Asianet News MalayalamAsianet News Malayalam

Baby Shower for Dog : വളര്‍ത്തുനായയുടെ ഗര്‍ഭം ആഘോഷിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍

മധുരയിലെ ജയ്ഹിന്ദ്പുരം നിവാസിയായ അദ്ദേഹം തന്റെ വളര്‍ത്തുനായ സുജിയെ സ്വന്തം മകളെ പോലെയാണ് സ്‌നേഹിക്കുന്നത്. ഡോബര്‍മാന്‍ ഇനത്തില്‍ പെട്ട സുജി ഗര്‍ഭിണിയായപ്പോള്‍ അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. 

TN police inspector conducts baby shower for his pet dog Suji
Author
Madurai, First Published Dec 8, 2021, 3:05 PM IST


വളര്‍ത്തുനായകളെ (Pets) വീട്ടിലെ ഒരു അംഗത്തെ പോലെയാണ് പലരും സ്‌നേഹിക്കുന്നത്. കൊച്ചുകുട്ടികളെ നോക്കും പോലെ നായയെ (Pet dogs) ഊട്ടിയും  താരാട്ട് പാടി ഉറക്കിയും അവര്‍ തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കുന്നു. തമിഴ്നാട്ടിലെ  (Tamil nadu) മധുര ജില്ലയിലെ (Madurai district) പോലീസ് സബ് ഇന്‍സ്പെക്ടറായ ശക്തിവേല്‍ (Sakthivel)  എന്നാല്‍ ഒരുപടി കൂടി കടന്ന് ഗര്‍ഭിണിയായ നായയ്ക്ക് വേണ്ടി ഒരു വളകാപ്പ് ചടങ്ങ് (Baby Shower) തന്നെ നടത്തിയിരിക്കയാണ്. 

മധുരയിലെ ജയ്ഹിന്ദ്പുരം നിവാസിയായ അദ്ദേഹം തന്റെ വളര്‍ത്തുനായ സുജിയെ സ്വന്തം മകളെ പോലെയാണ് സ്‌നേഹിക്കുന്നത്. ഡോബര്‍മാന്‍ ഇനത്തില്‍ പെട്ട സുജി ഗര്‍ഭിണിയായപ്പോള്‍ അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. നാട്ടുനടപ്പനുസരിച്ച് കുടുബത്തിലെ ഒരംഗത്തിന് ചെയ്യുന്ന പോലെ അദ്ദേഹം നായയുടെയും വളകാപ്പ് ചടങ്ങ് സംഘടിപ്പിച്ചു.  

അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചായിരുന്നു ചടങ്ങ്. ഗര്‍ഭിണികള്‍ക്ക് സാധാരണ ചെയ്യുന്ന എല്ലാ ചടങ്ങുകളും മൂന്ന് വയസ്സുള്ള സുജിയ്ക്കും അദ്ദേഹം ചെയ്തു. കഴുത്തില്‍ പൂമാലകള്‍ ഒക്കെ അണിഞ്ഞ് സുന്ദരിയായിട്ടാണ് അവള്‍ ഇരുന്നിരുന്നത്. 

ചടങ്ങിന്റെ ഭാഗമായി അവളുടെ നാല് കാലിലും അയല്‍പക്കത്തെ സ്ത്രീകള്‍ വളകള്‍ അണിയിച്ചു. കൂടാതെ, അതിഥികള്‍ക്കായി ശക്തിവേലിന്റെ കുടുംബം അഞ്ച് കൂട്ടം വിഭവങ്ങളോടെ ഒരു ഗംഭീര സദ്യ തന്നെ ഒരുക്കിയിരുന്നു. നാട്ടുകാര്‍ക്ക് ഏറെ കൗതുകകരമായിരുന്നു ഈ ചടങ്ങുകള്‍. 

''ഞങ്ങളുടെ കുടുംബത്തിലെ ഒരംഗമാണ് സുജി. ഞങ്ങള്‍ അവള്‍ക്ക് നല്ല ഭക്ഷണം നല്‍കുകയും അവളെ നന്നായി പരിപാലിക്കുകയും ചെയ്യുന്നു. അവള്‍ ഗര്‍ഭിണിയായപ്പോള്‍ ഞങ്ങള്‍ വളരെ സന്തോഷിച്ചു. ഞങ്ങളുടെ സംസ്‌കാരത്തില്‍ ഗര്‍ഭിണികള്‍ക്ക് ചെയ്യുന്നപോലെ ഒരു വളകാപ്പ് ചടങ്ങ് സുജിക്ക് വേണ്ടിയും നടത്തണമെന്നത് ഞങ്ങളുടെ ആഗ്രഹമായിരുന്നു,' ശക്തിവേല്‍ പറഞ്ഞു.

ഇതുപോലെ, അടുത്തിടെ തന്റെ വളര്‍ത്തുനായയ്ക്ക് യാത്ര ചെയ്യാനായി അതിന്റെ ഉടമ എയര്‍ ഇന്ത്യ വിമാനത്തിന്റെ മുഴുവന്‍ ബിസിനസ് ക്ലാസ് ക്യാബിനും ബുക്ക് ചെയ്ത ഒരു സംഭവമുണ്ടായി. മുംബൈയില്‍ നിന്ന് ചെന്നൈയിലേക്കുള്ള ഈ രണ്ട് മണിക്കൂര്‍ യാത്രക്കായി ഉടമ ചിലവഴിച്ചത് 2.5 ലക്ഷത്തിലധികം രൂപയാണ്.  
 

Follow Us:
Download App:
  • android
  • ios