കോഹ്‌ലറുടെ ഇതുവരെയുള്ള ഏറ്റവും സ്ലിം ആയിട്ടുള്ള സീറ്റ് ഡിസൈൻ ആണിത്. 3.5 ഇഞ്ച് ഉയരത്തോട് കൂടിയതാണ് ഇതിന്റെ ഇരിപ്പിടം.
പരമ്പരാഗത ശുചിമുറി സങ്കൽപ്പങ്ങളെ തകിടം മറിച്ചുകൊണ്ട് ഇതാ ഒരു ടോയ്ലറ്റ് സീറ്റ്. വോയ്‌സ് കൺട്രോൾ, യുവി ലൈറ്റ്, മോഷൻ സെൻസർ തുടങ്ങി സാങ്കേതിക തികവോടെ നിർമ്മിച്ച ഈ ടോയ്ലറ്റ് സീറ്റിന്റെ സൃഷ്ടിക്ക് പിന്നിൽ പ്രമുഖ പ്ലംബിംഗ് ഉൽപ്പന്ന നിർമ്മാതാക്കളായ കോഹ്‌ലർ (Kohler) ആണ്.
പ്യുവർവാഷ് ഇ930 ബിഡെറ്റ് (PureWash E930 bidet) എന്ന് അറിയപ്പെടുന്ന ഈ ടോയ്ലറ്റ് സീറ്റിന്റെ വില എത്രയാണന്ന് അറിയണ്ടേ? 1,77,487.93 രൂപ. അലക്‌സാ അല്ലെങ്കിൽ ഗൂഗിൾ അസിസ്റ്റന്റ് പോലുള്ള വെർച്വൽ അസിസ്റ്റന്റുകളുമായി സംയോജിപ്പിച്ചുകൊണ്ടാണ് ഇതിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. തീർന്നില്ല, മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഇതിന്, ഇത് ഹാൻഡ്‌സ് ഫ്രീ ടോയ്ലറ്റാണ്. പ്രസിദ്ധമായ കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഷോയുടെ (CES) 2024 പതിപ്പിലാണ് പൂർണമായും ഉയോഗിക്കുന്ന വ്യക്തിയുടെ ശബ്ദത്തിലുള്ള കമാൻഡുകളോട് പ്രതികരിക്കുന്ന ഈ ടോയ്‌ലറ്റ് സീറ്റ് അനാച്ഛാദനം ചെയ്തത്.
കോഹ്‌ലറുടെ ഇതുവരെയുള്ള ഏറ്റവും സ്ലിം ആയിട്ടുള്ള സീറ്റ് ഡിസൈൻ ആണിത്. 3.5 ഇഞ്ച് ഉയരത്തോട് കൂടിയതാണ് ഇതിന്റെ ഇരിപ്പിടം. ബിഡെറ്റ് സ്പ്രേയുടെ താപനിലയും ജല സമ്മർദ്ദവും ക്രമീകരിക്കാനുള്ള സൗകര്യവും കുട്ടികൾക്കായുള്ള ചൈൽഡ് മോഡ് സൗകര്യവും ഇതിൽ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ ഓരോ 24 മണിക്കൂറിലും ഇത് ഓട്ടോമാറ്റിക് യുവി ക്ലീനിംഗിന് വിധേയമാകുന്നു. അലക്സാ അല്ലെങ്കിൽ ഗൂഗിൾ ഹോം ഉപയോഗിച്ച് വോയ്‌സ് കമാൻഡുകൾ വഴി ഇതിന്റെ പ്രവർത്തനം നിയന്ത്രിക്കാനാകും. വോയ്സ് അസിസ്റ്റന്റുകൾക്ക് ബിഡെറ്റ് സ്പ്രേ, വാം എയർ ഡ്രയർ, യുവി ക്ലീനിംഗ് എന്നിവ പ്രവർത്തനക്ഷമമാക്കാൻ സാധിക്കും.
