Asianet News MalayalamAsianet News Malayalam

ചെവികളും മൂക്കും നീക്കം ചെയ്തു, തലയില്‍ കൊമ്പുകള്‍, ഡ്രാഗണ്‍ രൂപത്തില്‍ ട്രാന്‍സ് വുമണ്‍!

ചെവികളും മൂക്കും നീക്കം ചെയ്തതിന് പുറമേ തലയിലും നെറ്റിയിലുമായി കൊമ്പുകള്‍ക്ക് സമാനമായ രീതിയില്‍ മുഴകള്‍ രൂപപ്പെടുത്തുകയും കണ്ണുകള്‍ പച്ചനിറത്തിലേക്ക് മാറ്റുകയും ചെയ്തു.

Trans woman who removes ears and nostrils to look like a dragon
Author
First Published Jan 21, 2023, 6:24 PM IST

നമ്മുടെ നാട്ടില്‍ ബോഡി മോഡിഫിക്കേഷന്‍ അത്ര സുപരിചിതമല്ലെങ്കിലും വിദേശ നാടുകളിലും മറ്റും ബോഡി മോഡിഫിക്കേഷനിലൂടെ തങ്ങളുടെ ശരീരത്തെ, തങ്ങള്‍ ഇഷ്ടപ്പെടുന്ന മറ്റേതെങ്കിലും രൂപത്തിലേക്ക് മാറ്റുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. വ്യാപകമായി നടത്തിവരുന്ന ഇത്തരം ബോഡി മോഡിഫിക്കേഷനില്‍ ശസ്ത്രക്രിയകളിലൂടെയാണ് ശരീരത്തിലെ ഓരോ അവയവങ്ങളിലും മാറ്റം വരുത്തുന്നത്. ചിലര്‍ പൂര്‍ണ്ണമായും അവയവങ്ങള്‍ നീക്കം ചെയ്ത് പുതിയ അവയവങ്ങള്‍ വച്ചുപിടിപ്പിക്കാറുണ്ട്. അത്തരത്തില്‍ ഭയാനകമായ രീതിയില്‍ ഒരു രൂപമാറ്റം വരുത്തിയിരിക്കുകയാണ് ടിയാമത് ഇവാ മെഡൂസ എന്ന ട്രാന്‍സ് വുമണ്‍

ഇവാ തന്റെ ശരീരത്തില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ കണ്ടാല്‍ ആരും ഭയപ്പെട്ട് പോകും. സ്വയം ഒരു ഡ്രാഗണ്‍ ആയി കരുതുന്ന ഇവര്‍ ആ രൂപത്തിലേക്ക് തന്റെ ശരീരത്തെ മാറ്റുന്നതിനായി നിരവധി ശാസ്ത്രക്രിയകളാണ് ശരീരത്തില്‍ നടത്തിയിട്ടുള്ളത്. ഇതിനായി ശസ്ത്രക്രിയയിലൂടെ സ്വന്തം ചെവിയും മൂക്കും പോലും ഇവര്‍ നീക്കം ചെയ്തു. ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ ഇവര്‍ക്ക് നിരവധി ഫോളോവേഴ്‌സ് ആണ് ഉള്ളത്. തന്റെ രൂപ മാറ്റത്തിന്റെ ചിത്രങ്ങളും വീഡിയോകളും സ്ഥിരമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

ചെവികളും മൂക്കും നീക്കം ചെയ്തതിന് പുറമേ തലയിലും നെറ്റിയിലുമായി കൊമ്പുകള്‍ക്ക് സമാനമായ രീതിയില്‍ മുഴകള്‍ രൂപപ്പെടുത്തുകയും കണ്ണുകള്‍ പച്ചനിറത്തിലേക്ക് മാറ്റുകയും ചെയ്തു. കൂടാതെ മുഖത്ത് ചെതുമ്പല്‍ ടാറ്റൂ ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടാതെ നാവിനെ രണ്ടായി പിളര്‍ത്തുകയും ചെയ്തിട്ടുണ്ട് ഇവര്‍.

മുന്‍പ് മറ്റുള്ളവരില്‍ നിന്നും നിരവധി ലൈംഗിക അതിക്രമങ്ങളും വിവേചനങ്ങളും നേരിടേണ്ടി വന്നതിന്റെ പരിണിതഫലമായിട്ടാണ് സ്വന്തം ജീവിതത്തില്‍ നിന്നും ഒരു ഒളിച്ചോട്ടം എന്ന പോലെ ബോഡി മോഡിഫിക്കേഷനിലൂടെ തന്റെ ശരീരത്തെ പൂര്‍ണമായി മാറ്റാനുള്ള ശ്രമം നടത്തി തുടങ്ങിയത് എന്നാണ് ഔട്ട് ലെറ്റ്  മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ഇവര്‍ പറയുന്നത്. അമേരിക്കയിലെ അരിസോണയില്‍ ജനിച്ച ഇവരുടെ ആദ്യ പേര് റിച്ചാര്‍ഡ് ഹെര്‍ണാണ്ടസ് എന്നായിരുന്നു.

 

Follow Us:
Download App:
  • android
  • ios