Asianet News MalayalamAsianet News Malayalam

300 വര്‍ഷം മുമ്പ് തകര്‍ന്ന പടക്കപ്പലില്‍ നിന്നും മുങ്ങിയെടുത്തത് 40 കോടി ഡോളറിന്‍റെ നിധി !

മൂന്ന് നൂറ്റാണ്ടിന് ശേഷം മെല്‍ ഫിഷറിന് 125 സ്വർണക്കട്ടികളും 1,200 പൗണ്ട് വെള്ളി പാത്രങ്ങളും ഉൾപ്പെടെ 24 ടൺ വെള്ളി കട്ടികളും, ഇൻഗോട്ടുകൾ, നാണയങ്ങൾ എന്നിവ ഉൾപ്പെടുന്ന ഏകദേശ 400 മില്യൺ ഡോളര്‍ (33,32,70,00,000 രൂപ) മൂല്യമുള്ള വസ്തുക്കള്‍ ലഭിച്ചു.

treasure of 400 million dollars was sunk from a shipwreck three hundred years ago bkg
Author
First Published Nov 13, 2023, 11:54 AM IST


1973-ൽ  പ്രശസ്ത ആഴക്കടല്‍ പര്യവേക്ഷകനായ  മെൽ ഫിഷർ, ന്യൂ വേൾഡിൽ നിന്ന് സ്പെയിനിലേക്കുള്ള യാത്രയ്ക്കിടെ 1622-ൽ  ചുഴലിക്കാറ്റിൽ മുങ്ങിയ 'ന്യൂസ്ട്ര സെനോറ ഡി അറ്റോച്ച' (Nuestra Senora de Atocha) എന്ന പഴയൊരു പടക്കപ്പലിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി. പിന്നീട് ഏറ്റവും വലിയ നിധിവേട്ട എന്ന് പേരു കേട്ട ഒരു നിധി പര്യവേക്ഷണത്തിന്‍റെ തുടക്കമായിരുന്നു അത്. നീണ്ട നിയമയുദ്ധത്തിന്‍റെയും. സ്പാനിഷ് നിധിയുമായി പോയിരുന്ന ഒരു പടക്കപ്പലായിരുന്നു ന്യൂസ്ട്ര സെനോറ ഡി അറ്റോച്ച. 260 യാത്രക്കാരും ഏതാണ്ട് 40 കോടി ഡോളര്‍ വിലവരുന്ന നിധിയുമായി യാത്ര ചെയ്യവേ കൊടുങ്കാറ്റില്‍ പെട്ട് കടലാഴങ്ങളിലേക്ക് മുങ്ങിപ്പോയൊരു കപ്പല്‍. മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം കപ്പലിലെ നിധി ആരുടെതെന്ന ചോദ്യം കോടതിയില്‍ ഉയര്‍ത്തപ്പെട്ടു. ഒടുവില്‍ പര്യവേക്ഷകന് അനുകൂലമായി വിധി വന്നു. 

സ്പെയിനിലെ മാഡ്രിഡിലുള്ള ബസിലിക്ക ഓഫ് ന്യൂസ്ട്ര, സെനോറ ഡി അറ്റോച്ചയ്ക്ക് ന്യൂസ്ട്ര സെനോറ ഡി അറ്റോച്ച എന്ന് പേരിട്ടു. ന്യൂ ഗ്രാനഡയിലെ കാർട്ടജീന (ഇന്നത്തെ കൊളംബിയ), പോർട്ടോ ബെല്ലോ (ഇന്നത്തെ  പനാമ), ഹവാന എന്നീ തുറമുഖങ്ങള്‍ വഴി സ്പെയിനിലേക്ക് നിധികളുമായി പോയിരുന്ന കപ്പലില്‍ ചെമ്പ്, വെള്ളി, സ്വർണ്ണം, പുകയില, രത്നങ്ങൾ തുടങ്ങിയവ നിരവധി വിലപിടിപ്പുള്ള വസ്തുക്കള്‍ ഉണ്ടായിരുന്നു. അതിശക്തമായ സൈന്യവും കപ്പലിനൊപ്പം യാത്ര ചെയ്തു. നിധി കൊണ്ട് പോകുമ്പോള്‍ തന്നെ മറ്റ് സ്പാനിഷ് കപ്പലുകള്‍ക്ക് സുരക്ഷ നല്‍കാനും അന്ന് ഈ കപ്പല്‍ ഉപയോഗിക്കപ്പെട്ടിരുന്നു. ന്യൂസ്‌ട്ര സെനോറ ഡി അറ്റോച്ച മുങ്ങുമ്പോള്‍ 40 ടൺ സ്വർണവും വെള്ളിയും ഉൾപ്പെടെ വിലയേറിയ ചരക്കുകളും അവയുടെ ഗുണനിലവാരത്തിനും മൂല്യത്തിനും പേരുകേട്ട 70 പൗണ്ട് വിശിഷ്ടമായ കൊളംബിയൻ മരതകങ്ങളും ഉണ്ടായിരുന്നു. സമ്പത്ത് വീണ്ടെടുക്കാൻ സ്പാനിഷ് ഭരണകൂടം അക്കാലത്ത് നിരവധി തവണ ശ്രമിച്ചെങ്കിലും അന്ന് പ്രദേശത്ത് ശക്തമായിരുന്ന ചുഴലിക്കാറ്റ് അത്തരം ശ്രമങ്ങളെയെല്ലാം തടസപ്പെടുത്തി. നിരന്തരം ചുഴലിക്കാറ്റുകള്‍ വീശിയതോടെ കപ്പലിന്‍റെ അവശിഷ്ടങ്ങളൊന്നും കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. പിന്നീട് അത്തരം ശ്രമങ്ങളെല്ലാം ഉപേക്ഷിക്കപ്പെട്ടു. 

'പണിതിട്ടും പണിതിട്ടും പണി തീരാതെ...'; 15 വര്‍ഷം പണിതിട്ടും പണി തീരാതെ ഒരു ക്രൂയിസ് കപ്പല്‍ !

മൂന്ന് നൂറ്റാണ്ടുകൾക്ക് ശേഷം, 1969-ൽ, ന്യൂസ്ട്ര സെനോറ ഡി അറ്റോച്ചയുടെ നിധി കണ്ടെത്താൻ മെൽ ഫിഷർ അപകടകരവും വിപുലമായതുമായ അന്വേഷണം ആരംഭിച്ചു. 1973-ൽ അദ്ദേഹം കപ്പലിലെ സ്വര്‍ണ്ണ കട്ടികളില്‍ ചിലത് കണ്ടെത്തി. 1975-ൽ പടക്കപ്പലിലെ അഞ്ച് പീരങ്കികൾ വീണ്ടെടുത്തു. അദ്ദേഹം തന്‍റെ പര്യവേക്ഷണം തുടര്‍ന്നു. 1980-ൽ, അറ്റോച്ചയിലേക്കുള്ള സഹോദര കപ്പലായ സാന്താ മാർഗരിറ്റയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ പര്യവേക്ഷണം ശക്തമാക്കി. പര്യവേക്ഷണത്തിനിടെ  മെൽ ഫിഷറിന് തന്‍റെ ഭാര്യയെയും മകനെയും നഷ്ടമായി. പക്ഷേ, 'ഇന്നാണ് ആ ദിവസം' എന്ന് മന്ത്രിച്ച് കൊണ്ട് അദ്ദേഹം പര്യവേക്ഷണം ഉപേക്ഷിക്കാന്‍ തയ്യാറായില്ല. 

റോഡിലൂടെ രാജകീയമായി നടന്ന് സിംഹം, ഭയന്ന് വീട്ടിലിരുന്ന് ജനം; വൈറല്‍ വീഡിയോ !

ഇതിനിടെ കപ്പലിലെ നിധിയുടെ അവകാശത്തിനായി കേസ് കോടതിയിലെത്തി. എന്നാല്‍, യുഎസ് സുപ്രീംകോടതി മെൽ ഫിഷറിന് അനുകൂലമായി വിധിച്ചു. കപ്പല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൂന്ന് നൂറ്റാണ്ടിന് ശേഷം മെല്‍ ഫിഷറിന് 125 സ്വർണക്കട്ടികളും 1,200 പൗണ്ട് വെള്ളി പാത്രങ്ങളും ഉൾപ്പെടെ 24 ടൺ വെള്ളി കട്ടികളും, ഇൻഗോട്ടുകൾ, നാണയങ്ങൾ എന്നിവ ഉൾപ്പെടുന്ന ഏകദേശ 400 മില്യൺ ഡോളര്‍ (33,32,70,00,000 രൂപ) മൂല്യമുള്ള വസ്തുക്കള്‍ ലഭിച്ചു. അതില്‍ 20 വെങ്കല പീരങ്കികളും, 1600 കളിലെ പുരാതന നാവിഗേഷൻ ഉപകരണങ്ങൾ, ചരിത്ര പ്രാധാന്യമുള്ള തദ്ദേശീയ അമേരിക്കൻ ഇനങ്ങൾ എന്നിവയുൾപ്പെടെ ശ്രദ്ധേയമായ പുരാവസ്തുക്കളും കണ്ടെത്തി. 2014-ൽ ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടംനേടിയ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കപ്പൽ തകർച്ചയില്‍ നിന്നുള്ള നിധി വേട്ടയായി ഇത് മാറി. 

വില്പനയ്ക്ക് വച്ച വീടിന് വില 7 കോടി; ഒറ്റ പ്രശ്നം മാത്രം, മേല്‍ക്കൂര പാതിയും ചോരും !
 

Follow Us:
Download App:
  • android
  • ios