ബിസി 157-156  നും ബിസി 82 നും ഇടയിലുള്ള കാലഘട്ടത്തിലെ നാണയങ്ങളാണ് കണ്ടെത്തിയത്. ഇത്രയേറെ പഴക്കമുണ്ടെങ്കിലും നാണയങ്ങളിൽ ചിലത് ഒഴിച്ച് ബാക്കിയുള്ളവയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നാണ് ലിവോർണോ പാലിയന്‍റോളജിക്കൽ ആർക്കിയോളജിക്കൽ അംഗങ്ങൾ പറയുന്നത്.

പുരാവസ്തു ശേഖരങ്ങളും നിധി ശേഖരങ്ങളും കണ്ടെത്തുകയെന്നത് എല്ലായ്പ്പോഴും ആവേശകരമായ കാര്യമാണ്. കഴിഞ്ഞ ദിവസം ഇറ്റലിയിലെ ലിവോർണോയിൽ നിന്ന് ഇത്തരത്തിൽ വലിയൊരു നിധി ശേഖരം കണ്ടെത്തി. ലിവോർണോ പാലിയന്‍റോളജിക്കൽ ആർക്കിയോളജിക്കൽ ഗ്രൂപ്പിലെ ഒരു അംഗമാണ് പുരാതന റോമൻ നാണയങ്ങളുടെ അമൂല്യ ശേഖരം കണ്ടെത്തിയത്. ലിവോർണോയിലെ ബെല്ലവിസ്റ്റ ഇൻസുസെ എസ്റ്റേറ്റിൽ നിന്നാണ് പുരാതനമായ 175 വെള്ളി ദിനാറികൾ കണ്ടെത്തിയത്.

ബിസി 157-156 നും ബിസി 82 നും ഇടയിലുള്ള കാലഘട്ടത്തിലെ നാണയങ്ങളാണിവ. ഇത്രയേറെ പഴക്കമുണ്ടെങ്കിലും നാണയങ്ങളിൽ ചിലത് ഒഴിച്ച് ബാക്കിയുള്ളവയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നാണ് ലിവോർണോ പാലിയന്‍റോളജിക്കൽ ആർക്കിയോളജിക്കൽ അംഗങ്ങൾ പറയുന്നത്. അക്കാലത്ത് നടന്ന ഏതെങ്കിലും സാമൂഹിക സംഘര്‍ഷത്തിനിടെയിലോ അല്ലെങ്കിൽ ഒരുപക്ഷേ സില്ലയും മരിയൻസും തമ്മിലുള്ള സംഘട്ടനത്തിലോ പോരാടിയ ഏതോ സൈനികന്‍റെ സമ്പാദ്യമാകാം ഇപ്പോൾ കണ്ടെത്തിയ നിധി ശേഖരമെന്നാണ് വിശ്വസിക്കപ്പെടുന്നത്. പിന്നീട് എടുക്കാമെന്ന ഉദ്ദേശത്തിൽ എസ്റ്റേറ്റിനുള്ളിൽ വനാതിർത്തിയോട് ചേർന്ന മരത്തിന് ചുവട്ടിൽ സൈനീകരാരെങ്കിലും കുഴിച്ചിട്ടതാകാമെന്ന് പുരാവസ്തു ഗവേഷകർ അനുമാനിക്കുന്നത്.

2014 ല്‍ കാണാതായ മലേഷ്യൻ എയർലൈൻസ് ഫ്‌ളൈറ്റ് 370 ന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയോ? സത്യാവസ്ഥ എന്ത്?

അതേസമയം, സംഘര്‍ഷഭരിതമായ സമയങ്ങളിൽ തന്‍റെ പണം സംരക്ഷിക്കാൻ ആഗ്രഹിച്ച ഒരു കച്ചവടക്കാരനാകാം ഈ നാണയങ്ങൾ കുഴിച്ചിട്ടതെന്ന് യുകെയിലെ ന്യൂകാസിൽ സർവകലാശാലയിലെ ക്ലാസിക്കുകളുടെയും പുരാതന ചരിത്രത്തിന്‍റെയും തലവനും ചരിത്രകാരനുമായ ഫെഡറിക്കോ സാന്‍റാൻഗെലോ അഭിപ്രായപ്പെട്ടതായി ലൈവ് സയൻസ് റിപ്പോർട്ട് ചെയ്തു. 

ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലിവോർണോ പാലിയന്‍റോളജിക്കൽ ആർക്കിയോളജിക്കൽ ഗ്രൂപ്പ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെയും പുറത്ത് വിട്ടിട്ടു. എന്നാൽ ഇതിന്‍റെ ഇപ്പോഴത്തെ മൂല്യം എത്രയാണ് എന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. സോഷ്യൽ മീഡിയയിൽ പോസ്റ്റ് കണ്ട ഭൂരിഭാഗം ആളുകൾക്കും അറിയേണ്ടിയിരുന്നത് ഇതിന്‍റെ ഇപ്പോഴത്തെ മൂല്യത്തെക്കുറിച്ചായിരുന്നു. കൂടാതെ നിധി ശേഖരങ്ങൾ കണ്ടെത്തുന്നവർക്ക് തന്നെ അതിന്‍റെ ഉടമസ്ഥാവകാശവും ക്രയവിക്രയം ചെയ്യാനുള്ള അവകാശവും ലഭിക്കണമെന്നും പലരും അഭിപ്രായപ്പെട്ടു.

മാറ്റിപ്പാര്‍പ്പിച്ചാലും തിരിച്ച് വരാനുള്ള സാധ്യത ഏറെ; വേണ്ടത് ശാശ്വത പരിഹാരം