Asianet News MalayalamAsianet News Malayalam

കാലുകുത്താൻ ഇടമില്ല, പൂക്കൾ കൊണ്ടു നിറഞ്ഞ് ലണ്ടനിലെ പ്രധാനപാർക്കുകൾ

പൂക്കൾക്ക് പുറമെ എലിസബത്ത് രാജ്ഞയ്ക്കായി സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പുകൾ, സ്വന്തമായി വരച്ച രാജ്ഞിയുടെ ചിത്രങ്ങൾ, മറ്റു ഫോട്ടോകൾ, മൃഗങ്ങളുടെയും മറ്റും പാവക്കുട്ടികൾ, ചായം പൂശിയ മുട്ടകൾ, പതാകകൾ , പോസ്റ്ററുകൾ, അഭിനന്ദന ടോക്കണുകൾ തുടങ്ങിയവയും പാർക്കിൽ ഉണ്ട്.

tribute to Queen Elizabeth London green park covered with flowers
Author
First Published Sep 19, 2022, 1:39 PM IST

ലണ്ടനിലെ ഗ്രീൻ പാർക്കിൽ കാലുകുത്താൻ പോയിട്ട് ഒരു തരി പുല്ലുപോലും കാണാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ. ആ രീതിയിൽ പൂക്കൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് പാർക്ക്. എലിസബത്ത് രാജ്ഞയ്ക്കായി പുഷ്പാഞ്ജലി അർപ്പിക്കുന്നതിനുള്ള രണ്ട് ഔദ്യോഗിക പാർക്കുകളിൽ പ്രധാനപ്പെട്ടതാണ് ബക്കിംഗ്ഹാം കൊട്ടാരത്തിനോട് ചേർന്നുള്ള ഗ്രീൻ പാർക്ക്. 

പൊതുജനങ്ങൾക്ക് ഇവിടെയാണ് രാജ്ഞിയോടുള്ള ആദരസൂചകമായി പുഷ്പചക്രങ്ങൾ സമർപ്പിക്കാനും ബഹുമാനാർത്ഥമായുള്ള കുറിപ്പുകളും മറ്റു വസ്തുക്കളും സമർപ്പിക്കാൻ ഉള്ള സ്ഥലം. ഇതോടെ ആയിരക്കണക്കിന് ജനങ്ങൾ ആണ് ഓരോ ദിവസവും ഇവിടേക്ക് ഒഴുകിയെത്തുന്നത്. ഗ്രീൻ പാർക്കിന്റെ ഉൾവശം ഇപ്പോൾ തന്നെ പൂക്കൾ കൊണ്ടും കയ്യെഴുത്തു കുറിപ്പുകൾ കൊണ്ടും ചിത്രങ്ങൾ കൊണ്ടും നിറഞ്ഞു കഴിഞ്ഞു. 

tribute to Queen Elizabeth London green park covered with flowers

പാർക്ക്കാണാനും നിരവധി ആളുകൾ ഇവിടേക്ക് എത്തുന്നുണ്ട്. ആളുകളുടെ വൻ തിരക്കു കാരണം ഈ മേഖല പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്. നഗരത്തിന്റെ മറ്റ് ഇടങ്ങളിൽ നടക്കുന്ന അനുസ്മരണ ചടങ്ങുകളിൽ നിന്നും ശേഖരിക്കുന്ന വസ്തുക്കളും ഇവിടേക്കാണ് കൊണ്ടുവരുന്നത്. ചുരുക്കത്തിൽ ഗ്രീൻ പാർക്ക് എലിസബത്ത് രാജ്ഞിയുടെ ഓർമ്മകളാൽ നിറഞ്ഞു കഴിഞ്ഞിരിക്കുന്നു.

tribute to Queen Elizabeth London green park covered with flowers

പൂക്കൾക്ക് പുറമെ എലിസബത്ത് രാജ്ഞയ്ക്കായി സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പുകൾ, സ്വന്തമായി വരച്ച രാജ്ഞിയുടെ ചിത്രങ്ങൾ, മറ്റു ഫോട്ടോകൾ, മൃഗങ്ങളുടെയും മറ്റും പാവക്കുട്ടികൾ, ചായം പൂശിയ മുട്ടകൾ, പതാകകൾ , പോസ്റ്ററുകൾ, അഭിനന്ദന ടോക്കണുകൾ തുടങ്ങിയവയും പാർക്കിൽ ഉണ്ട്. ഇതിനു സമീപത്തുനിന്ന് ഫോട്ടോയെടുക്കാനും നിരവധി ആളുകൾ എത്തുന്നുണ്ട്. ആളുകൾ വലിയതോതിൽ വന്നു തുടങ്ങിയതോടെ ഈ മേഖലയിൽ വൻ ഗതാഗത കുരുക്ക് ആണ് ഇപ്പോൾ അനുഭവപ്പെടുന്നത്. 

രാജ്ഞിയോടുള്ള ബ്രിട്ടൻ ജനതയുടെ സ്നേഹത്താൽ ഇപ്പോൾ ഗ്രീൻ പാർക്കിനുള്ളിൽ ട്രിബ്യൂട്ട് ഏരിയ നിറഞ്ഞു കവിയുകയാണ്. വരുംദിവസങ്ങളിലും സമാനമായ രീതിയിൽ ആളുകൾ ഇങ്ങോട്ട് ഒഴുകിയെത്തും എന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് അധികൃതർ. 

Follow Us:
Download App:
  • android
  • ios