ഒരിക്കല്‍ യുഎസ് അടക്കമുള്ള വിദേശ രാജ്യങ്ങളോട് അടങ്ങാത്ത പകയുമായി നടന്ന അൽഖ്വയ്ദ ഭീകരന്‍. ഇന്ന് സിറിയയുടെ പ്രസിഡന്‍റ്. പക്ഷേ. പഴയ ഓ‍ർമ്മകൾ എങ്ങനെ മറക്കുമെന്ന് യുഎസുകാ‍ർ. 


ൽഖ്വയ്ദ, ഐഎസ്ഐഎസ് സംഘടനകളുടെ നേതൃത്വം വഹിച്ചിരുന്ന ഇപ്പോൾ സിറിയയുടെ പ്രസിഡന്‍റായി അധികാരമേറ്റ അഹ്മദ് അൽ-ഷുറായെ അഭിനന്ദിച്ചും പ്രശംസിച്ചും യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. 'യുവാവ്. ആകർഷണീയതയുള്ളയാൾ, വളരെ കരുത്തുള്ളയാൾ, ' തടങ്ങിയ വാക്കുകളിലൂടെയാണ് ട്രംപ് അൽ-ഷുറായെ അഭിനന്ദിച്ചത്. പ്രശംസയ്ക്ക് പിന്നാലെ യുഎസ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത് ഒരു പഴയ വീഡിയോ. 2001 സെപ്തംബര്‍ 11 ന് യുഎസിനെയും ലോകത്തെയും ഞെട്ടിച്ച് വേൾഡ് ട്രേഡ് സെന്‍ററിലേക്ക് പറന്ന് കയറിയ വിമാനങ്ങളുടെ വീഡിയോയായിരുന്നു അതെന്ന് കരുതിയെങ്കില്‍ തെറ്റി. അൽഖ്വയ്ദാ ഭീകര‍ർ യുഎസിന് നല്‍കിയ ഏറ്റവും വലിയ തിരിച്ചടിയുടെ വീഡിയോ ആയിരുന്നില്ല അത്. ആ തീവ്രവാദി ആക്രമണത്തില്‍ വിവിധ രാജ്യങ്ങളിലെ 3,000 -ത്തോളെ പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തെ കുറിച്ചുള്ള ചോദ്യത്തിന് അഹ്മദ് അൽ-ഷുറാ പറയുന്ന മറുപടിയാണ് യുഎസ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. 

യുഎസ് പബ്ലിക്ക് ബ്രോഡ്കാസ്റ്റിംഗ് ഏജന്‍സിയായ പിബിഎസ് 2021 -ൽ അഹ്മദ് അൽ-ഷുറായുമായി നടത്തിയ അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച ചോദ്യവും അതിന് അഹ്മദ് അല്‍ ഷുറാ നല്‍കുന്ന മറുപടിയും ഉണ്ടായിരുന്നത്. ഈ ക്ലിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ദിലിമാന്‍ അബ്ദുൾഖാദര്‍ എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. '9/11 ആക്രമണത്തെ കുറിച്ച് നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത്, അനുഭവിക്കുന്നത് എന്നായിരുന്നു ചോദ്യം. അതിന് അഹ്മദ് അൽ-ഷുറാ നല്‍കുന്ന മറുപടി, 'ഇസ്ലാമികമോ അല്ലെങ്കിൽ അറബ് ലോകത്തോ ഉള്ള ആരും അതിനെക്കുറിച്ച് സന്തുഷ്ടനല്ല എന്ന് പറഞ്ഞാല്‍ അത് വ്യാജമാണ്.' എന്നായിരുന്നു. വീഡിയോ ഇതിനകം 10 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. അഹ്മദ് അൽ-ഷുറായുടെ മറുപടി നിരവധി യുഎസുകാരെ അസ്വസ്ഥരാക്കിയെന്ന് കുറിപ്പുകളില്‍ നിന്ന് വ്യക്തം.

അബു മുഹമ്മദ് അൽ-ജവ്‌ലാനിയുമായുള്ള അഭിമുഖം

Scroll to load tweet…

അഹ്മദ് അൽ-ഷുറായെ പ്രശംസിച്ച് ട്രംപ്

Scroll to load tweet…

Scroll to load tweet…

ചിലര്‍ വീഡിയോയ്ക്ക് താഴെ 9/11 ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പങ്കുവച്ചു. മറ്റ് ചിലര്‍ അഹ്മദ് അൽ-ഷുറായുടെ വാദം തെറ്റാണെന്നും വളരെ ചെറിയ ന്യൂനപക്ഷത്തിന് മാത്രമേ അക്കാര്യത്തില്‍ സന്തോഷമൊള്ളൂവെന്നും കണക്ക് നിരത്തി വിശദീകരിച്ചു. മറ്റ് ചിലര്‍ ഷുറാ, അൽഖ്വയ്ദ തീവ്രവാദിയായിരുന്ന സമയത്തെയും ഇപ്പോൾ സിറിയന്‍ പ്രസിഡന്‍റ് ആയ സമയത്തെയും ചിത്രങ്ങൾ ചേര്‍ത്ത് വച്ച് പങ്കുവച്ചു. മറ്റ് ചിലര്‍ 9/11 സംഭവിക്കുമ്പോൾ അറബ് രാജ്യത്തായിരുന്നെന്നും എന്നാല്‍ അവര്‍ സംഭവം അറിഞ്ഞ് കരയുകയായിരുന്നെന്നും ആരും ഒരു ആഘോഷവും നടത്തിയില്ലെന്നുമെഴുതി. ചിലര്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി ഹസ്തദാനം ചെയ്യുന്ന അഹ്മദ് അൽ-ഷുറായുടെ ചിത്രം പങ്കുവച്ചു. 

അതേസമയം യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്‍റെ 2023 -ല്‍ അപ്ഡേറ്റ് ചെയ്ത വെബ് സൈറ്റില്‍ അബു മുഹമ്മദ് അൽ-ജവ്‌ലാനി എന്ന പേര് കാണാം. സിറിയ ആസ്ഥാനമായുള്ള ഒരു ഭീകര സംഘടനയായ അൽ-നുസ്ര ഫ്രണ്ട് ഫോർ ദി പീപ്പിൾ ഓഫ് ദി ലെവന്‍റ് എന്നറിയപ്പെടുന്ന ജബത് അൽ-നുസ്രയുടെ നേതാവാണ് അബു മുഹമ്മദ് അൽ-ജവ്‌ലാനി എന്ന് സെറ്റില്‍ വിശദീകരിക്കുന്നു. ഒപ്പം സിറിയയിൽ അൽ-ഖ്വയ്ദ പോരാട്ടം നടത്താൻ അബുബക്കർ അബു മുഹമ്മദിനെ നിയോഗിച്ചതായും അക്രമ മാർഗങ്ങളിലൂടെ സിറിയ അടക്കമുളള ലെവന്‍റ് മേഖലയിൽ ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് അബു മുഹമ്മദ് അവകാശപ്പെട്ടതായും രേഖപ്പെടുത്തിയിട്ടുണ്ട്. 1982 ല്‍ സൗദി അറേബ്യയിലെ റിയാദില്‍ സുന്നി കുടുംബത്തില്‍ ജനിച്ച അഹ്മദ് അൽ-ഷുറാ, തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നപ്പോൾ സ്വീകരിച്ചിരുന്ന പേരാണ് അബു മുഹമ്മദ് അൽ-ജവ്‌ലാനി. 2003 -ലാണ് അഹ്മദ് അൽ-ഷുറാ ഇറഖി അൽഖ്വയ്ദയില്‍ ചേരുന്നതും പുതിയ പേര് സ്വീകരിച്ചതും. റഷ്യന്‍ പിന്തുണയോടെ സിറിയ ഭരിച്ചിരുന്ന ബാഷര്‍ അല്‍ അസദിനെ സായുധ കലാപത്തിലൂടെ നാടുകടത്തിയാണ് 2025 ജനുവരി 29 ന് സിറിയയുടെ പ്രസിഡന്‍റായി സ്വയം അവരോധിതനായത്. ഇതിന് പിന്നാലെയാണ് അഹ്മദ് അൽ-ഷുറാ എന്ന സ്വന്തം പേര് പിന്നീട് ഉപയോഗിച്ച് തുടങ്ങിയത്.