മലേഷ്യൻ നടിയും മുൻ സൗന്ദര്യ റാണിയുമായ ആമി നൂർ ടിനി, ഒരു വിവിഐപിയുടെ മൂന്നാം ഭാര്യയാകാൻ തനിക്ക് കോടികളുടെ സ്വത്തും പ്രതിമാസം 11 ലക്ഷം രൂപയും വാഗ്ദാനം ലഭിച്ചെന്ന് വെളിപ്പെടുത്തി. അച്ഛന്റെ പ്രായമുള്ളയാളുടെ വിവാഹാഭ്യർത്ഥന അപ്പോൾതന്നെ  നിരസിച്ചെന്നും നടി

രു വിവിഐപിയുടെ മൂന്നാം ഭാര്യയാകാൻ തനിക്ക് ഭൂമിയും മറ്റ് സ്വത്തുക്കളും പ്രതിമാസം 11 ലക്ഷം രൂപയും വാഗ്ദാനം ചെയ്തെന്ന് മലേഷ്യൻ നടിയും മുൻ സൗന്ദര്യ റാണിയും 29 -കാരിയുമായ ആമി നൂർ ടിനിയുടെ വെളിപ്പെടുത്തൽ. മലേഷ്യൻ കണ്ടന്‍റ് ക്രിയേറ്ററായ സഫ്‌വാൻ നസ്‌റിയുടെ പോഡ്‌കാസ്റ്റിന്‍റെ ഡിസംബർ 25-ലെ എപ്പിസോഡിലാണ് ആമി നൂർ ടിനി ഈ വെളിപ്പെടുത്തൽ നടത്തിയത്. മലേഷ്യയിൽ വളരെ ഉയർന്ന സാമൂഹികവും സാമ്പത്തികവുമായ പദവിയുള്ള വ്യക്തികളെ "വിവിഐപി" എന്നാണ് വിശേഷിപ്പിക്കാറ്. അത്തരമൊരു വിവിഐപിയിൽ നിന്നാണ് തനിക്ക് ഇത്തരമൊരു വാഗ്ദാനം ലഭിച്ചതെന്നും അവർ വെളിപ്പെടുത്തി.

മൂന്നാം ഭാര്യയാകാൻ വമ്പൻ ഓഫർ

വിവിഐപിയുടെ മൂന്നാം ഭാര്യ ആകുന്നതിന് പകരമായി ഒരു ബംഗ്ലാവ്, ഒരു ആഡംബര കാർ, 10 ഏക്കർ (40,000 ചതുരശ്ര മീറ്റർ) ഭൂമി, പ്രതിമാസം 50,000 റിയാൽ (ഏകദേശം 11 ലക്ഷം രൂപ ) എന്നിവയായിരുന്നു തനിക്ക് ലഭിച്ച വാഗ്ദാനമെന്നും അവ‍ർ കൂട്ടിച്ചേർത്തു. കോർപ്പറേറ്റ് പരിപാടികൾക്ക് പോകുമ്പോൾ പലപ്പോഴും ഇത്തരം വിവിഐപികളെ കണ്ടുമുട്ടാറുണ്ടെന്നും അവരിൽ പലരും തന്‍റെ ഫോൺ നമ്പർ ചോദിക്കുകയോ പുറത്തേക്ക് ക്ഷണിക്കുകയോ ചെയ്യാറുണ്ടെന്നും ആമി പോഡ്കാസ്റ്റിൽ വിശദീകരിക്കുന്നു. അത്തരമൊരിക്കലാണ് ഒരാൾ തന്‍റെ മൂന്നാമത്തെ ഭാര്യയാകാൻ തന്നെ ക്ഷണിച്ചതെന്നും വാഗ്ദാനം കേട്ടതിന് പിന്നാലെ താൻ അത് നിരസിച്ചെന്നും അവർ പറയുന്നു.

അച്ഛന്‍റെ പ്രായം

തനിക്ക് മോഹന വാഗ്ദാനങ്ങൾ മുന്നോട്ട് വച്ച് ആ വിവിഐപിയ്ക്ക് തന്‍റെ അച്ഛന്‍റെ അതേ പ്രായമാണെന്നും അവർ പറഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ മലേഷ്യൻ മാധ്യമത്തിന് നൽകിയ മറ്റൊരു അഭിമുഖത്തിൽ, ആമി ഇതേ സംഭവത്തെക്കുറിച്ച് പറയുകയും ആ പുരുഷൻ ഒരു ദാതുക് (മലേഷ്യയിൽ ഉപയോഗിക്കുന്ന ഒരു ബഹുമാന പദവിയാണ് ദാതുക്) ആണെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. 2019 -ൽ തനിക്ക് 23 വയസ്സുള്ളപ്പോൾ, സൗന്ദര്യമത്സരങ്ങളിൽ സജീവമായി പങ്കെടുക്കുന്നതിനിടെയായിരുന്ന ആ വിവാഹാഭ്യർത്ഥന നടന്നതെന്നും അവർ വെളിപ്പെടുത്തി. ആ സമയം താൻ വിദേശ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കാനായി കോർപ്പറേറ്റ് സ്പോൺസർഷിപ്പുകൾക്കായി ശ്രമിക്കുന്ന കാലമായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. അയാൾ തന്നെ സ്പോൺസർ ചെയ്യാമെന്ന് ഏറ്റു. പക്ഷേ പകരമായി അയാളുടെ മൂന്നാം ഭാര്യയാകണം.

അമ്മയുടെ മറുപടി

വിവരമറിഞ്ഞപ്പോൾ തന്‍റെ അമ്മയുടെ മറുപടി ഉറച്ചതായിരുന്നെന്ന് ആമി പറയുന്നു. മകളെ വിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു അമ്മയുടെ മറുപടി. ഒപ്പം, ആമി തന്‍റെ പങ്കാളിയെ കുറിച്ചുള്ള സ്വപ്നങ്ങളും പോഡ്കാസ്റ്റിൽ പങ്കുവച്ചു. ഉത്തരവാദിത്തമുള്ളവനും സാമ്പത്തികമായി സ്ഥിരതയുള്ളവനും ആയിരിക്കണം. അമിതമായ സമ്പത്ത് തനിക്ക് ആവശ്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു. സമ്പന്നനായ ഒരു പങ്കാളി ഉണ്ടായിരിക്കുന്നത് ഒരു മുൻ‌ഗണനയല്ല, മറിച്ച് അതൊരു ബോണസ് ആയിരിക്കും. പക്ഷേ, ശാരീരിക ആകർഷണം ഇപ്പോഴും തനിക്ക് പ്രധാനമാണെന്നും അവ‍ർ കൂട്ടിച്ചേർത്തു. അയാൾ ഒരു ഉരുക്കു മനുഷ്യനെ പോലെ ആണെങ്കിൽ തനിക്ക് കുഴപ്പമില്ലെന്നും എന്നാൽ ഒരു മുത്തച്ഛനെ പോലെ ആകരുതെന്നും അവർ പറഞ്ഞു. ആ ഓഫ‍ർ സ്വീകരിച്ചെങ്കിൽ സുഖപ്രദാമായ ഒരു ജീവിതം ആസ്വദിക്കാം. എന്നാൽ താന്‍ ആഗ്രഹിക്കുന്ന വഴി അതല്ലെന്നും അവ‍ർ കൂട്ടിച്ചേർത്തു. സ്വന്തമായി ജോലി ചെയ്ത് വരുമാനം കണ്ടെത്തി ജീവിക്കുന്നതിലാണ് തനിക്ക് ആനന്ദമെന്നും അവ‍ർ പറഞ്ഞു. 'ഹലാൽ പണം ഉപയോഗിച്ച് എന്‍റെ മാതാപിതാക്കളെ സേവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ശരിയായ മാർഗങ്ങളിലൂടെ പണം സമ്പാദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.' പോഡ്കാസ്റ്റിനിടെ ആമി നയം വ്യക്തമാക്കി.