വീഡിയോയില്‍ ഒരു പരിചാരകന്‍ കുട്ടിയാനയുടെ തുമ്പിക്കയ്യില്‍ മസാജ് ചെയ്ത് കൊടുക്കുന്നത് കാണാം. ആനക്കുട്ടിയുടെ ഭാവത്തില്‍ നിന്നുതന്നെ മസാജ് അത് ആസ്വദിക്കുന്നുണ്ട് എന്ന് മനസിലാവും.

ആനയുടെ വീഡിയോ ഇൻറർനെറ്റ് എപ്പോഴും ആസ്വദിക്കാറുണ്ട്. പ്രത്യേകിച്ചും കുട്ടിയാനകളുടെ വീഡിയോ. വളരെ പെട്ടെന്ന് തന്നെ അത്തരം വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. ഷെല്‍ഡ്രിക്ക് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് പങ്കുവച്ച 22 സെക്കന്‍റ് വരുന്ന ഈ വീഡിയോയും അത്തരത്തില്‍ ഒന്നാണ്. പങ്ക് വച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. 

വീഡിയോയില്‍ ഒരു പരിചാരകന്‍ കുട്ടിയാനയുടെ തുമ്പിക്കയ്യില്‍ മസാജ് ചെയ്ത് കൊടുക്കുന്നത് കാണാം. ആനക്കുട്ടിയുടെ ഭാവത്തില്‍ നിന്നുതന്നെ മസാജ് അത് ആസ്വദിക്കുന്നുണ്ട് എന്ന് മനസിലാവും. ഈ മസാജ് അവയുടെ മൂക്ക് ക്ലിയര്‍ ചെയ്യുന്നതിനായിട്ടുള്ളതാണ് എന്നാണ് കാപ്ഷനില്‍ പറഞ്ഞിരിക്കുന്നത്. 

കുട്ടിയാനയ്ക്ക് തുമ്പിക്കൈ മസാജ്! ഞങ്ങളുടെ പരിചരണത്തിലുള്ള ഏറ്റവും പ്രായം കുറഞ്ഞ ആനകള്‍ക്ക് മൂക്ക് വൃത്തിയാക്കാൻ ഒരു ചെറിയ സഹായം ആവശ്യമാണ് എന്നും കാപ്ഷനില്‍ പറയുന്നു. വീഡിയോ ക്യൂട്ട് ആണ് എന്ന് നിരവധിപ്പേരാണ് കമന്‍റ് ചെയ്തിരിക്കുന്നത്. 

വീഡിയോ കാണാം: 


Scroll to load tweet…