ഇന്ത്യയിൽ ഗർഭിണിയായി വേഷം ധരിച്ച കൊറിയൻ യൂട്യൂബർക്ക് നേരെ അതിക്രമം നടന്നുവെന്ന പേരിൽ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച വീഡിയോ. എന്നാല്‍, വീഡിയോയ്ക്ക് പിന്നിലുള്ള സത്യമെന്ത്? പ്രതികരിച്ച് യൂട്യൂബര്‍ തന്നെ രംഗത്ത്.

കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യക്കെതിരെ വലിയ വിമർശനങ്ങളുയർത്തിക്കൊണ്ട് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. എന്നാൽ, ആ വീഡിയോയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി മുന്നോട്ട് വന്നിരിക്കയാണ് കൊറിയയിൽ നിന്നുള്ള യൂട്യൂബർ സുമിൻ. '​ഗർഭിണിയായി വേഷം ധരിച്ച കൊറിയൻ യുവാവിന് നേരെ ഇന്ത്യയിൽ അതിക്രമം' എന്ന പേരിലാണ് വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്. ഒപ്പം വീഡിയോയിൽ ആളുകൾ സുമിനെ തെറ്റായ രീതിയിൽ സ്പർശിക്കുന്നതും കാണാം. എന്നാൽ, ഈ വീഡിയോയ്ക്ക് പിന്നിലെ സത്യം എന്താണ് എന്ന് വിശദീകരിച്ചുകൊണ്ട് മുന്നോട്ട് വരികയാണ് സുമിൻ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

​ഗർഭിണിയായി വേഷം ധരിച്ചുകൊണ്ടുള്ള വീഡിയോ പകർത്തിയിരിക്കുന്നത് ബം​ഗ്ലാദേശിൽ നിന്നാണ് എന്നും ഹോളി ആഘോഷിക്കുന്നത് ഇന്ത്യയിലാണെന്നുമാണ് സുമിൻ പറയുന്നത്. ഈ രണ്ട് വീഡിയോകളും ഒരുമിച്ച് ചേർത്ത് തോന്നിയതുപോലെ എഡിറ്റ് ചെയ്ത് തെറ്റിദ്ധാരണയുണ്ടാക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. തന്റെ വീഡിയോ ഇത്തരത്തിൽ ഉപയോ​ഗിച്ചുകൊണ്ട് ഒരു രാജ്യത്തിനെതിരെ അപവാദം പ്രചരിപ്പിക്കരുത് എന്നും സുമിൻ തന്റെ പോസ്റ്റിൽ പറഞ്ഞു. ത്രെഡ്ഡിലാണ് സുമിൻ വിശദീകരണവുമായി എത്തിയത്.

Scroll to load tweet…

'ഗർഭിണിയായി വേഷം ധരിച്ചത് ബംഗ്ലാദേശിലാണ്, ഹോളി ആഘോഷത്തിന്റെ വീഡിയോ കഴിഞ്ഞ കൊല്ലം ഇന്ത്യയിൽ നിന്നുള്ളതാണ്. വീഡിയോ എഡിറ്റ് ചെയ്തയാൾ അത് കൂടുതൽ വിവാദമാക്കാൻ വേണ്ടി തനിക്ക് തോന്നിയതുപോലെ ചെയ്യുകയായിരുന്നു' എന്നും സുമിൻ വിശദീകരിച്ചു. ഹോളി ആഘോഷത്തിൽ താൻ വേഷം മാറിയിട്ടില്ല, തന്റെ നീണ്ട മുടി കണ്ട് വീഡിയോയിൽ സ്ത്രീയായി തെറ്റിദ്ധരിച്ചേക്കാം എന്നും സുമിൻ പറയുന്നു.

തന്റെ വീഡിയോ ഏതെങ്കിലും രാജ്യത്തിന് നേരെയുള്ള വിദ്വേഷപ്രചരണങ്ങൾക്കായി തെറ്റായി ഉപയോ​ഗിക്കരുത് എന്നും ഇന്ത്യക്കെതിരായ പ്രചാരണത്തെ കുറിച്ച് സൂചിപ്പിച്ചുകൊണ്ട് സുമിൻ മുന്നറിയിപ്പ് നൽകുന്നു. താൻ ഓരോ രാജ്യത്തും പോകുന്നത് അവിടുത്തെ സാംസ്കാരികമായ കാര്യങ്ങളും മറ്റും അറിയുന്നതിന് വേണ്ടിയാണ് എന്നും അല്ലാതെ ഏതെങ്കിലും രാജ്യത്തെയോ കമ്മ്യൂണിറ്റിയെയോ സംസ്കാരത്തെയോ മോശമാക്കി കാണിക്കാനല്ല എന്നും സുമിൻ വിശദീകരിച്ചു.