ഏപ്രിൽ 12, 2022 എന്നതാണ് ബാങ്ക് സ്ലിപ്പിലെ തീയതി. അധികം വൈകാതെ തന്നെ സ്ലിപ്പിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. 

ഒരു ബാങ്ക് സ്ലിപ്പിന്റെ ചിത്രം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്. കാരണം എന്താണ് എന്നല്ലേ? എമൗണ്ട് എഴുതേണ്ട കോളത്തിൽ 'തുലാ രാശി' എന്ന് എഴുതി. രാശി/ എമൗണ്ട് എന്ന കോളത്തിലാണ് ഒരാൾ 'തുലാ രാശി' എന്ന് എഴുതിയത്. 

ഇന്ത്യൻ ബാങ്കിന്റെ മൊറാദാബാദ് ശാഖയിലാണ് പ്രസ്തുത സ്ലിപ്പ് നൽകിയിരിക്കുന്നത്. അയാൾക്ക് ആയിരം രൂപയാണ് ബാങ്കിൽ നിക്ഷേപിക്കേണ്ടിയിരുന്നത്. എന്നാൽ, രാശി എന്ന് കണ്ടപ്പോൾ ആ കോളത്തിൽ തുലാ രാശി എന്ന് എഴുതുകയായിരുന്നു. ഏതായാലും ഇങ്ങനെ ഒക്കെ ആണെങ്കിലും ബാങ്കിലുള്ളവർ അദ്ദേഹത്തെ ആ തുക ബാങ്കിൽ നിക്ഷേപിക്കാൻ അനുവദിച്ചു എന്നാണ് കരുതുന്നത്. 

'ആളുകൾ എന്തൊരു സ്മാർട്ട് ആണ് എന്ന് നോക്കൂ' എന്നാണ് ട്വിറ്ററിൽ പങ്ക് വച്ചിരിക്കുന്ന ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ഏപ്രിൽ 12, 2022 എന്നതാണ് ബാങ്ക് സ്ലിപ്പിലെ തീയതി. അധികം വൈകാതെ തന്നെ സ്ലിപ്പിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. 

Scroll to load tweet…

അതേസമയം രണ്ട് തരത്തിലുള്ള അഭിപ്രായങ്ങളും ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നു വന്നു. ചിലരെല്ലാം ഇത് വളരെ സരകരമായിരിക്കുന്നു എന്ന് പറഞ്ഞു. ചിലർ അത് എഴുതിയ ആളെ പരിഹസിക്കുകയും ചെയ്തു. എന്നാൽ, അതേ സമയം തന്നെ മറ്റ് ചിലർ ഈ സ്ലിപ്പിന്റെ പേരിൽ അത് എഴുതിയ ആളെ പരിഹസിക്കുന്നത് ശരിയല്ല എന്ന് ശക്തമായി അഭിപ്രായപ്പെട്ടു. 

ബാങ്ക് സ്ലിപ്പിൽ വെറും 'രാശി' എന്ന് മാത്രം എഴുതുന്നതിന് പകരം 'ധനരാശി' എന്ന് എഴുതണമായിരുന്നു എന്നായിരുന്നു ഒരു വിഭാ​​ഗം അഭിപ്രായപ്പെട്ടത്. അതുകൊണ്ടാണ് പൂരിപ്പിച്ച വ്യക്തിക്ക് ആശയക്കുഴപ്പം ഉണ്ടായത്, അതിന്റെ പേരിൽ അത് പൂരിപ്പിച്ച ആളെ കളിയാക്കുന്നത് ശരിയല്ല എന്നും അവർ അഭിപ്രായപ്പെട്ടു.