ഇരുവർക്കും സോഷ്യൽ മീഡിയയിൽ അനേകം ഫോളോവേഴ്സ് ഉണ്ട്. ലൂയിസ് ഒരു ലൈഫ് സ്റ്റൈൽ കണ്ടന്റ് ക്രിയേറ്ററാണ്. ലിൻ‌ഡ്സെയും സഹോദരിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു.

ഇരട്ടകളായ സഹോദരങ്ങൾ തമ്മിൽ പലപ്പോഴും വല്ലാത്ത തരത്തിലുള്ള അടുപ്പമാണ് കാണിക്കാറുള്ളത്. അതുപോലെ, ലിവർപൂളിൽ നിന്നുള്ള ഇരട്ട സഹോദരിമാരായ ലിൻഡ്സെയും ലൂയിസ് സ്കോട്ടും തമ്മിലുള്ള ബന്ധവും വളരെ തീവ്രമായതാണ്. ജനിച്ച് 18 വയസ് വരെ ഒരു ദിവസം പോലും ഇരുവരും പിരിഞ്ഞിരുന്നിട്ടില്ല.

ഇപ്പോൾ ഇരുവർക്കും 23 വയസാണ് പ്രായം. ചെറുപ്പം മുതൽ തന്നെ ഇരുവരും ഒരു മുറിയിലാണ് ഉറങ്ങുന്നത്. ഒരുപോലെയുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നത്. 18 വയസ് വരെ ഒരു ദിവസം പോലും ഇരുവരും പിരിഞ്ഞ് കഴിഞ്ഞിട്ടില്ല. 2017 -ൽ ലൂയിസ്, ലിവർപൂൾ സർവകലാശാലയിൽ ഇംഗ്ലീഷ് പഠിക്കാൻ ചേർന്നു. സഹോദരിയെ പിരിയാൻ സാധിക്കാത്തതിനാൽ ലിൻഡ്‌സിയും അവളുടെ സഹോദരിയോടൊപ്പം താമസം മാറുകയായിരുന്നു.

ആദ്യമായി ഇരുവരും വേർപിരിഞ്ഞ് താമസിക്കുന്നത് 2018 -ലാണ്. അത് കാനഡയിലെ കിം​ഗ്സ്റ്റണിൽ ലൂയിസ് പഠിക്കാൻ പോയപ്പാഴായിരുന്നു. നാല് മാസത്തേക്കായിരുന്നു ഇത്. ഇപ്പോൾ അവർ ഇരുവരും സ്വന്തം നഗരമായ ലിവർപൂളിൽ ഒരുമിച്ച് താമസിക്കുകയാണ്. ഭക്ഷണത്തിലും വസ്ത്രത്തിലും എല്ലാം ഇരുവർക്കും ഒരേ ഇഷ്ടങ്ങളാണ്. തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഇരുവരും തങ്ങളുടെ ജീവിതം ലോകത്തോട് പറയുന്നു. 

ഇരുവർക്കും സോഷ്യൽ മീഡിയയിൽ അനേകം ഫോളോവേഴ്സ് ഉണ്ട്. ലൂയിസ് ഒരു ലൈഫ് സ്റ്റൈൽ കണ്ടന്റ് ക്രിയേറ്ററാണ്. ലിൻ‌ഡ്സെയും സഹോദരിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു. തങ്ങൾ 99 ശതമാനവും ഒരുപോലെ ആണെന്നാണ് സഹോദരിമാർ പറയുന്നത്. ഇരട്ട സഹോദരിമാരായിരിക്കുക എന്നത് വളരെ രസമുള്ള കാര്യമാണ് എന്നും തങ്ങൾക്ക് മറ്റൊരു തലച്ചോർ കൂടി ഉള്ളത് പോലെയാണ് എന്നും സഹോദരിമാർ പറയുന്നു. 

ഇപ്പോൾ ഇരുവർക്കും ഒപ്പം ലിൻഡ്സേയുടെ കാമുകിയായ റോസിയും കൂടി താമസിക്കുന്നുണ്ട്. അഭിനേത്രിയാണ് റോസി. ലൂയിസിന്റെ കാമുകി സം​ഗീതരം​ഗത്താണ് പ്രവർത്തിക്കുന്നത്.