കാൽ വേദന, നടുവേദന, വാതരോഗം എന്നിവ ശമിപ്പിക്കാൻ ഈ എല്ലുകൾക്ക് കഴിയുമെന്ന് ഇവര്‍ വീഡിയോയിൽ അവകാശപ്പെട്ടു. 

ചൈനയില്‍ കടുവയുടെ എല്ലിന് വലിയ വിലയാണ്. ചില മാറാരോഗങ്ങള്‍ക്കുള്ള മരുന്നിന് കടുവയുടെ എല്ലുകള്‍ നല്ലതാണെന്ന വിശ്വാസമാണ് ഇതിന് കാരണം. എന്നാല്‍ ആവശ്യത്തിനുള്ള കടുവ എല്ലുകള്‍ പോലും കിട്ടാതായപ്പോള്‍ കാളയുടെ എല്ലുകളില്‍ ചായം പൂശി കടുവയുടേതെന്ന പേരില്‍ വ്യാജവില്പന തകൃതിയായി. പിന്നാലെ പിടിയും വീണു. കഴിഞ്ഞ വർഷം ഡിസംബറിൽ തെക്കൻ ചൈനയിലെ ഗ്വാങ്‌സി ഷുവാങ് സ്വയംഭരണ പ്രദേശത്താണ് സംഭവം നടന്നത്. വാതരോഗത്തിനും മറ്റ് രോഗങ്ങൾക്കുമുള്ള മരുന്നാണന്ന അവകാശവാദം ഉന്നയിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഗര്‍ഭിണിയായ ഭാര്യയ്ക്ക് ഇഷ്ടഭക്ഷണം വേണം; 13,000 കിലോമീറ്റർ സഞ്ചരിച്ച് കോടീശ്വരനായ ഭര്‍ത്താവ്!

ഒരു പ്രദേശിക മാര്‍ക്കറ്റില്‍ കടുവയുടെ എല്ലുകളാണെന്ന പേരില്‍ ഇവര്‍ വില്പന നടത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. കാൽ വേദന, നടുവേദന, വാതരോഗം എന്നിവ ശമിപ്പിക്കാൻ ഈ എല്ലുകൾക്ക് കഴിയുമെന്ന് ഇവര്‍ വീഡിയോയിൽ അവകാശപ്പെട്ടു. രണ്ട് സെന്‍റീമീറ്റർ നീളമുള്ള ഓരോ അസ്ഥിക്കഷണത്തിനും 100 യുവാൻ (1200 രൂപ) ആയിരുന്നു ഇവര്‍ വില്പന നടത്തിയത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇവരെ പിടികൂടിയപ്പോളാണ് തട്ടിപ്പ് കഥകൾ പുറത്ത് വന്നത്. തങ്ങൾ വിൽക്കുന്നത് കാളകളുടെ അസ്ഥികൾ ആണന്നും ആളുകളെ പറ്റിക്കാൻ ചില അസ്ഥികളിൽ ചായം പൂശിയതാണന്നും ഇവർ പൊലീസിനോട് സമ്മതിച്ചു. 

ഗാസ ആക്രമണം; ഇന്‍റര്‍നെറ്റില്‍ ട്രെന്‍റിംഗായി 'നന്ദി ദക്ഷിണാഫ്രിക്ക' ക്യാംപൈന്‍ !

1993-മുതൽ ചൈനയിൽ കടുവയുടെ അസ്ഥികൾ മരുന്നിൽ ഉപയോഗിക്കുന്നതും അവ അടങ്ങിയ ഉൽപ്പന്നങ്ങളുടെ വിൽപ്പനയും കർശനമായി നിരോധിച്ചിട്ടുണ്ട്. സൈബീരിയൻ കടുവകൾക്ക് വംശനാശ ഭീഷിണി നേരിട്ടതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ, കടുവയുടെ അസ്ഥികൾ വിലയേറിയ പരമ്പരാഗത ചൈനീസ് മരുന്നായാണ് കണക്കാക്കുന്നത്. ഇതിന് മനുഷ്യന്‍റെ അസ്ഥികളെ ശക്തിപ്പെടുത്താനും വാതരോ​ഗങ്ങളെ ശമിപ്പിക്കാനും ശേഷിയുണ്ടെന്നാണ് ചൈനയിലെ പരമ്പരാ​ഗത വിശ്വാസം. അത് മുതലെടുത്താണ് ഇവർ തട്ടിപ്പ് നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ചില വീടുകളിൽ വൈറ്റ് വൈനിൽ ഇപ്പോഴും കുതിർത്ത എല്ലുകളുടെ മിശ്രിതം സൂക്ഷിച്ചിട്ടുണ്ടന്നാണ് പറയപ്പെടുന്നത്. നിരോധിക്കുന്നതിന് മുമ്പ് നിർമ്മിച്ച വൈൻ സംഭരിക്കുന്നത് നിയമപരമാണോയെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

'കോഴിക്കഷ്ണങ്ങൾ' അടങ്ങിയ 'വെജിറ്റേറിയന്‍ ഭക്ഷണം' ലഭിച്ചെന്ന് പരാതി, മറുപടിയുമായി എയർ ഇന്ത്യ !