Asianet News MalayalamAsianet News Malayalam

UFO expert Nick Pope : അന്യ​ഗ്രഹജീവികൾ ഭൂമിയിലെത്തിയാൽ? ലോകം എന്നേക്കുമായി മാറുമെന്ന് വിദ‍ഗ്‍ദ്ധൻ

"അനേകം ആളുകൾ അന്യഗ്രഹജീവികളിൽ വിശ്വസിക്കുന്നുണ്ടെന്ന് അഭിപ്രായ വോട്ടെടുപ്പുകൾ ഇതിനകം തന്നെ കാണിക്കുന്നുണ്ട്. പലരും ഇതിനകം തന്നെ അന്യ​ഗ്രഹജീവികൾ ഇവിടം സന്ദർശിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കുന്നവരാണ്.''

UFO expert Nick Pope about alien invasion
Author
Thiruvananthapuram, First Published Mar 27, 2022, 12:30 PM IST

അന്യഗ്രഹ ജീവികളെങ്ങാനും ഭൂമിയിലേക്ക് വന്നാലെന്ത് ചെയ്യും? അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരു രഹസ്യയോഗത്തിൽ നടന്ന ചർച്ചകൾ യുഎഫ്ഒ വിദ‍ഗ്‍ദ്ധനായ(UFO expert) നിക്ക് പോപ്പ്(Nick Pope) വെളിപ്പെടുത്തിയിരിക്കുകയാണ്. അത്തരം ഒരു കണ്ടുമുട്ടലിന് ലോകത്തെ എന്നെന്നേക്കുമായി മാറ്റാൻ കഴിയുമെന്ന് നിക്ക് പോപ്പ് മുന്നറിയിപ്പ് നൽകി. 

56 -കാരനായ അദ്ദേഹം ബ്രിട്ടീഷ് സർക്കാരിൽ ജോലി ചെയ്യുകയും 1991 -നും 1994 -നും ഇടയിൽ പ്രതിരോധ മന്ത്രാലയത്തിന് ഉപദേശം നൽകുകയും ചെയ്തിരുന്നു. UFO ദൃശ്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അന്വേഷിക്കുകയും ലോകത്തിലെ ഏറ്റവും വലിയ ചിന്തകരുമായി കൂടിക്കാഴ്ചകളിൽ പങ്കെടുക്കുകയും ചെയ്‍തിട്ടുണ്ട് അദ്ദേഹം. ലണ്ടനിലെ റോയൽ സൊസൈറ്റിയിൽ നടന്ന വലിയ രണ്ട് ചർച്ചകളിലും അദ്ദേഹം പങ്കെടുത്തിരുന്നു. സർ ഐസക് ന്യൂട്ടൺ, ചാൾസ് ഡാർവിൻ, ആൽബർട്ട് ഐൻ‌സ്റ്റൈൻ എന്നിവരടക്കം അംഗങ്ങളായിരുന്ന ഒരു ശാസ്ത്ര സമൂഹമാണ്, 'ശാസ്ത്രീയ സ്ഥാപനത്തിന്റെ ഹൃദയം' എന്ന് നിക്ക് വിശേഷിപ്പിക്കുന്ന ഇവിടം. 

ഭൂമിക്ക് പുറത്തുള്ള ഈ ജീവികളെ ചുറ്റിപ്പറ്റിയുള്ള ഏറ്റവും വലിയ പ്രശ്‌നങ്ങൾ തങ്ങൾ അവിടെ ചർച്ച ചെയ്തുവെന്ന് ഇപ്പോൾ നിക്ക് വെളിപ്പെടുത്തിയിരിക്കുകയാണ്. അന്യഗ്രഹജീവികളുടെ ആക്രമണത്തെ കുറിച്ച് 'അപകടകരമായ കാര്യം' എന്നാണ് നിക്ക് പറയുന്നത്. നിക്ക് പറഞ്ഞു, "നമ്മൾ അന്യഗ്രഹജീവികളെ കണ്ടെത്തുകയോ അല്ലെങ്കിൽ അവർ നമ്മെ കണ്ടെത്തുകയോ ചെയ്താൽ, ലോകം എന്നെന്നേക്കുമായി മാറും. എല്ലാ സാധ്യതകളും എല്ലാ വേരിയബിളുകളും ഉപയോഗിച്ചാലും, എന്ത് സംഭവിക്കുമെന്ന് നമുക്ക് എങ്ങനെ അറിയാനാകും? അല്ലെങ്കിൽ അതിന്റെ അനന്തരഫലങ്ങൾ എന്തായിരിക്കുമെന്ന് പ്രവചിക്കാൻ പോലും നമുക്ക് എങ്ങനെ കഴിയും?"

"ചിന്തകരിൽ ചിലർ ഈ ചോദ്യങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തിയിട്ടുണ്ട്. അവരുടെ ഉത്തരങ്ങൾ നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കാം. ഈ ചർച്ചകളിൽ ഉണ്ടായ കാര്യങ്ങളെ കുറിച്ച് വളരെ കുറച്ച് പേർക്കേ അറിയൂ. ഞാനവിടെ ഉണ്ടായിരുന്നു." 

2014 -ലാണ് രണ്ട് യോ​ഗങ്ങളും നടന്നത്. ആ ദിവസം ചോദിച്ച ഏറ്റവും വലിയ ചോദ്യങ്ങളിലൊന്ന് 'ആളുകൾ എങ്ങനെ പ്രതികരിക്കും?' എന്നതായിരുന്നു. നിക്ക് തുടർന്നു: "ഇത് യുഎഫ്ഒ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് വീണ്ടും വീണ്ടും ഉയർന്നുവരുന്ന ഒരു ചോദ്യമാണ്. യുഐഎഫ്പിഒകളെക്കുറിച്ചുള്ള സത്യം മറച്ചുവെക്കാൻ സർക്കാരുകൾ ആഗ്രഹിക്കുന്നതിന്റെ ഒരു കാരണമായി പലരും ഇത് ഉദ്ധരിക്കുന്നു, ചോദ്യം ഇതാണ് - ആളുകൾ എങ്ങനെ പ്രതികരിക്കും?" 

"നമ്മുടെ രാഷ്ട്രീയ നേതാക്കളോ നമ്മുടെ ഏറ്റവും വലിയ ശാസ്ത്രജ്ഞരോ അല്ല, മറിച്ച് സാധാരണ ആളുകൾ - അധ്യാപകർ, സ്റ്റോർ തൊഴിലാളികൾ, കർഷകർ അല്ലെങ്കിൽ ഫാക്ടറി തൊഴിലാളികൾ... തെരുവുകളിൽ ആളുകൾ അത്ഭുതപ്പെടുമോ, നിശബ്ദമായി ആ ജീവികളെ സ്വീകരിക്കുമോ? പരിഭ്രാന്തി ഉണ്ടാകുമോ? നമ്മൾ അന്യഗ്രഹജീവികളെ കണ്ടെത്തിയാൽ, വലിയ പരിഭ്രാന്തി ഉണ്ടാകുമെന്ന് ആളുകൾ കരുതുന്നു. 'ഇൻഡിപെൻഡൻസ് ഡേ' അല്ലെങ്കിൽ 'വാർ ഓഫ് ദി വേൾഡ്സ്' പോലുള്ള സയൻസ് ഫിക്ഷൻ സിനിമകളിൽ സംഭവിക്കുന്നത് പോലെ അന്യഗ്രഹത്തിൽ നിന്നുള്ള അധിനിവേശം നേരിടേണ്ടി വന്നാൽ, അത് സത്യമായിരിക്കും" അദ്ദേഹം പറഞ്ഞു.

"അനേകം ആളുകൾ അന്യഗ്രഹജീവികളിൽ വിശ്വസിക്കുന്നുണ്ടെന്ന് അഭിപ്രായ വോട്ടെടുപ്പുകൾ ഇതിനകം തന്നെ കാണിക്കുന്നുണ്ട്. പലരും ഇതിനകം തന്നെ അന്യ​ഗ്രഹജീവികൾ ഇവിടം സന്ദർശിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കുന്നവരാണ്. ചിലർ സർക്കാർ തങ്ങളോട് അന്യ​ഗ്രഹജീവികളെ കുറിച്ച് അറിയാവുന്നതിൽ ഭൂരിഭാ​ഗം കാര്യങ്ങളും തുറന്ന് പറയുന്നില്ല എന്ന് വിശ്വസിക്കുന്നവരാണ്. അവർ ഇതിനകം വിശ്വസിക്കുന്ന എന്തെങ്കിലും പറഞ്ഞ് ആളുകളെ ഞെട്ടിക്കരുത്" അദ്ദേഹം പറഞ്ഞു.

എന്നെങ്കിലും അന്യ​ഗ്രഹജീവികൾ വരികയാണ് എങ്കിൽ അവ സൗഹാർദ്ദപരമായി പെരുമാറുന്നവയാകുമോ അതോ ആക്രമണാത്മകമായി പെരുമാറുമോ എന്നതൊന്നും തീർച്ചയില്ല എന്നും നിക് പറയുന്നു. 

Follow Us:
Download App:
  • android
  • ios