ലോകം അതിഭീകരമായ ദുരന്തത്തിന്റെ വക്കിലാണ് നില്‍ക്കുന്നത്. എന്നിട്ടും ആ ദുരന്തത്തിലേക്ക് നമ്മള്‍ ഉറക്കത്തിലെന്നോണം നടന്നു ചെല്ലുകയാണ്.

യുക്രൈനിന് എതിരെ റഷ്യ നടത്തുന്ന യുദ്ധം ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും ആഗോള താപനം നിയന്ത്രിക്കാനുമുള്ള ലോകത്തിന്റെ ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുമെന്ന് ഐക്യരാഷ്ട്ര സഭാ സഭാ സെക്രട്ടറി ജനറല്‍ അന്‍േറാണിയോ ഗുട്ടറസ്. ഇക്കണോമിസ്റ്റ് മാഗസിന്റെ ആഭിമുഖത്തില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന ഏഴാമത് സുസ്ഥിരതാ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

റഷ്യയില്‍നിന്ന് ഇന്ധനം വാങ്ങിയിരുന്ന പല രാജ്യങ്ങളും മറ്റ് ഇന്ധന സ്രോതസ്സുകളെ തേടി പരക്കം പായുകയാണ്. ലോകത്തെ വീണ്ടും പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകളിലേക്ക് എത്തിക്കാന്‍ ഇതു കാരണമാവും. കല്‍ക്കരി അധിഷ്ഠിത ഇന്ധന സ്രോതസ്സുകളിലേക്ക് കൂടുതല്‍ ആശ്രിതത്വം വരുന്നത് വരുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിക്കും. ഇത് കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറം തള്ളലിന്റെ നിരക്ക് കൂട്ടുമെന്നും തല്‍ഫലമായി ആഗോള താപനം ഉയരുമെന്നും അദ്ദേഹം പറഞ്ഞു. 

ലോകം അതിഭീകരമായ ദുരന്തത്തിന്റെ വക്കിലാണ് നില്‍ക്കുന്നത്. എന്നിട്ടും ആ ദുരന്തത്തിലേക്ക് നമ്മള്‍ ഉറക്കത്തിലെന്നോണം നടന്നു ചെല്ലുകയാണ്. നമ്മുടെ ഭൂമി ഇതിനകം തന്നെ 1.2 ഡിഗ്രി ചൂടുപിടിച്ചുകഴിച്ചു. അതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് പ്രകൃതിദുരന്തങ്ങളായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. 2020-ല്‍ മാത്രം മൂന്ന് കോടി മനുഷ്യരാണ് കാലാവസ്ഥാ വ്യതിയാനം മൂലം വീടുവിട്ടോടേണ്ടി വന്നത്. യുദ്ധങ്ങളിലും ആഭ്യന്തര സംഘര്‍ഷങ്ങളിലും തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നവരുടെ മൂന്നിരട്ടിയാണ് ഈ സംഖ്യ. ഭൂമിയിലെ മനുഷ്യരില്‍ പാതിയും ദുരന്തമുഖത്താണ് കഴിയുന്നതെന്നാണ് രണ്ടാഴ്ച മുമ്പു പുറത്തുവന്ന ഐപിസിസി റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നത്. ചെറിയ ദ്വീപുരാഷ്ട്രങ്ങള്‍, അവികസിത രാജ്യങ്ങള്‍, ലോകമെങ്ങുമുള്ള ദരിദ്രജനകോടികള്‍ എന്നിവരെല്ലാം കാലാവസ്ഥാ ദുരന്തത്തിലേക്ക് നടന്നടുക്കുകയാണ് എന്നതാണ് വാസ്തവമെന്നും അദ്ദേഹം പറഞ്ഞു. 

Scroll to load tweet…

2020-ല്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറം തള്ളല്‍ 6 ശതമാനം കൂടിയെന്നാണ് കണക്ക്. ഇപ്പോഴത്തെ അവസ്ഥയില്‍ തുടര്‍ന്നാല്‍, കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറം തള്ളല്‍ ഈ പതിറ്റാണ്ടില്‍ 14 ശതമാനം വരെ വര്‍ദ്ധിക്കുമെന്നാണ് കണക്കു കൂട്ടല്‍. 2030-ഓടെ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറംതള്ളല്‍ 45 ശതമാനം കുറയ്ക്കാമെന്ന ഗ്‌ളാക്‌സോ ഉച്ചകോടിയുടെ ലക്ഷ്യത്തിന് വമ്പന്‍ തിരിച്ചടി ഇതുമൂലമുണ്ടാവും. ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ച് എടുത്ത ഈ തീരുമാനത്തില്‍നിന്നും പിന്‍വാങ്ങുന്നത് ആഗോള താപനം കുറയ്ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തും.

കോവിഡ് 19 രോഗം പല വികസ്വര രാജ്യങ്ങളെയും എല്ലാരീതിയിലും തകര്‍ത്തിരിക്കുകയാണ്. വന്‍ പണപ്പരുപ്പവും പലിശ നിരക്കുകളുടെ കുത്തനെയുള്ള വര്‍ദ്ധനയും താങ്ങാനാവാത്ത കടബാധ്യതയും കാരണം വിസക്വര രാജ്യങ്ങള്‍ ഇതിനകം നട്ടം തിരിയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ലോകം പരസ്പരം കൈകോര്‍ത്താല്‍ മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാനാവൂ. അതോടൊപ്പം വികസിതവും സമ്പന്നവുമായ രാജ്യങ്ങള്‍ പാവപ്പെട്ട രാജ്യങ്ങളെ സാമ്പത്തികവും സാങ്കേതികവുമായി സഹായിക്കുകയും വേണം. വികസ്വര, അവികസിത രാജ്യങ്ങളെ കാലാവസ്ഥ വെല്ലുവിളികള്‍ നേരിടാന്‍ മറ്റ് രാഷ്ട്രങ്ങള്‍ പ്രാപ്തരാക്കുകയും വേണം. എന്നാലേ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കാനാവൂ. അല്ലാത്ത പക്ഷം ചെറു ദ്വീപ് രാഷ്ട്രങ്ങള്‍ അടക്കം ലോക ജനസംഖ്യയുടെ മൂന്നിലൊന്നും വന്‍ പ്രതിസന്ധിയിലാകുമെന്നും ഐക്യരാഷ്ട്ര സഭാ സഭാ സെക്രട്ടറി ജനറല്‍ മുന്നറിയിപ്പ് നല്‍കി.