സ്വന്തം രാജ്യത്ത് ഇന്‍റർനെറ്റ് എടുത്താല്‍ ആകെ ലഭിക്കുക സര്‍ക്കാര്‍ വിവരങ്ങളും പിന്നെ കിംങ് ജോങ് ഉന്നിന്‍റെ അപദാനങ്ങളും മാത്രം. എന്നാല്‍, റഷ്യയില്‍ ഇന്‍റര്‍നെറ്റ് അണ്‍ലിമിറ്റഡ്. ഇതോടെ അതിര്‍ത്തി യുദ്ധത്തിനെത്തിയ സൈനീകര്‍ പോണ്‍ വീഡോയ്ക്ക് അടിമകളായെന്ന് റിപ്പോര്‍ട്ട്.  


യുക്രൈയ്ന്‍ സംഘർഷത്തിൽ റഷ്യയെ സഹായിക്കാൻ വിന്യസിച്ചിരിക്കുന്ന ഉത്തര കൊറിയൻ സൈനികർ പോൺ വീഡിയോകൾക്ക് അടിമകളായതായി റിപ്പോർട്ട്. സ്വന്തം രാജ്യത്ത് ഉള്ളതില്‍ നിന്നും വ്യത്യസ്തമായി അനിയന്ത്രിതമായ ഇന്‍റർനെറ്റ് സൌകര്യം ലഭ്യമായതോടെയാണ് ഉത്തര കൊറിയൻ സൈനികർ പോൺ സൈറ്റുകളും പോൺ വീഡിയോകളും തെരയുന്നതിൽ കൂടുതൽ താല്പര്യം കാണിച്ചു തുടങ്ങിയത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഫിനാൻഷ്യൽ ടൈംസിലെ ഫോറിൻ അഫയേഴ്‌സ് കമന്‍റേറ്റേറ്ററായ ഗിഡിയൻ റാച്ച്‌മാനാണ് ഈ ഈ വിഷയത്തെക്കുറിച്ചുള്ള പഠന റിപ്പോർട്ട് പുറത്തുവിട്ടത്. അദ്ദേഹത്തിന്‍റെ റിപ്പോർട്ട് പ്രകാരം ഉത്തര കൊറിയൻ സൈനിക സംഘത്തിലെ ഏകദേശം 10,000 സൈനികർ അഡൾട്ട് ഒൺലി കണ്ടൻറുകൾ ആഗ്രഹിക്കുന്നവരാണ്. 

X-ലെ ഒരു പോസ്റ്റിൽ ഗിഡിയൻ റാച്ച്മാൻ ഇങ്ങനെ കുറിച്ചു, 'റഷ്യയിലേക്ക് വിന്യസിച്ചിരിക്കുന്ന ഉത്തര കൊറിയൻ സൈനികർക്ക് മുമ്പ് തടസ്സമില്ലാതെ ഇൻറർനെറ്റ് സേവനങ്ങൾ ലഭ്യമായിരുന്നില്ല. എന്നാൽ, അവര്‍ റഷ്യയിൽ എത്തിയതോടെ നിയന്ത്രണങ്ങൾ ഇല്ലാതെ ഇൻറർനെറ്റ് ലഭ്യമായി തുടങ്ങി. ഇതോടെ സൈനികർ കൂടുതൽ സമയവും പോൺ വീഡിയോകൾ കാണുന്നതിൽ താൽപര്യം കാണിച്ചു തുടങ്ങിയിരിക്കുന്നു' എന്നാണ്.

ബയോഡാറ്റ 'വിശ്വസിക്കാന്‍ കൊള്ളാത്തത്'; എഐ കാരണം തനിക്ക് ജോലി നഷ്ടമായെന്ന പരാതിയുമായി പാക് യുവതി

Scroll to load tweet…

'വീണ്ടുമൊരു ബാഗ്പത് യുദ്ധം, ഇത്തവണ സ്ത്രീകള്‍ തമ്മില്‍ പൊരിഞ്ഞ അടി'; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഉത്തര കൊറിയയിൽ പൗരന്മാർക്ക് വളരെ പരിമിതമായ ഇൻറർനെറ്റ് ലഭ്യത മാത്രമേയുള്ളൂ. കൂടാതെ പോൺസൈറ്റുകളും മറ്റും സർക്കാർ കർശന നിയന്ത്രണമാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെക്യൂരിറ്റി എഞ്ചിനീയർ മാറ്റ് ബ്രയാന്‍റിന്‍റെ നേതൃത്വത്തിലുള്ള 2016 -ലെ അന്വേഷണത്തിൽ, ഉത്തര കൊറിയക്കാർക്ക് 28 വെബ്‌സൈറ്റുകൾ മാത്രമേ ആക്‌സസ് ചെയ്യാൻ കഴിയൂവെന്ന് കണ്ടെത്തിയിരുന്നു. അവയിൽ കൂടുതലും സർക്കാർ നടത്തുന്ന മാധ്യമങ്ങളും സുപ്രീം നേതാവ് കിം ജോങ് ഉന്നിനെക്കുറിച്ചുള്ള വിവരങ്ങളുമാണ്. റഷ്യയിലെത്തിയ സൈനികർക്ക് ആദ്യമായി അനിയന്ത്രിതമായ ഇന്‍റർനെറ്റ് ആക്‌സസ് ലഭിച്ചതോടെയാണ് ഇത്തരത്തിൽ ഒരു പ്രവണത വർദ്ധിച്ചു വരുന്നതായി കണ്ടെത്തിയത്. യുക്രൈയ്നുമായുള്ള റഷ്യയുടെ അതിർത്തിക്ക് സമീപം 10,000 കണക്കിന് ഉത്തര കൊറിയൻ സൈനികരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്.

'ഇത് അമ്മമാർക്കും അച്ഛന്മാർക്കും വേണ്ടി'; 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധവുമായി ഓസ്ട്രേലിയ