ഖോയിറുൽ തന്‍റെ ജീവിത പങ്കാളിയാക്കാൻ ആഗ്രഹിച്ചത്  മനുഷ്യരെ ആരെയും ആയിരുന്നില്ല. മറിച്ച് ഒരു റൈസ് കുക്കറിനെയായിരുന്നു. പ്രണയിക്കുക മാത്രമല്ല ആ റൈസ് കുക്കറിനെ തന്‍റെ ജീവിതപങ്കാളിയാക്കാനും അയാൾ തീരുമാനിച്ചു.

നുഷ്യരോട് മൃഗങ്ങളോട് ഒക്കെയുള്ള പ്രണയം നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു കുക്കറിനെ പ്രണയിക്കുകയെന്ന് പറഞ്ഞാല്‍? അതെ കുക്കറിനെ പ്രണയിക്കുക മാത്രമല്ല. വിവാഹം കഴിക്കുകയും പിന്നെ കുക്കറില്‍ നിന്നും വിവാഹ മോചനം നേടുകയും ചെയ്ത ഒരാളുണ്ട്, ഇന്തോനേഷ്യക്കാരനായ ഖോയ്‌റുൾ അനം. അദ്ദേഹത്തിന്‍റെ അസാധാരണമായ പ്രണയ കഥ ഇന്നും സമൂഹ മാധ്യമങ്ങളെ പ്രചോദിപ്പിക്കുന്നു. 

ഏതാനും വർഷങ്ങൾക്ക് മുൻപാണ് ഏറെ വിചിത്രമായ ഒരു പ്രണയകഥയുമായി ഖോയ്‌റുൾ അനം എന്ന യുവാവ് മാധ്യമങ്ങളുടെ തലക്കെട്ടുകൾ ഇടം പിടിച്ചത്. ഖോയിറുൽ തന്‍റെ ജീവിത പങ്കാളിയാക്കാൻ ആഗ്രഹിച്ചത് മനുഷ്യരെ ആരെയും ആയിരുന്നില്ല. മറിച്ച് ഒരു റൈസ് കുക്കറിനെയായിരുന്നു. പ്രണയിക്കുക മാത്രമല്ല ആ റൈസ് കുക്കറിനെ തന്‍റെ ജീവിതപങ്കാളിയാക്കാനും അയാൾ തീരുമാനിച്ചു. വളരെ ആഘോഷമായി തന്നെ പരമ്പരാഗത രീതിയിലുള്ള ആചാരാനുഷ്ഠാനങ്ങളെടെ വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞ് ഇയാൾ റൈസ് കുക്കറുമായുള്ള തന്‍റെ വിവാഹവും നടത്തി. 

വിവാഹ രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു. വിവാഹ ദിനത്തിൽ പ്രചരിച്ച ഫോട്ടോകളിൽ പരമ്പരാഗത വെള്ള വസ്ത്രം ധരിച്ച് വരനായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഖോയിറുലിനെയും അർദ്ധസുതാര്യമായ വെളുത്ത മൂടുപടം കൊണ്ട് അലങ്കരിച്ച കുക്കറിനെയും കാണാം. ഈ ചിത്രം 2021 -ൽ സമൂഹ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. കുക്കറുമൊത്തുള്ള തന്‍റെ വിവാഹ ചിത്രം പങ്കുവച്ച ഖോയ്‌റുൾ അനം വിവാഹത്തിലേക്ക് തന്നെ എത്തിച്ച കാരണവും വ്യക്തമാക്കിയിരുന്നു. അതിൽ കുക്കറിന്‍റെ ഏറ്റവും വലിയ സവിശേഷതകളായി പറഞ്ഞിരുന്നത് അനുസരണയുള്ളത് എന്നായിരുന്നു. കൂടാതെ. നീയില്ലാതെ എന്‍റെ ചോറ് പാകമാകുന്നില്ലെന്നും ഖോയ്‌റുൾ എഴുതി.

സ്കൂളിലെ സ്റ്റെയർ കേസിൻറെ കമ്പികൾക്കിടയിൽ പെൺകുട്ടിയുടെ തല കുടുങ്ങി; രസകരമായ കുറിപ്പുകളുമായി സോഷ്യല്‍ മീഡിയ

Scroll to load tweet…

'ക്ഷമ വേണം, എല്ലാവര്‍ക്കും'; ബെംഗളൂരുവിലെ തിരക്കേറിയ റോഡിലെ സംഘര്‍ഷത്തിന്‍റെ വീഡിയോ വൈറല്‍

എന്നാൽ, വിവാഹം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം, റൈസ് കുക്കറിന് അരി പാകം ചെയ്യാൻ മാത്രമേ കഴിയൂ എന്നതിനാൽ വിവാഹ മോചനം നേടിയതായി ഖോയ്‌റുൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 2021-ൽ, ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായ പ്രചരിച്ചതോടെ അതൊരു വൈറൽ സെൻസേഷനായി മാറുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും അതേ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നു വരികയും കുക്കുറുമായുള്ള വിചിത്ര പ്രണയ വിവാഹം സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടുകയും സജീവ ചര്‍ച്ചയ്ക്ക് വഴി തെളിക്കുകയും ചെയ്തു. 

'ദില്ലി വൃത്തികെട്ടതും അപകടം നിറഞ്ഞതുമായ നഗരം, എങ്കിലും, ഞാനിവിടം ഇഷ്ടപ്പെടുന്നു'; വിദേശ വ്ലോഗറുടെ വീഡിയോ വൈറൽ