Asianet News MalayalamAsianet News Malayalam

സൂക്ഷിക്കുക, ഇയാളാണ് ആ സീരിയല്‍ കില്ലര്‍, ഫോട്ടോ പുറത്തുവിട്ട് പൊലീസ്!

സ്ത്രീകളെ കൊന്ന് നഗ്‌നമായ നിലയില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിച്ച് കടന്നുകളയുന്ന സീരിയല്‍ കില്ലറുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു
 

UP police shares photograph of serial killer who killed  three elderly women in UP
Author
First Published Jan 8, 2023, 7:09 PM IST

യു പിയിലെ ബറാബാന്‍കിയില്‍ ഭീതി വിതക്കുന്ന സീരിയല്‍ കില്ലറിന്റെ ഫോട്ടോ പുറത്തുവന്നു. യു പി പൊലീസാണ്, സോഷ്യല്‍ മീഡിയയില്‍ ഇയാളുടെ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഭീകരനായ ഈ കൊലയാളിയെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ എത്രയും വേഗം പൊലീസിനെ അറിയിക്കണമെന്ന നിര്‍ദേശത്തോടെയാണ് ഫോട്ടോ ഷെയര്‍ ചെയ്തത്. 

50-നും 60-നും ഇടയില്‍ പ്രായമുള്ള മൂന്ന് സ്ത്രീകളെയാണ് ഇതുവരെ ഇയാള്‍ കൊല ചെയ്തത്. ഇരകളുടെ പ്രായം, കൊല ചെയ്്ത രീതിയില്‍ കണ്ട സാമ്യതകള്‍ എന്നിവയാണ് പിന്നില്‍ സീരിയല്‍ കില്ലറാണ് എന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. 

മധ്യവയസ്സ് പിന്നിട്ട സ്ത്രീകളാണ് ഇയാളുടെ ഇരകള്‍. താഴ്ന്ന സാമൂഹ്യ സാഹചര്യങ്ങളിലുള്ള ഇരകളെയാണ് ഇയാള്‍ ലക്ഷ്യമിടുന്നത്. കൊലപാതകത്തിനു ശേഷം, ഇരകളുടെ മൃതദേഹങ്ങള്‍ നഗ്‌നമായ നിലയില്‍ ഉപേക്ഷിച്ചു പോവുകയാണ് ഇയാള്‍ ചെയ്യാറുള്ളത്. കൊല്ലപ്പെട്ട മൂന്ന് സ്ത്രീകളുടെയും മുഖത്തും തലയിലുമുള്ള മുറിപ്പാടുകള്‍ സമാനമായിരുന്നു. ഈ സാമ്യതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്, പൊലീസ് ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചത്. ഇതിനായി, യു പി പൊലീസ് പ്രത്യേക ദൗത്യ സംഘം രൂപവല്‍ക്കരിച്ചിട്ടുണ്ട്. അതിനിടയിലാണ്, പ്രതിയുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടത്. 

ഡിസംബര്‍ ആറിനാണ് ഇവയില്‍ ആദ്യ കൊലപാതകം നടന്നത്. അയോധ്യ ജില്ലയിലെ ഖുഷേതി ഗ്രാമത്തിലാണ് മധ്യവയസ്സു കഴിഞ്ഞ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. 11 ദിവസങ്ങള്‍ക്കു ശേഷം സമാനമായ സാഹചര്യത്തില്‍ മറ്റൊരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ബറബാന്‍കി നിവാസിയായ വീട്ടമ്മയാണ് ഇത്തവണ കൊല്ലപ്പെട്ടത്. 

12 ദിവസങ്ങള്‍ക്കു ശേഷമാണ് മൂന്നാമത്തെ കൊലപാതകം നടക്കുന്നത്. ഡിസംബര്‍ 29-നാണ് തതാറാ ഗ്രാമത്തിലുള്ള ഒരു സ്ത്രീയെ കാണാതായത്. വീടിനു പുറത്ത് രാത്രിയില്‍ മൂത്രമൊഴിക്കാന്‍ പോയപ്പോഴായിരുന്നു  ഇവരെ കാണാതായത്. പിറ്റേ ദിവസം ഇവരുടെ നഗ്‌നമായ മൃതദേഹം വീടിനടുത്ത് കണ്ടെത്തി. 

Follow Us:
Download App:
  • android
  • ios