ഈ 18-കാരിക്ക് സെക്‌സ് അലര്‍ജി, കോണ്ടം ഉപയോഗിച്ചില്ലെങ്കില്‍ സൂചികള്‍ കുത്തിയിറക്കുന്ന അനുഭവം!

ഇന്നത്തെ കാലത്ത് സ്ഥിരമായി കേള്‍ക്കുന്ന ഒരു വാക്കാണ് അലര്‍ജി (Allergy) മരുന്നുകളോട്, പൊടിപടലങ്ങളോട്, ആഹാരപദാര്‍ത്ഥങ്ങളോട് ഒക്കെ ആളുകള്‍ക്ക് അലര്‍ജി ഉണ്ടാകാം. അത്തരക്കാര്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് പതിവ്. എന്നാല്‍ യു എസിലെ ഒരു വിദ്യാര്‍ത്ഥിനിയ്ക്ക് അലര്‍ജി സെക്‌സിനോടാണ്. (allergy to sex) അതുകൊണ്ട് തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ ലൈംഗിക ബന്ധം ( sexual intercourse) ഏറ്റവും വേദനാജനകമായ ഒരു അനുഭവമായി മാറാം. കൊളറാഡോയിലെ ( Colorado) ഒരു കോളേജ് വിദ്യാര്‍ത്ഥിനിയായ ക്ലോ ലോറി (Chloe Lowery) എന്ന 18 കാരിയ്ക്കാണ് അനുഭവം. 

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴെല്ലാം അസഹനീയമായ വേദന അനുഭവപ്പെടുന്നുവെന്ന് അവള്‍ പറയുന്നു. ആദ്യമായി രതിയില്‍ ഏര്‍പ്പെട്ട സമയം മുതല്‍ ഈ പ്രശ്‌നമുണ്ട്. ഹ്യൂമന്‍ സെമനല്‍ പ്ലാസ്മ ഹൈപ്പര്‍സെന്‍സിറ്റിവിറ്റി എന്നാണ് ഇത് അറിയപ്പെടുന്നത്. പുരുഷന്മാരുടെ ബീജത്തില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളോടുള്ള അലര്‍ജിയാണ് ഇത്. ബീജവുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍, തന്റെ ശരീരം ചുവന്ന് തടിക്കുകയും, മേലാകെ പുകച്ചില്‍ അനുഭവപ്പെടുകയും ചെയ്യുന്നു എന്നാണവള്‍ പറയുന്നത്. ശരീരം മുഴുവന്‍ കത്തുന്നപോലെ നീറ്റലാണ് എന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.

ഒരവസരത്തില്‍ അവളുടെ മുഖം അവള്‍ക്ക് കുറേനേരം അനക്കാന്‍ സാധിച്ചില്ല. മുഖത്ത് മരവിപ്പും, താല്‍ക്കാലിക പക്ഷാഘാതം ഉള്ളതുപോലെയും അനുഭവപ്പെട്ടു. ഏകദേശം മൂന്ന് മണിക്കൂറോളം അവള്‍ ആ അവസ്ഥയില്‍ തുടര്‍ന്നു. 'എന്റെ മുഖത്തിന്റെ വലതു വശത്തായിരുന്നു അത്. വായ അനങ്ങുന്നത് പോലും തിരിച്ചറിയാന്‍ എനിക്ക് സാധിക്കില്ല. അത്രയ്ക്ക് മരവിച്ചു പോയി. എന്നാല്‍ പതുക്കെ ഞാന്‍ പഴയ അവസ്ഥയിലേയ്ക്ക് തിരികെ വന്നു,' ക്ലോ പറഞ്ഞു. തുടര്‍ന്ന് ഡോക്ടറുടെ അടുത്തെത്തിയപ്പോഴാണ് രോഗാവസ്ഥ സ്ഥിരീകരിച്ചത്.

ഇതുപോലെ മറ്റൊരവസരത്തില്‍ അവള്‍ക്ക് യോനിയില്‍ ബുദ്ധിമുട്ട് ഉണ്ടായി. പക്ഷേ മരവിപ്പിക്കുന്നതിനുപകരം, കത്തുന്നതുപോലെ ഒരു അവസ്ഥയായിരുന്നു. 'ആ ഭാഗത്ത് എനിക്ക് ശരിക്കും വീക്കം അനുഭവപ്പെട്ടു. അത് അസഹനീയമായിരുന്നു. ലക്ഷകണക്കിന് സൂചികള്‍ കുത്തിയിറക്കുംപോലെ തോന്നി,' അവള്‍ ഓര്‍ത്തു. അവള്‍ അനുഭവിക്കുന്ന പാര്‍ശ്വഫലങ്ങളുടെ തീവ്രത, സമ്പര്‍ക്കം പുലര്‍ത്തിയ ബീജത്തിന്റെ അളവിനെ ആശ്രയിച്ചിരിക്കുന്നു. അതേസമയം ഈ ലക്ഷണങ്ങള്‍ 15 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കാമെന്നും അവള്‍ പറയുന്നു. അതിന് ശേഷം ഇപ്പോള്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നതിലൂടെയും, ശ്രദ്ധയോടെയുള്ള ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെയും തന്റെ ഈ അവസ്ഥ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് അവള്‍.

മറ്റ് പല അലര്‍ജികളെയുംപോലെ ഗുരുതരമാകാം ഇതെന്നു ക്ലോ പറയുന്നു. അതേസമയം പലര്‍ക്കും ഇത്തരമൊരു അവസ്ഥയെ കുറിച്ച് അറിയില്ല. 'ആളുകള്‍ ഇതേകുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു. പക്ഷേ സ്വന്തമായി ഗവേഷണം നടത്താനൊന്നും അവരെ കിട്ടില്ല. സംശയമെല്ലാം എന്നോടാണ് ചോദിക്കുന്നത' ക്ലേ പറഞ്ഞു. എന്നാല്‍, താന്‍ ഇതെല്ലം വെറുതെ പറയുകയെണെന്ന് കരുതുന്ന നിരവധി ആളുകളുമുണ്ടെന്ന് ക്ലോ കൂട്ടിച്ചേര്‍ത്തു. 

ഇതുമായി ബന്ധപ്പെട്ട വേറെയും അസുഖങ്ങളുണ്ടെന്ന് ഗവേഷണങ്ങള്‍ പറയുന്നു. അതിലൊന്നാണ് പോസ്റ്റ്-ഓര്‍ഗാസ്മിക് ഇല്‍നെസ്സ് സിന്‍ഡ്രോം (POIS). ഓര്‍ഗാസത്തിന് ശേഷം ക്ഷീണം, മൂക്കടപ്പ്, മറ്റ് ഇന്‍ഫ്‌ലുവന്‍സ ലക്ഷണങ്ങള്‍ എന്നിവ അനുഭവപ്പെടുന്ന രോഗാവസ്ഥയാണ് ഇത്.