പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായി മഫ്തിയില്‍ പാര്‍ലറില്‍പോയ പൊലീസ് ഉദ്യോഗസ്ഥനും സമാനമായ അനുഭവമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തു. ഇതേ ജീവനക്കാരി തന്റെയും ജനനേന്ദ്രിയത്തില്‍ സ്പര്‍ശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തു. 

മസാജിനിടെ (Massage) 19 -കാരന്റെ ലിംഗം പിടിച്ച കേസില്‍ മസാജ് പാര്‍ലര്‍ (Massage parlour) ജീവനക്കാരിയും (masseuse) ഉടമയും അറസ്റ്റില്‍. അമേരിക്കയിലെ (US) ഫ്രാങ്ക്‌ലിനിലുള്ള (Franklin) മസാജ് പാര്‍ലറിനെതിരെയാണ് യുവാവിന്റെ പരാതിയില്‍ നടപടിയുണ്ടായത്. പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായി മഫ്തിയില്‍ (Undr cover) പാര്‍ലറില്‍പോയ പൊലീസ് ഉദ്യോഗസ്ഥനും സമാനമായ അനുഭവമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തു. ഇതേ ജീവനക്കാരി തന്റെയും ജനനേന്ദ്രിയത്തില്‍ സ്പര്‍ശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നാണ്, പൊലീസ് മസാജ് പാര്‍ലര്‍ അടച്ചുപൂട്ടുകയും ജീവനക്കാരിയെയും ഉടമയെയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. 

58-വയസ്സുകാരിയായ യിങ്‌ഫെങ് ഹുവാംഗിനെയാണ് ലൈംഗികാതിക്രമകുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ചിക്കാഗോ നിവാസിയാണ്. കുറ്റം തെളിഞ്ഞാല്‍ 20000 ഡോളര്‍ പിഴയും 18 മാസം തടവുശിക്ഷയും വിധിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. കുടുംബത്തിന് അധികവരുമാനം ആവശ്യമുള്ള സാഹചര്യത്തിലാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് യിങ്‌ഫെങ് സമ്മതിച്ചതായി പൊലീസ് അറിയിച്ചു. 

ഫ്രാങ്ക്‌ലിനിലെ ലവേഴ്‌സ് ലെയിന്‍ റോഡിലെ മസാജ് പാര്‍ലറിലാണ് മെയ് 10ന് സംഭവം നടന്നതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 19 കാരനായ യുവാവ് 45 മിനിറ്റ് നേരെത്തെ മസാജിനു വേണ്ടിയാണ് ഇവിടെ ചെന്നത്. മസാജ് നടത്തുന്നതിനിടെ ജീവനക്കാരി തന്റെ ലിംഗത്തില്‍ പിടിച്ചതായാണ് പിന്നീട് യുവാവ് പൊലീസില്‍ പരാതി നല്‍കിയത്. 

പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി യൂനിഫോമിലല്ലാത്ത പൊലീസുകാരന്‍ ഇതേ മസാജ് പാര്‍ലറില്‍ ചെന്നു. മസാജിനെത്തിയത് അറസ്റ്റിലായ അതേ ജീവനക്കാരിയായിരുന്നു. മസാജിനിടെ ഇവര്‍ തന്റെയും ലൈംഗികാവയവത്തില്‍ പിടിക്കുകയും മസാജ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥന്‍ പിന്നീട് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് കൂടി ലഭിച്ചതിനെ തുടര്‍ന്നാണ് ജീവനക്കാരിയെയും ഉടമയായ സ്ത്രീയെയും അറസ്റ്റ് ചെയ്തത്. ഉടമയ്‌ക്കെതിരെ, വ്യഭിചാരകേന്ദ്രം നടത്തിയെന്ന കുറ്റം ചുമത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതിനിടെ, മസാജ് പാര്‍ലര്‍ പൊലീസ് എത്തി അടച്ചുപൂട്ടി. പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നഗരസഭ പാര്‍ലറിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ്, പാര്‍ലര്‍ അടച്ചുപൂട്ടിയത്.