114 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഇവര്‍ ശരീരഭാരം 53 കിലോ ആക്കിയാണ് കുറച്ചത്. കുറഞ്ഞത് എത്ര ഭാരമാണെന്നോ, 61 കിലോ!

വാഷിംഗ്ടണ്‍ ഡിസിയിലെ 25 കാരിയായ യുവതി ഈയിടെ തന്റെ ശരീരഭാരം അസാധാരണമായ വിധത്തിലാണ്. 114 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഇവര്‍ ശരീരഭാരം 53 കിലോ ആക്കിയാണ് കുറച്ചത്. കുറഞ്ഞത് എത്ര ഭാരമാണെന്നോ, 61 കിലോ!

സാറ ലോക്കറ്റ് എന്ന ഈ യുവതി ദൃഢനിശ്ചയത്തിലൂടെയാണ് തന്റെ ശരീരഭാരം 53 കിലോ ആക്കി കുറച്ചത്. അത്ഭുതകരം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഈ മാറ്റത്തിലേക്ക് അവര്‍ എത്തിയതിനു പിന്നില്‍ അസാധാരണമായ ഒരു കഥയുണ്ട്. 

അതൊരു സ്‌ലൈഡിന്റെ കഥയാണ്. ഒരു ദിവസം കുടുംബവും ഒത്തുള്ള അവധി ആഘോഷത്തിന് ഇടയില്‍ സാറയുടെ മകന്‍ ഒരു സ്ലൈഡില്‍ കയറാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ തനിച്ച് അതില്‍ കയറാന്‍ അവന് പേടിയായിരുന്നു. അതോടെ അമ്മയും ഒപ്പം വരണമെന്ന് അവന്‍ വാശിപിടിച്ചു. ഇത്രയും ഭാരവുമായി എങ്ങനെ അതിനു കഴിയും എന്നാലോചിച്ചെങ്കിലും സാറ മകനൊപ്പം സ്ലൈഡില്‍ കയറുക തന്നെ ചെയ്തു. എന്നാല്‍, സ്ലൈഡില്‍ അവര്‍ ഇരുവരും കുറച്ചു ദൂരം പിന്നിട്ടതും സാറയുടെ അമിതവണ്ണം മൂലം അവര്‍ സ്‌ലൈഡില്‍ കുടുങ്ങി പോയി. അങ്ങോട്ടും ഇങ്ങോട്ടും അനങ്ങാന്‍ പോലും ആകാതെ ഏറെ നേരം നിസ്സഹായയായി ആ ഇരിപ്പ് തുടരേണ്ടിവന്നു. ഒടുവില്‍ സാറയുടെ ഭര്‍ത്താവ് സ്ലൈഡില്‍ കയറി അവളെ കുടുങ്ങി പോയ സ്ഥലത്തുനിന്നും വലിച്ച് പുറത്തുകൊണ്ടുവന്നു. 

അന്ന് താന്‍ നേരിടേണ്ടി വന്ന അപമാന ഭാരത്തോളം വരില്ല ഒരു വേദനയും എന്നാണ് സാറ പറയുന്നത്. 

View post on Instagram

ആ സംഭവം സാറയുടെ ജീവിതത്തില്‍ വഴിത്തിരിവായി. ഏതു വിധേനയും തന്റെ ശരീരഭാരം കുറയ്ക്കാന്‍ അവര്‍ തീരുമാനിച്ചു. അതിനായി അവര്‍ ഒരു ഉദര ശസ്ത്രക്രിയയ്ക്ക് വിധേയയായി. ഭക്ഷണത്തോട് അത്രമേല്‍ പ്രിയമുണ്ടായിരുന്ന സാറ അതിനുശേഷം മന:പൂര്‍വ്വം തന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങളെ മറക്കാന്‍ തുടങ്ങി. 

അമിതവണ്ണം ഉണ്ടായിരുന്ന കാലത്ത് പ്രതിദിനം 3000 കലോറിയുടെ ഭക്ഷണത്തില്‍ അധികമായിരുന്നു ഇവര്‍ കഴിച്ചിരുന്നത്. അവളുടെ ജീവിതത്തില്‍ ഭക്ഷണക്രമമേ ഉണ്ടായിരുന്നില്ല. ഭക്ഷണം കിട്ടുമ്പോഴെല്ലാം വയറു നിറയെ കഴിക്കുമായിരുന്നു. വൈകുന്നേരങ്ങളില്‍ രണ്ട് അത്താഴവും ലഘു ഭക്ഷണങ്ങളും അവള്‍ക്ക് നിര്‍ബന്ധമായിരുന്നു. ഇതിനെല്ലാം പുറമേ നല്ല മദ്യപാനവും ഉണ്ടായിരുന്നു സാറയ്ക്ക്. ഇങ്ങനെ ഒട്ടും ചിട്ടയില്ലാത്ത ജീവിത രീതിയില്‍ നിന്നാണ് വണ്ണം കുറയ്ക്കണം എന്ന് ആത്മാര്‍ത്ഥമായ ആഗ്രഹത്തിന്റെ പുറത്ത് തന്റെ ജീവിതത്തെ അവള്‍ ക്രമീകരിച്ചു തുടങ്ങിയത്. 

ഇപ്പോള്‍ തക്കാളിയും ചീരയും ചേര്‍ത്ത മുട്ടയുടെ വെള്ളയുമായി താനൊരു ദിവസം ആരംഭിക്കുന്നതായി സാറ പറയുന്നു. ഉച്ചഭക്ഷണത്തിന്ആവിയില്‍ വേവിച്ച പച്ചക്കറികളും അല്പം ചോറും, അരിഞ്ഞ ടര്‍ക്കിയും കഴിക്കുന്നു, അത്താഴത്തിന് ചീരയില്‍ പൊതിഞ്ഞ ചിക്കന്‍ അല്ലെങ്കില്‍ ചെമ്മീന്‍ എന്നിവ കഴിക്കുന്നു. ഇവകൂടാതെ കൃത്യമായ വ്യായാമവും. ഇത്രയും മാറ്റങ്ങള്‍ കൊണ്ടാണ് 63 കിലോ താന്‍ കുറച്ചതെന്നാണ് സാറ പറയുന്നത്.