ഇവിടെയെത്തുന്ന ഒരു വ്യക്തിക്ക് ഏറ്റവും കുറഞ്ഞത് രണ്ട് ലക്ഷം രൂപയെങ്കിലും ചെലവഴിക്കേണ്ടി വരും എന്നാണ് പറയപ്പെടുന്നത്. ഫാഷൻ വീക്ക്, ഡിസൈൻ വീക്ക് തുടങ്ങിയ പരിപാടികളിൽ പങ്കെടുക്കാനായി സമ്പന്നരായ നിരവധി സഞ്ചാരികളാണ് ഈ തെരുവിലേക്ക് എത്തുന്നത്.
ലോകത്തിലെ ഏറ്റവും ചെലവേറിയ ഷോപ്പിംഗ് സ്ട്രീറ്റിനെക്കുറിച്ച് അറിയാമോ? പലർക്കും അത്ര പരിചിതമല്ലാത്ത ആ സ്ഥലം ഇറ്റലിയിലാണ്. ഇറ്റലിയിലെ മിലാനിൽ സ്ഥിതി ചെയ്യുന്ന വയ മോണ്ടെ നെപ്പോളിയൻ (Via Monte Napoleone) ആണ് ഈ ആഡംബര ഷോപ്പിംഗ് സ്ട്രീറ്റ്. ലോകത്തിലെ ഏറ്റവും ചെലവേറിയതും ആഡംബരപൂർണ്ണവുമായ ഷോപ്പിംഗ് ഡെസ്റ്റിനേഷനുകളിലൊന്നായി ഇത് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
കുഷ്മാൻ & വേക്ക്ഫീൽഡ് ( Cushman & Wakefield) പറയുന്നതനുസരിച്ച് ഈ ഷോപ്പിങ് സ്ട്രീറ്റിൽ ഒന്ന് കയറിയിറങ്ങിയാൽ തന്നെ ലക്ഷങ്ങൾ പൊടിയും. ഗൂച്ചി, പ്രാഡ, ലൂയി വിറ്റൺ, ചാനൽ, ഡോൾസ് & ഗബ്ബാന തുടങ്ങിയ പ്രശസ്ത ഡിസൈനർ ബ്രാൻഡുകളുടെ മുൻനിര സ്റ്റോറുകളുടെ കേന്ദ്രമായ ഇവിടം ഹൈ-എൻഡ് ഫാഷൻ്റെ പര്യായമാണ്. റെഡി-ടു-വെയർ ഫാഷൻ, ആഭരണങ്ങൾ, അതിമനോഹരമായ ഇറ്റാലിയൻ ഷൂകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ക്യൂറേറ്റഡ് ബോട്ടിക്കുകളും ഈ തെരുവിലുണ്ട്.
ഫാഷൻ ലോകത്തിനപ്പുറം, മനോഹരവും ചരിത്രപരവുമായ കെട്ടിടങ്ങൾ കാണാവുന്ന ഒരു വാസ്തുവിദ്യാ കേന്ദ്രം കൂടിയാണ് വയാ മോണ്ടെ നെപ്പോളിയൻ. ഇവിടെയെത്തുന്ന ഒരു വ്യക്തിക്ക് ഏറ്റവും കുറഞ്ഞത് രണ്ട് ലക്ഷം രൂപയെങ്കിലും ചെലവഴിക്കേണ്ടി വരും എന്നാണ് പറയപ്പെടുന്നത്. ഫാഷൻ വീക്ക്, ഡിസൈൻ വീക്ക് തുടങ്ങിയ പരിപാടികളിൽ പങ്കെടുക്കാനായി സമ്പന്നരായ നിരവധി സഞ്ചാരികളാണ് ഈ തെരുവിലേക്ക് എത്തുന്നത്.
ഈ ആഡംബര ഷോപ്പിംഗ് ഡെസ്റ്റിനേഷനിൽ വാടകയ്ക്ക് ഒരു കച്ചവടസ്ഥലം സ്വന്തമാക്കുക എന്നത് തന്നെ നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന വിലയ്ക്ക് വാടക കെട്ടിടങ്ങൾ കച്ചവടം ചെയ്യപ്പെടുന്ന സ്ഥലം കൂടിയാണ് ഇത്. ഇവിടെ കച്ചവടം നടത്തുന്നതിന് ഒരു ചതുരശ്ര മീറ്ററിന് $2,047 (₹1.7 ലക്ഷം) ആണ് വാടക.
