കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെമ്പാടും വനപ്രദേശത്തിന് സമീപത്തെ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് ഇന്ന് സര്‍വ്വസാധാരണമായിരിക്കുന്നു. 

ലയാളികളുടെ വിനോദ സഞ്ചാരവഴിയില്‍ ഏറ്റവും കൂടുതല്‍ തവണ ആവര്‍ത്തിക്കപ്പെട്ട സ്ഥലങ്ങളില്‍ ഒന്ന് ഗോവയാണ്. കേരളത്തില്‍ നിന്ന് സീസണിലും ഓഫ് സീസണിലും ധാരാളം സഞ്ചാരികള്‍ ഗോവ ഒരു കേന്ദ്രമായി തെരഞ്ഞെടുക്കുന്നു. എന്നാല്‍ ഇനി ഗോവന്‍ തീരത്തേക്ക് ഇറങ്ങുമ്പോള്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ ചില വീഡിയോകള്‍ തരുന്ന സൂചനകള്‍. പ്രത്യേകിച്ചും രാത്രികാല ബൈക്ക് റൈഡേഴ്സ്. 

കേരളത്തിലെ കിഴക്കന്‍ മേഖലയായ സഹ്യപര്‍വ്വതത്തിന്‍റെ പ്രാന്തപ്രദേശങ്ങളില്‍ വന്യമൃഗശല്യം രൂക്ഷമായിട്ട് നാളുകളേറെയായി. ഏറ്റവും ഒടുവില്‍ തിരുവനന്തപുരം ജില്ലയുടെ കിഴക്കന്‍ മേഖലയായ വെള്ളറട ഭാഗത്ത് ഒരു കരടി കിണറ്റില്‍ വീണ്, രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മരിച്ചിട്ട് അധിക നാളായിട്ടില്ല. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെമ്പാടും വനപ്രദേശത്തിന് സമീപത്തെ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് ഇന്ന് സര്‍വ്വസാധാരണമായിരിക്കുന്നു. കഴിഞ്ഞ ദിവസം ഗോവയില്‍ ഒരു റോഡിലൂടെ സ്വൈര്യവിഹാരം നടത്തുന്ന ഒരു മുതലയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

Scroll to load tweet…

"ഹൃദയത്തിൽ കൂട് കൂട്ടാം"; കുരുവിക്ക് തേന്‍ കൊടുക്കുന്ന കേരളാ പോലീസ്, വൈറലായി ഒരു പോലീസ് വീഡിയോ

തെക്കന്‍ ഗോവയിലെ മര്‍ഗോവ മത്സ്യമാര്‍ക്കറ്റിന് സമീപത്തെ റോഡിലാണ് മുതലയെ കണ്ടത്. രാത്രി 10.30 ഓടെ ഇത് റോഡ് മുറിച്ച് കടക്കുകയായിരുന്നു. 23 -ാം തിയതിയാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. വാഹനത്തിന്‍റെ ഹെഡ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ ചിത്രീകരിച്ച വീഡിയോയില്‍ മുതല റോഡ് മുറിച്ച് കടക്കുന്നത് കാണിക്കുന്നു. റോഡിന് സമീപത്തായി ഉറങ്ങുകയായിരുന്ന പട്ടികളുടെ ഒരു കൂട്ടം മുതലയെ കണ്ട് ഇതിനിടെ പേടിച്ച് മാറുന്നതും വീഡിയോയില്‍ കാണാം. നേരത്തെയും ഗോവയുടെ തീരപ്രദേശത്ത് നിന്നും മുതലയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഗോവയിലെ പ്രശസ്തമായ ബീച്ചായ മോർജിം ബീച്ചില്‍ മുതലയെ കണ്ടെത്തിയ വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. മണ്ഡോവി നദീ തീരത്തും മുതലയുടെ സാന്നിധ്യം നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 

പേര് 'ബിസ്ക്കറ്റ്'; പശുവിനെ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തി മുസ്ലീം മതവിശ്വാസി