Asianet News MalayalamAsianet News Malayalam

മകൻ നഷ്ടപ്പെട്ടിട്ട് ഒരു വർഷം; ടീച്ചറുടെ വിങ്ങുന്ന മനസിന് വിദ്യാർത്ഥികളുടെ സ്നേഹ സമ്മാനത്തിന്‍റെ വീഡിയോ വൈറൽ

ഒരു വർഷം മുൻപ് മകൻ മരിച്ചു പോയ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയ്ക്കായി വിദ്യാർത്ഥികൾ ഒരുക്കിയ ഒരു സ്നേഹ സമ്മാനത്തിന്‍റെ വീഡിയോ കാഴ്ചക്കാരുടെ ഹൃദയം കീഴടക്കുകയാണ്. 

video of a gift of love given by students to a teacher whose son died a year ago has gone viral
Author
First Published Mar 16, 2024, 3:19 PM IST


ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ നിരവധി കഥകള്‍ നമ്മുക്കു ചുറ്റുമുണ്ട്.  തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്കായി വിദ്യാർത്ഥികൾ സർപ്രൈസുകളും സമ്മാനങ്ങളുമൊക്കെ ഒരുക്കുന്നതും പതിവാണ്. ഈ ആത്മബന്ധം പങ്കുവെയ്ക്കുന്ന നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിലൂടെ ഓരോ ദിവസവും പുറത്ത് വരാറുണ്ട്. അത്തരത്തില്‍ ഹൃദയ സ്പർശിയായ ഒരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കുകയാണ്. ഒരു വർഷം മുൻപ് മകൻ മരിച്ചു പോയ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയ്ക്കായി വിദ്യാർത്ഥികൾ ഒരുക്കിയ ഒരു സ്നേഹ സമ്മാനത്തിന്‍റെ വീഡിയോ ആണിത്.

'അവൾ, അവർക്ക് ഒരു അധ്യാപിക മാത്രമല്ല. മറിച്ച് തങ്ങള്‍ ഓരോരുത്തരുടെയും കുടുംബത്തിലെ ഒരു അംഗമാണ്' എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റാ​ഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ സ്കൂൾ വരാന്തയിലൂടെ നടന്ന് വരുന്ന അധ്യാപികയെയാണ് കാണാൻ കഴിയുക. തുടർന്ന് അവർ ക്ലാസ്സ് മുറിയിലേക്ക് കയറുമ്പോൾ ഇരുട്ട് നിറഞ്ഞ മുറിയിൽ കൂടി നിൽക്കുന്ന ഏതാനും വിദ്യാർത്ഥികളെ കാണുന്നു. അവർ ഉടൻ തന്നെ തങ്ങളുടെ കൈകളിൽ ഉണ്ടായിരുന്ന​ സ്റ്റിക്കുകൾ ഉപയോഗിച്ച് ക്ലാസ് മുറിയിലെ തറയിൽ 'വിൻസ്റ്റൺ' എന്ന് എഴുതുന്നു. ഇതുകണ്ട അധ്യാപിക ഒരു നിമിഷം സ്തബ്ധയായി പോകുന്നു. 

അന്ന് അനാഥൻ, ഇന്ന് 15-ാം വയസിൽ അനാഥരെ സഹായിക്കുന്ന സംഘടനയ്ക്ക് സംഭാവന നല്‍കുന്നു; ഇത് യോനോയുടെ കഥ

14,000 വർഷം പഴക്കം, ഒറ്റ വേരിൽ നിന്ന് അമ്പതിനായിരത്തോളം മരങ്ങൾ;അതാണ് പാന്‍ഡോ

ഒരു വർഷം മുൻപ് മരിച്ചുപോയ ടീച്ചറുടെ മകന്‍റെ പേരായിരുന്നു അത്. തുടർന്ന് വിദ്യാർത്ഥികൾ അവർക്കായി ഒരു ​പാട്ട് പാടുകയും വിൻസ്റ്റണോടുള്ള തങ്ങളുടെ സ്നേഹത്തിന്‍റെ സന്ദേശങ്ങളുള്ള പോസ്റ്ററുകൾ അധ്യാപികയ്ക്ക് സമ്മാനിക്കുകയും ചെയ്യുന്നു. തന്‍റെ മകന്‍റെ ഓർമ്മയിൽ അവർ വിതുമ്പി കരയുന്നതും വീഡിയോയിൽ കാണാം. വളരെ വൈകാരികമായാണ് നെറ്റിസൺസ് ഈ വീഡിയോയോട് പ്രതികരിച്ചിരിക്കുന്നത്. 'ഹൃദയം നുറുങ്ങുന്ന കാഴ്ചയെങ്കിലും അതിമനോഹരം' എന്നാണ് പലരും കുറിച്ചത്. 'അവൾ. എന്നെന്നും അവർക്ക് പ്രിയപ്പെട്ട അധ്യാപിക ആയിരിക്കു'മെന്നും നിരവധി പേർ അഭിയപ്പെട്ടു. 'പുതുതലമുറ... സുന്ദരം' എന്നാണ് മറ്റൊരു കാഴ്ചക്കാരനെഴുതിയത്. 'ഞാൻ കരയുകയല്ല, നിങ്ങൾ ? ഒരു അത്ഭുതകരമായ അധ്യാപകനായിരിക്കുമ്പോഴാണ്, നിങ്ങളുടെ കുട്ടികളിൽ നിങ്ങൾ ചെലുത്തുന്ന സ്വാധീനം അറിയുക. ദൈവം അവളെയും വിദ്യാർത്ഥികളെയും അനുഗ്രഹിക്കട്ടെ'. ഒരു കാഴ്ചക്കാരി എഴുതി. 

'ഏഴ് ദിവസവും ജോലി, ഒന്ന് അഭിനന്ദിക്കുമോ? അതുമില്ല'; കമ്പനി ഉടമയ്ക്ക് എട്ടിന്‍റെ പണി കൊടുത്ത് തൊഴിലാളികൾ

Follow Us:
Download App:
  • android
  • ios