വീഡിയോയെ ഏറെ ഹൃദയഹാരിയാക്കുന്നത് ഒരു കൂട്ടം പുരഷന്മാർക്കിടയിൽ നിന്ന് തന്‍റെ ഭർത്താവിനെ കണ്ണ് മൂടിയിരുന്നിട്ടും നിമിഷനേരം കൊണ്ട് കണ്ടെത്താൻ ഭാര്യ ഉപയോഗിക്കുന്ന വിദ്യയാണ്.
കണ്ണുകെട്ടിയ ശേഷം ഭാര്യാഭർത്താക്കന്മാർ പരസ്പരം തിരിച്ചറിയുന്ന മത്സരങ്ങളുടെ വിരവധി വീഡിയോകളും മറ്റും ഒരു പക്ഷേ നിങ്ങൾ ധാരാളമായി കണ്ടിട്ടുണ്ടാകും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി സോഷ്യൽ മീഡിയയിൽ ചിരിപടർത്തുകയാണ് കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യപ്പെട്ട ഒരു വീഡിയോ. ഈ വീഡിയോയെ ഏറെ ഹൃദയഹാരിയാക്കുന്നത് ഒരു കൂട്ടം പുരഷന്മാർക്കിടയിൽ നിന്ന് തന്‍റെ ഭർത്താവിനെ കണ്ണ് മൂടിയിരുന്നിട്ടും നിമിഷനേരം കൊണ്ട് കണ്ടെത്താൻ ഭാര്യ ഉപയോഗിക്കുന്ന വിദ്യയാണ്. സെക്കന്‍റുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ഒരു തവണ കണ്ടവർ വീണ്ടും ഒരിക്കൽ കൂടി കാണും എന്ന കാര്യത്തിൽ സംശയമില്ല. പോസ്റ്റ് ചെയ്ത് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴേക്കും ലക്ഷക്കണക്കിനാളുകളാണ് ഈ വീഡിയോ കാണുകയും രസകരമായി പ്രതികരിക്കുകയും ചെയ്തിരിക്കുന്നത്.
മറ്റ് ഭാര്യമാർക്ക് ഇവർ ഒരു വെല്ലുവിളി തന്നെ ആയിരിക്കും എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭാര്യാഭർത്താക്കന്മാർക്കായി നടത്തുന്ന ഒരു മത്സരത്തിന്‍റെ ദൃശ്യങ്ങളാണ് ഇത്. കണ്ണുകെട്ടിയ ഭാര്യമാർ ഒരു കൂട്ടം പുരുഷൻമാർക്കിടയിൽ നിന്നും തങ്ങളുടെ ഭർത്താക്കന്മാരെ കൃത്യമായി കണ്ടെത്തണം അതാണ് മത്സരം. മത്സരിക്കാനെത്തിയ ഒരു ഭാര്യ തന്‍റെ ഭർത്താവിനെ കൃത്യമായി കണ്ടെത്തിയ വിധമാണ് എല്ലാവരിലും ചിരി പടർത്തിയത്.
താനും ഭർത്താവും തമ്മിലുള്ള ഉയരവിത്യാസം കൃത്യമായി അറിയാമായിരുന്ന ഭാര്യ ഓരോ പുരുഷന്മാർക്കരികിലും ചെന്ന് തന്‍റെ ഉയരവുമായി താരതമ്യപ്പെടുത്തി നോക്കിയാണ് തന്‍റെ ഭർത്താവിനെ എളുപ്പത്തിൽ കണ്ടെത്തുന്നത്. ഭാര്യയുടെ ഈ ബുദ്ധിപരമായ നീക്കത്തിൽ സ്വയം മറന്ന് ചിരിക്കുന്ന ഭർത്താവിനെയും വീഡിയോയിൽ കാണാം. ഏതായാലും വിമർശനാന്മകമായി മാത്രം വീഡിയോയെ കാണുന്ന നെറ്റിസൺസ് പോലും വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. കാരണം, അത്രയേറെ വലിയ സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് സോഷ്യൽ മീഡിയൽ ലഭിച്ചത്.
ജറുസലേമില്‍ നിന്നും 2000 വര്‍ഷം പഴക്കമുള്ള കല്ലില്‍ കൊത്തിയ രസീത് കണ്ടെത്തി !
