രസകരമായ കമന്റുകളുമായി നിരവധി പേരാണ് യുവാവിന്റെ ചലഞ്ചിനോട് പ്രതികരിച്ചിരിക്കുന്നത്. മേഘ എന്ന പോഷകാഹാര വിദഗ്ധയാണ് വീഡിയോ ഷെയർ ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തത്.

മാഗി മിൽക്ക് ഷെയ്ക്ക്, ഐസ്ക്രീം ദോശ, ഫാന്റാ ഓംലറ്റ് ഈ പേരുകൾ കേട്ടപ്പോൾ തന്നെ കാര്യം പിടികിട്ടിയില്ലേ? സംഗതി അതുതന്നെ, സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ട്രെന്റായിക്കൊണ്ടിരിക്കുന്ന വിചിത്രമായ ഭക്ഷണപരീക്ഷണങ്ങളെക്കുറിച്ച് തന്നെയാണ് പറയുന്നത്. ഏറ്റവും മോശം രീതിയിൽ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നത് ആരാണെന്നുള്ള മത്സരത്തിൽ ആരും ചിന്തിയ്ക്കാത്ത ഒരു വിഭവവുമായെത്തി വെല്ലുവിളി നടത്തിയിരിക്കുകയാണ് ഒരു യുവാവ്. വെളുത്തുള്ളി അല്ലികൾ കൊണ്ടുള്ള ഐസ് ആണ് ഈ വിഭവം. കേൾക്കുമ്പോൾ അത്ര ഭീകരമായി തോന്നില്ലെങ്കിലും കഴിക്കണമെങ്കിൽ അപാര കഴിവ് തന്നെ വേണം.

ഒരു കപ്പും ഒരു വലിയ വെളുത്തുള്ളിയുമായാണ് യുവാവ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ശേഷം അയാൾ ആ വെളുത്തുള്ളി അല്ലികൾ മുഴുവനോടെ കപ്പിലേക്കിടുന്നു. ശേഷം അതിലേക്ക് വെള്ളം ഒഴിയ്ക്കുന്നു. തൊട്ടടുത്ത ക്ലിപ്പിൽ ആ വെളുത്തുള്ളി ഐസ് അയാൾ ആസ്വദിച്ച് കഴിക്കുന്നതും കാണാം. തന്റെ ഈ വെളുത്തുള്ളി ഐസ് കഴിക്കാൻ ആരുണ്ട് എന്ന ചലഞ്ചുമായാണ് അയാൾ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതായാലും വളരെ വേഗത്തിൽ തന്നെ യുവാവും അദ്ദേഹത്തിന്റെ വെളുത്തുള്ളി ഐസും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.

View post on Instagram

രസകരമായ കമന്റുകളുമായി നിരവധി പേരാണ് യുവാവിന്റെ ചലഞ്ചിനോട് പ്രതികരിച്ചിരിക്കുന്നത്. മേഘ എന്ന പോഷകാഹാര വിദഗ്ധയാണ് വീഡിയോ ഷെയർ ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തത്. ആകെ ആശയക്കുഴപ്പത്തിലായ അവർ ഇങ്ങനെയാണ് കമന്റ് ചെയ്തത്, "ആളുകൾ വെളുത്തുള്ളി ചട്ണി ഉണ്ടാക്കുന്നു, ചിലർ അതിൽ നിന്ന് "സബ്ജി" ഉണ്ടാക്കുന്നു. പക്ഷേ, ആരാണ് വെളുത്തുള്ളി ഐസ്ക്രീം ഉണ്ടാക്കുന്നത്?" 

എന്തുകൊണ്ട് ഉണ്ടാക്കികൂടാ കൊളസ്ട്രോളിന് നല്ലതല്ലേ എന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇത് കഴിക്കൽ പറയുന്നത്ര എളുപ്പമല്ല എന്നാണ് പരീക്ഷിച്ച് പരാജയപ്പെട്ട ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഐസ് ആണന്നു കരുതി അത്ര എളുപ്പത്തിൽ ഇതിനെ കീഴടക്കാമെന്ന വ്യാമോഹം വേണ്ടെന്നർത്ഥം.