'തൃപ്തികരമായ ആ നിമിഷം !! ചെറിയ പതിപ്പിൽ എലിഫാസ് മാക്സിമസ്.' എന്നായിരുന്നു ചിത്രം പങ്കുവച്ച് കൊണ്ട് അദ്ദേഹം കുറിച്ചത്. ഇരുപത്തിയാറായിരത്തിലേറെ പേര്‍ ചിത്രം കണ്ടു. 


ങ്കീര്‍ണ്ണമായ സാമൂഹിക സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്ന ഓരോ മനുഷ്യരും നൈമിഷിക സന്തോഷത്തിനായിട്ടാണ് പല വിനോദങ്ങളിലും ഇടപെടുന്നത്. എന്നാല്‍, ചില മൃഗങ്ങളുടെ നിഷ്ക്കളങ്കമായ ചില പ്രവര്‍ത്തികള്‍ പലപ്പോഴും മനുഷ്യരുടെ ഹൃദയം കീഴടക്കാറുണ്ട്. അവയുടെ നിഷ്ക്കളങ്കമായ തമാശകള്‍ നമ്മളില്‍ നാം പോലുമറിയതെ സന്തോഷങ്ങള്‍ നിറയ്ക്കുന്നു. ഏഷ്യാറ്റിക് ആന എന്നറിയപ്പെടുന്ന എലിഫസ് മാക്‌സിമസ് എന്ന ആനക്കുഞ്ഞിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് പർവീൺ കസ്വാൻ ഐഎസ്എഫ് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. 'തൃപ്തികരമായ ആ നിമിഷം !! ചെറിയ പതിപ്പിൽ എലിഫാസ് മാക്സിമസ്.' എന്നായിരുന്നു ചിത്രം പങ്കുവച്ച് കൊണ്ട് അദ്ദേഹം കുറിച്ചത്. ഇരുപത്തിയാറായിരത്തിലേറെ പേര്‍ ചിത്രം കണ്ടു. ചിത്രം എവിടെ നിന്ന് പകര്‍ത്തിയതാണെന്ന് പറയുന്നില്ല. 

ചിത്രത്തില്‍ രണ്ട് വലിയ മരങ്ങള്‍ക്ക് ഇടയില്‍ ഒരു ആനക്കുട്ടി തന്‍റെ ശരീരമുരസുന്നതായിരുന്നു. സമീപത്തായി മറ്റൊരു ആനയുടെ തലയും കാണാം. ഒരു പക്ഷേ, ആനക്കുട്ടിയുടെ അമ്മയായിരിക്കാമത്. അമ്മയുടെ സാമീപ്യത്തില്‍ സ്വന്തമായി കളികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആനക്കുട്ടി. ഒരു ട്വിറ്റര്‍ ഉപയോക്താവ് "എൽഫസ് മിനിമസ്" എന്ന് തമാശയായി എഴുതി. "വികൃതിയാണെന്ന് തോന്നുന്നു" എന്ന് മറ്റൊരാള്‍ തമാശ പറഞ്ഞു. മറ്റൊരാള്‍ പർവീൺ കസ്വാൻ ഐഎസ്എഫിനോട് കാര്യമായ സംശയം ഉന്നയിച്ചു. “ഇപ്പോൾ ഹിമാചലിൽ സംഭവിക്കുന്നതോ അല്ലെങ്കിൽ ഇടയ്ക്കിടെയുള്ള അസം വെള്ളപ്പൊക്കമോ പോലുള്ള ദുരന്തങ്ങളിൽ വന്യമൃഗങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നറിയാൻ എനിക്ക് ജിജ്ഞാസയുണ്ട്. അവർക്ക് എന്തെങ്കിലും സിഗ്നൽ മുന്നറിയിപ്പുകൾ ഉണ്ടോ?" അദ്ദേഹത്തിന്‍റെ സംശയമതായിരുന്നു. 

അണ്ണാൻ കുഞ്ഞിനും തന്നാലായത്; പാമ്പിനെതിരെ പോരാടാൻ കീരിയെ സഹായിക്കുന്ന അണ്ണന്‍റെ വീഡിയോ വൈറല്‍ !

Scroll to load tweet…

പുടിന്‍റെ 'പ്രേത തീവണ്ടി' സത്യമോ മിഥ്യയോ? ; റഷ്യൻ പ്രസിഡന്‍റിന്‍റെ ആഡംബര വാഗണിന്‍റെ ചിത്രങ്ങള്‍ പുറത്ത് !

ഉഷ്ണതരംഗത്തിന് പിന്നാലെ ഉത്തരേന്ത്യയില്‍ അതിതീവ്ര മഴ പെയ്യുകയാണ്. ഇതുവരെയായി 90 പേരോളം മരിച്ചതായാണ് ഔദ്ധ്യോഗിക വിവരം. എന്നാല്‍ അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും എത്ര മൃഗങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചെന്നതിന് വിവരമൊന്നും ലഭ്യമല്ല. ഭൂമിയിലെ ഏറ്റവും വലിയ ജീവികളിൽ ഒന്നാണ് എലിഫാസ് മാക്സിമസ്. എലിഫാസ് ജനുസ്സിലെ ജീവനുള്ള ഒരേയൊരു അംഗമാണ് അവർ. ആഗോളതലത്തിൽ, അവശേഷിക്കുന്ന മൂന്ന് ആന ഇനങ്ങളിൽ ഒന്ന്. ആഫ്രിക്കൻ ബുഷ് ആനയും ആഫ്രിക്കൻ ഫോറസ്റ്റ് ആനയുമാണ് മറ്റ് രണ്ട് ആന ഇനങ്ങള്‍. ഏഷ്യൻ കര മൃഗങ്ങളിൽ, ഏഷ്യൻ ആനയാണ് ഏറ്റവും വലിയ മൃഗം. 1986 മുതൽ ആനകളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള കുറവ് രേഖപ്പെടുത്തിയതിനാല്‍ ഇവയെ IUCN റെഡ് ലിസ്റ്റിൽ വംശനാശഭീഷണി നേരിടുന്നതായി തരംതിരിച്ചിട്ടുണ്ട്. ആവാസ വ്യവസ്ഥയുടെ നാശവും കൊമ്പിന് വേണ്ടിയുള്ള വേട്ടയാടലുമാണ് ആനകളുടെ വംശനാശത്തിന് പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക