അത്തരത്തിലുള്ള ഒരു ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. മഞ്ഞുമൂടിയ മലനിരകളില്‍ നില്‍ക്കുന്ന ഒരു കൂട്ടം കുതിരകളെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്.  


ആളുകളെ വളരെയേറെ രസിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ് ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍സ്. ഒറ്റനോട്ടത്തില്‍ കാണാനാവാത്ത അത്ഭുതങ്ങള്‍ ഒളിപ്പിച്ച വെച്ച ഇത്തരം ചിത്രങ്ങള്‍ ആളുകളെ കുഴക്കിക്കളയും. 

അത്തരത്തിലുള്ള ഒരു ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. മഞ്ഞുമൂടിയ മലനിരകളില്‍ നില്‍ക്കുന്ന ഒരു കൂട്ടം കുതിരകളെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. വൈറലായ ചിത്രത്തില്‍ ഒറ്റനോട്ടത്തില്‍ അഞ്ച് കുതിരകളെ മാത്രമേ മിക്കവര്‍ക്കും കാണാനാകൂ. എന്നാല്‍ സത്യത്തില്‍ അതില്‍ കൂടുതല്‍ കുതിരകള്‍ ഉണ്ടെന്നാണ് ചിത്രം പോസ്റ്റ് ചെയ്തവര്‍ അവകാശപ്പെടുന്നത്.

കിഡ്സ് എന്‍വയോണ്‍മെന്റ് കിഡ്സ് ഹെല്‍ത്ത് എന്ന യുഎസ് വെബ്സൈറ്റാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ നിങ്ങള്‍ക്ക് എത്ര കുതിരകളെ കണ്ടെത്താന്‍ കഴിയുമെന്ന ചോദ്യത്തോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ എളുപ്പം കണ്ടുപിടിക്കാമെന്ന് തോന്നുമെങ്കിലും, സംഭവം അത്ര എളുപ്പമല്ല. ചിത്രം എത്ര തവണ നോക്കിയാലും 5 കുതിരകളില്‍ കൂടുതല്‍ കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. 

എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഏഴ് കുതിരകളാണ് പ്രകൃതിദൃശ്യങ്ങളില്‍ ഉള്ളതെന്ന് വെബ്‌സൈറ്റ് പറയുന്നു. ബാക്കിയുള്ള രണ്ട് കുതിരകളുടെ തലയും, പിന്‍ഭാഗവും ഉള്‍പ്പെടെയുള്ള ചില ശരീരഭാഗങ്ങള്‍ മാത്രമേ കാണാന്‍ സാധിക്കൂ.

പിന്റോ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ബെവ് ഡൂലിറ്റിലിന്റെ സൃഷ്ടിയാണ്. 

എന്ത് തന്നെയായാലും, ഒരേ ചിത്രം ആളുകള്‍ എങ്ങനെ വ്യത്യസ്ത രീതികളില്‍ കാണുന്നുവെന്നും, ആളുകളുടെ മനസ്സില്‍ വ്യത്യസ്ത രീതിയിലുള്ള അനുഭവം ഉണ്ടാക്കുന്നുവെന്നുമുള്ളതിന് ഒരു ഉത്തമ ഉദാഹരണമാണ് ഈ ചിത്രം എന്നതില്‍ സംശയമില്ല.