"തിരക്കേറിയ സമയങ്ങളിൽ ഉൽപ്പാദനക്ഷമതയുള്ളവരായിരിക്കുക" എന്നും കാപ്ഷനിൽ പറഞ്ഞിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

ട്രാഫിക് ജാമിന്റെ പേരിൽ അറിയപ്പെടുന്ന ഇന്ത്യൻ ന​ഗരമാണ് ബം​ഗളൂരു. അടുത്ത് എവിടെയെങ്കിലും പോകണം എന്നുണ്ടെങ്കിൽ തന്നെ പോകുന്നത് വളരെ ബുദ്ധിമുട്ടാകുന്ന അവസ്ഥയാണ് ഇപ്പോൾ നമ്മുടെ തൊട്ടടുത്തുള്ള ഈ ന​ഗരത്തിൽ ഉള്ളത്. ലൊക്കേഷൻ ടെക്‌നോളജിയിൽ സ്‌പെഷ്യലൈസ് ചെയ്ത ഡച്ച് ബഹുരാഷ്ട്ര കമ്പനിയായ ടോംടോമിന്റെ റിപ്പോർട്ട് അനുസരിച്ച്, ഡ്രൈവിംഗിൽ ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ രണ്ടാമത്തെ നഗരമാണത്രെ നമ്മുടെ ബംഗളൂരു. 

ബം​ഗളൂരു ന​ഗരത്തിൽ നിന്നും ട്രാഫിക്ക് ബുദ്ധിമുട്ടുകൾ വെളിപ്പെടുത്തുന്ന അനേകം വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങൾ വൈറലാവാറുണ്ട്. അതിൽ ചേർക്കാവുന്ന പുതിയ ഒരു ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. അതിൽ കാണുന്നത്, തൊലി കളഞ്ഞിരിക്കുന്ന പയറിന്റെയും കടലയുടേയും മറ്റും ചിത്രമാണ്. കാറിന്റെ സീറ്റിൽ ഒരു ഭാ​ഗത്തായിട്ടാണ് ഇത് വെച്ചിരിക്കുന്നത്. X (ട്വിറ്റർ) -ൽ പ്രിയ എന്നൊരു അക്കൗണ്ടിൽ നിന്നുമാണ് ഇത് ഷെയർ ചെയ്തിരിക്കുന്നത്. 

"തിരക്കേറിയ സമയങ്ങളിൽ ഉൽപ്പാദനക്ഷമതയുള്ളവരായിരിക്കുക" എന്നും കാപ്ഷനിൽ പറഞ്ഞിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. മിക്കവർക്കും ഈ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് നിൽക്കുന്നതാണ് എന്ന് തോന്നി. പ്രത്യേകിച്ച് ബം​ഗളൂരുവിൽ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവർക്ക്. അതിനാൽ തന്നെ അത്തരത്തിലുള്ള നിരവധി കമന്റുകളാണ് ഇതിന് വന്നത്. ഒരാൾ പറഞ്ഞത് ഈ പോസ്റ്റ് തന്റെ ബോസിന് അയച്ചു കൊടുക്കാം എന്നാണ്. 

Scroll to load tweet…

കുറച്ച് ദിവസം മുമ്പ് ഇതുപോലെ മറ്റൊരു ചിത്രം വൈറലായിരുന്നു. അതിൽ ഒരു യുവതി ടു വീലറിൽ ഇരുന്ന് കൊണ്ട് ജോലി ചെയ്യുന്നതാണ് കാണാൻ കഴിയുമായിരുന്നത്.