"ഏതാണ് അഭികാമ്യം, 7 ലക്ഷം വാര്‍ഷിക വരുമാനമുള്ള സർക്കാർ ജോലിയാണോ അതോ 50 ലക്ഷം വാര്‍ഷിക വരുമാനമുള്ള സ്വകാര്യ ജോലിയാണോ?" അവര്‍ ചോദിച്ചു.

ഏത് തരം ജോലിയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചാല്‍ പലരുടെയും ഉത്തരം ഉയര്‍ന്ന ശമ്പളമുള്ള ജോലിയെന്നാകും. എന്നാല്‍ ചിലര്‍, തങ്ങളുടെ വീടിനടുത്ത് ഒരു ജോലി ലഭിച്ചാല്‍ കൊള്ളാമെന്ന് ആഗ്രഹിക്കുന്നവരാകും. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ ചോദ്യം പങ്കുവയ്ക്കപ്പെട്ടപ്പോള്‍ അത് വളരെ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റി. ട്വിറ്റർ ഉപയോക്താവായ ആയുഷി ഗുപ്തയാണ് ചോദ്യം പങ്കുവച്ചത്. "ഏതാണ് അഭികാമ്യം, 7 ലക്ഷം വാര്‍ഷിക വരുമാനമുള്ള സർക്കാർ ജോലിയാണോ അതോ 50 ലക്ഷം വാര്‍ഷിക വരുമാനമുള്ള സ്വകാര്യ ജോലിയാണോ?" അവര്‍ ചോദിച്ചു. ചോദ്യത്തിന്‍റെ സ്വഭാവമനുസരിച്ച് ഇന്‍റര്‍നെറ്റിലെ സംശയനിവാരണത്തിനുള്ള സൈറ്റായ കോറയില്‍ ചോദിക്കപ്പെടുന്ന താരം ചോദ്യമായിരുന്നു അത്. ചോദ്യത്തിന്‍റെ സ്വഭാവവും രീതിയും കോറയിലെ ചോദ്യങ്ങളോട് സമാനം. കോറയില്‍ ഇത്തരം അനാവശ്യ ചോദ്യങ്ങളുമായെത്തുന്നവരെ കളിയാക്കുക എന്നതായിരുന്നു ചോദ്യ കര്‍ത്താവിന്‍റെ ഉദ്ദേശം. ചോദ്യത്തിന് സമാനമായ ഉത്തരങ്ങളാണ് പലരും നല്‍കിയത്. എന്നാല്‍, ചിലര്‍ വളരെ സത്യസന്ധമായ ഉത്തരങ്ങളും നല്‍കി. 

അക്രമിക്കാന്‍ വന്ന പാമ്പിന്‍റെ കണ്ണ് കൊത്തിയെടുത്ത് പക്ഷി; വൈറലായി വീഡിയോ !

Scroll to load tweet…

18 ലക്ഷം ലൈക്കുകള്‍, 21 ലക്ഷം കാഴ്ചക്കാര്‍; ഇന്‍റര്‍നെറ്റിനെ ഇളക്കി മറിച്ചൊരു ഡാന്‍സ് വീഡിയോ !

ചിലര്‍ സര്‍ക്കാര്‍ ജോലിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ചും സുരക്ഷിതത്വത്തെ കുറിച്ചും എഴുതി. മാത്രമല്ല, സ്വകാര്യ മേഖലയില്‍ അപ്രതീക്ഷിതമായ പിരിച്ച് വിടലുകളുണ്ടെന്ന് മറ്റ് ചിലര്‍ ഓര്‍മ്മിപ്പിച്ചു. '50 ലക്ഷം വാര്‍ഷിക വരുമാനമുള്ള സ്വകാര്യ ജോലിയില്‍ നിന്ന് ലഭിക്കുവുന്നത്രയും സമ്പാദിക്കുക. അതിനിടെ വിരമിക്കലിനുള്ള ശരിയായ പ്ലാന്‍ തയ്യാറാക്കുക.' ഒരു കാഴ്ചക്കാരന്‍ എഴുതി. “ഈ സ്വപ്നത്തിൽ നിന്ന് ഉണരാൻ ഞാൻ ആഗ്രഹിക്കുന്നു,' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചത്. ' നിങ്ങള്‍ 40 - 45 ല്‍ റിട്ടയര്‍മെന്‍റിനെ കുറിച്ച ആലോചിക്കുന്നുണ്ടെങ്കില്‍ നല്ലത് സ്വകാര്യ ജോലിയാണ്. എന്നാല്‍ നിങ്ങള്‍, പേരക്കുട്ടികളോടൊപ്പം വിരമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ 7 ലക്ഷം വര്‍ഷക ശമ്പളമുള്ള സര്‍ക്കാര്‍ ജോലിക്ക് കയറുക.' എന്നായിരുന്നു വേറൊരു കാഴ്ചക്കാരന്‍ കുറിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക