അനധികൃത മണല്‍ ഖനനം അന്വേഷിച്ചെത്തിയ ഐപിഎസ് ഉദ്യോഗസ്ഥയോട് അന്വേഷണം നിര്‍ത്താന്‍ ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി ഒപ്പം ജോലി കളയുമെന്ന് ഭീഷണിയും.
അനധികൃത മണല്‍മാഫിയയ്ക്ക് എതിരെയുള്ള അന്വേഷണം അവസാനിപ്പിക്കാനായി വിളിച്ച മഹാരാഷ്ട്രാ ഉപമുഖ്യന്ത്രി അജിത് പവാറിനോട് ആളെ മനസിലായില്ലെന്നും ഓഫീഷ്യല്‍ ഫോണില്‍ വിളിക്കാനും ആവശ്യപ്പെട്ട് മലയാളിയായ ഐപിഎസ് ഉദ്യോഗസ്ഥ അജ്ഞനാ കൃഷ്ണന്‍. ഇരുവരുടെയും ഫോണ്‍ സംഭാഷണത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാര്‍ട്ടിയായ എന്‍സിപിയാണ് ആരോപണവുമായി മുന്നോട്ട് വന്നത്. അതേസമയം സോലാപൂര്‍ റൂറല്‍ പോലീസാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
വീഡിയോയയിൽ ഐപിഎസ് ഓഫീസർ അഞ്ജന കൃഷ്ണയോട് അജിത് പവാർ സംസാരിക്കുന്നതും അനധികൃത മണല്‍ മാഫിയയ്ക്ക് എതിരെയുള്ള നടപടി നിർത്താൻ ആവശ്യപ്പെടുന്നതും കേൾക്കാം. കർമ്മല തഹസിൽ സബ് ഡിവിഷണൽ പോലീസ് ഓഫീസറായ അഞ്ജന കൃഷ്ണ, നിയമവിരുദ്ധ മണൽ ഖനനത്തിനെതിരെ നടപടിയെടുക്കാൻ പോലീസ് സംഘത്തോടൊപ്പം കുർദു ഗ്രാമത്തിലെത്തിയിരുന്നെന്നും ഈ സമയത്താണ് അജിത് പവാര്‍ വിളിച്ചതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അനധികൃത മണല്‍ കടത്ത് സംഘത്തിലുണ്ടായിരുന്ന ഒരു എന്‍സിപി അംഗം ഫോണില്‍ അജിത് പവാറുമായി ബന്ധപ്പെടുകയും ഇയാൾ പിന്നീട് ഫോണ്‍ അജ്ഞനയ്ക്ക് കൈമാറുകയുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. മണല്‍ കടത്തിനെതിരെ ഗ്രാമവാസികൾ പരാതി നല്‍കിയതെ തുടർന്നാണ് പോലീസ് സംഘം അന്വേഷണത്തിന് എത്തിയത്.
വീഡിയോയില്‍ വിളിക്കുന്നയാളെ മനസിലായില്ലെന്നും തന്‍റെ ഓഫീഷ്യല്‍ ഫോണിലേക്ക് വിളിക്കാനും അജ്ഞാ കൃഷ്ണ ആവശ്യപ്പെട്ടു. എന്നാല്‍, 'നിങ്ങൾ എന്നോട് നേരിട്ട് വിളിക്കാൻ ആവശ്യപ്പെടുകയാണോ? ഞാൻ നിങ്ങൾക്കെതിരെ നടപടിയെടുക്കും. നിങ്ങൾക്ക് എന്നെ കാണണം, നിങ്ങളുടെ നമ്പർ തരൂ, ഞാൻ നിങ്ങളെ വാട്ട്‌സ്ആപ്പിൽ വിളിക്കാം, എന്‍റെ മുഖം നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് ധൈര്യമുണ്ടോ? നിങ്ങളുടെ നമ്പർ തരൂ, ഞാൻ നിങ്ങളെ വിളിക്കാം,' എന്ന് പറഞ്ഞ് കൊണ്ട് അജിത് പവാര് ഭീഷണിപ്പെടുത്തിയെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയി. പിന്നാലെ സാമൂഹിക പ്രവർത്തകരും ആക്റ്റിവിസ്റ്റുകളും ഉപമുഖ്യന്ത്രി അജിത് പവാര്‍ അജ്ഞലി കൃഷ്മ ഐപിഎസിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. 2023 ബാച്ച് ഐപിഎസ് ഓഫീസറാണ് മലയാളിയായ അജ്ഞന കൃഷ്ണ. നിലവലിൽ അജ്ഞന കര്‍മ്മാലയിലെ ഡിഎസ്പിയായി സേവനം അനുഷ്ഠിക്കുന്നു.


