ഹോങ്കോംഗിലും തെക്കന്‍ ചൈനയിലും വീശിയടിച്ച ചുഴലിക്കാറ്റിനെ തുടർന്ന് 6,70,000 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ചൈനയുടെ തെക്കന്‍ പ്രവിശ്യയിലെ ആഞ്ഞടിച്ച ടൈഫൂണ്‍ വിഫ വലിയ തോതിലുള്ള നാഷനഷ്ടങ്ങളാണ് അവശേഷിപ്പിച്ചത്. ഏതാണ്ട് 6,70,000 പേരെയാണ് ചുഴലിക്കാറ്റ് മൂലം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. ആഞ്ഞ് വീശിയ കാറ്റിന്‍റെ നിരവധി ഭീകര ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍. വീഡിയോകളില്‍ കാറ്റ് വീശിയടിക്കുമ്പോൾ താഴെ വീഴാതിരിക്കനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട് ആളുകൾ തറയിലേക്ക് അടിച്ച് വീഴുന്നതിന്‍റെയും കാറ്റ് പിടിക്കാതിരിക്കാന്‍ നാലുകലില്‍ നടക്കുന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
കുട്ടികളും മുതിർന്നവരും കാറ്റിന്‍റെ ശക്തിയില്‍ തറയിലേക്ക് അടിച്ച് വീഴുന്നു. ചിലര്‍ എഴുന്നേൽക്കാന്‍ വിഫല ശ്രമം നടത്തുന്നു. മറ്റ് ചിലർ കാലും കൈയും കുത്തി നാല് കാലില്‍ നടക്കാന്‍ ശ്രമിക്കുന്നതും കാണാം. തെക്കന്‍ ചൈനയിലും ഹോങ്കോംഗിലും വിഫാ ചുഴലിക്കാറ്റ് വലിയ തോതിലാണ് നാശം വിതച്ചത്. ഏതാണ്ട് 400 ഓളം വിമാനങ്ങൾ യാത്ര റദ്ദാക്കി. ഏതാണ്ട് 80,000 യാത്രക്കാരെ വിമാനങ്ങൾ റദ്ദാക്കിയത് നേരിട്ട് ബാധിച്ചു. സമീപ വിമാനത്താവളങ്ങളിലെ നൂറോളം വിമാനങ്ങളും റദ്ദാക്കപ്പെട്ടു. 26 ഓളം പേര്‍ക്ക് ചുഴലിക്കാറ്റിനെ തുടര്‍ന്ന് പരിക്കേറ്റു.
ഹോങ്കോംഗില്‍ നിന്നും കൊടുങ്കാറ്റ് തെക്ക് ഭാഗത്തേക്ക് തിരിഞ്ഞ് ഗ്വാങ്ഡോങിലേക്ക് തിരിഞ്ഞു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടില്‍ ശക്തമായ തിരമാലകൾ ഉയർന്നതിനാല്‍ കടല്‍മാര്‍ഗ്ഗമുള്ള ഗതാഗതവും നിലച്ചു. ഗതാഗത സംവിധാനങ്ങൾ താറുമാറയപ്പോൾ നൂറുകണക്കിന് മരങ്ങൾ കടപുഴകി വീണു. ഇത് വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ചു. വാര്‍ത്തവിനിമയ സംവിധാനങ്ങളും തകരാറിലായി. അതേസമയം ഇതിന് മുമ്പ് വീശിയടിച്ച മാങ്ഖുട്ട്, ഹാറ്റോ തുടങ്ങിയ മുൻ ചുഴലിക്കാറ്റുകളെ അപേക്ഷിച്ച് വിഫാ ചുഴലിക്കാറ്റില്‍ നാശനഷ്ടം കുറവായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു.
