മലേഷ്യൻ നടി നീലോഫ നിഖാബ് ധരിച്ചതിനെത്തുടർന്ന് ചർമ്മസംരക്ഷണ ബ്രാൻഡുമായുള്ള കരാർ റദ്ദാക്കിയെന്ന് ഭർത്താവ്. പിന്നീട് കൂടുതൽ പണം വാഗ്ദാനം ചെയ്ത് ബ്രാൻഡ് തിരിച്ചെത്തിയെന്നും കൂട്ടിച്ചേര്‍ത്തു.
മലേഷ്യയിലെ പ്രശസ്ത നടി നിഖാബ് ധരിച്ചതിന് പിന്നാലെ ഒരു പ്രമുഖ ചർമ്മ സംരക്ഷണ ബ്രാൻഡ് അവരുമായുള്ള കരാർ റദ്ദാക്കിയെന്ന് ആരോപിച്ച് നടിയുടെ ഭർത്താവ് രംഗത്ത്. മുസ്ലീം സ്ത്രീകൾ ധരിക്കുന്ന മുഖവും മുടിയും മറയ്ക്കുന്ന, കണ്ണുകൾ മാത്രം ദൃശ്യമാകുന്ന ഒരു മൂടുപടമാണ് നിഖാബ്. നടി ഈ മതവസ്ത്രം ധരിച്ചതിന് പിന്നാലെയാണ് ചർമ്മ സംരക്ഷണ ബ്രാന്‍ഡ് നടിയുമായുള്ള പരസ്യക്കരാര്‍ റദ്ദാക്കിയതെന്നാണ് ഭര്‍ത്താവിന്‍റെ പരാതി.
നിലോഫ
മലേഷ്യയിലെ പ്രശസ്ത നടിയും 36 കാരിയുമായ നീലോഫ, ടിവി അവതാരകയും സംരംഭകയുമാണ്. 2017-ൽ 'ഫോബ്‌സ് 30 അണ്ടർ 30 ഏഷ്യ'യിൽ അവർ പ്രത്യക്ഷപ്പെട്ടു, മുസ്ലീം സ്ത്രീകളുടെ വസ്ത്ര ബ്രാൻഡായ നെയ്‌ലോഫർ ഹിജാബ് ഉൾപ്പെടെ നിരവധി ബിസിനസ് സംരംഭങ്ങളിൽ നീലോഫ പങ്കാളിയാണ്. 2013 മുതൽ അവർ ഹിജാബ് സ്വീകരിച്ചു, 2020 ൽ ആദ്യമായി നിഖാബ് ധരിച്ച് പൊതുവേദികളിലെത്തി. സ്വതന്ത്ര പ്രസംഗകനായ ഹാരിസ് ഇസ്മായിലിനെയാണ് ഇവര്‍ വിവാഹം ചെയ്തിരിക്കുന്നത്. സ്വതന്ത്ര മതപ്രഭാഷകനും നടനുമായ ഹാരിസ് ഇസ്മായിൽ ഒരു വൈറൽ വീഡിയോയിലാണ് നടിയുടെ തന്‍റെ ഭാര്യയുമായ നീലോഫ, നിഖാബ് സ്വീകരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ ചർമ്മസംരക്ഷണ ബ്രാൻഡുമായുണ്ടായിരുന്ന ദശലക്ഷക്കണക്കിന് രൂപയുടെ കരാർ നഷ്ടപ്പെട്ടുവെന്ന് ആരോപിച്ചത്. എന്നാല്‍, പിന്നീട് ഈ ബ്രാന്‍ഡ് തങ്ങളുമായി ബന്ധപ്പെട്ടെന്നും കൂടുതൽ പണം വാഗ്ദാനം ചെയ്തതായും ഹാരിസ് കൂട്ടിച്ചേർത്തു.
കരാർ പുതുക്കുന്നു
ഫ്രാൻസിൽ നിന്നുള്ള ഫേഷ്യൽ കെയർ ഉൽപ്പന്നങ്ങൾ വിൽക്കുന്ന വലിയൊരു കമ്പനി. 'നീലോഫ നിഖാബ് ധരിച്ചിരിക്കുന്നു, അതിനാൽ അവളുമായുള്ള കരാര്‍ വോണോ വേണ്ടയോ എന്ന് തങ്ങൾക്ക് ചിന്തിക്കേണ്ടതുണ്ടെന്ന് അറിയിച്ചു. പിന്നാലെ ദശലക്ഷക്കണക്കിന് രൂപയുടെ കരാർ അവർ അവസാനിപ്പിച്ചെന്ന് അറിയിപ്പ് വന്നു. എന്നാല്‍, ഏതാനും വര്‍ഷങ്ങൾക്ക് ശേഷം കമ്പനി നീലോഫയുടെ ജനപ്രീതി മനസിലാക്കി തിരിച്ചെത്തി. ഒപ്പം കൂടുതല്‍ പണം വാഗ്ദനം ചെയ്തു. ഒപ്പം ഉത്പന്നങ്ങളുടെ അംബാസഡറാകാന്‍ ആവശ്യപ്പെട്ടെന്നും ഹാരിസ് അവകാശപ്പെട്ടു. ദശലക്ഷക്കണക്കിന് രൂപയുടെ പ്രോജക്ടുകൾ ചെയ്യാൻ താന്‍ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് തള്ളിയ നിലോഫ, നിഖാബ് ധരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് ട്രെന്‍ഡിയായി. ഇതോടെ കമ്പനി നിലോഫയുടെ ജനപ്രീതി മനസിലാക്കി വീണ്ടും കരാറുമായി എത്തി. ഒപ്പം മുസ്ലീം സ്ത്രീകളുടെ മാന്യമായ വസ്ത്രധാരണത്തെ പ്രോത്സാഹിപ്പിക്കാനാണ് തന്‍റെ ഭാര്യയുടെ കഥ പറഞ്ഞതെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു.


