വിക്ടോറിയ മെമ്മോറിയൽ പോലുള്ള പ്രധാന പ്രദേശങ്ങളെ ചുറ്റിപ്പോകുന്ന ട്രാം മൈതാനത്തിന്‍റെ പച്ചപ്പും ക്രിക്കറ്റും ഫുട്ബോളും കളിക്കുന്ന കുട്ടികളുടെ കാഴ്ചയുമൊക്കെയായി മനോഹരമായ ഒരു യാത്രയാണ് സന്ദര്‍ശകര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്.  


1873 മുതൽ കൊൽക്കത്ത എന്ന മഹാനഗരത്തിന്‍റെ സ്വകാര്യ ആഹങ്കാരവും ജീവശ്വാസവുമായിരുന്നു ട്രാം എന്ന യാത്രാ സംവിധാനം. 150 വർഷത്തെ സേവനത്തിനൊടുവില്‍ ട്രാമുകള്‍ സേവനം നിര്‍ത്തുകയാണ്. ജനസംഖ്യാ പെരുപ്പം നഗരത്തിലെ ഗതാഗത സംവിധാനത്തില്‍ വലിയ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. മറ്റ് വാഹനങ്ങളുടെ ബാഹുല്യം നിമിത്തം ട്രാമുകള്‍ വലിയ തോതില്‍‌ ഗതാഗത കുരുക്കാണ് നഗരത്തില്‍ സൃഷ്ടിക്കുന്നത്. ഇതേ തുടര്‍ന്നാണ് ട്രാമുകളുടെ സേവനം നിര്‍ത്താന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ട്രാമുകള്‍ പ്രവര്‍ത്തനം നിര്‍ത്തുകയാണെങ്കിലും അവയുടെ റൂട്ടുകള്‍ പ്രവര്‍ത്തനക്ഷമമായിരിക്കും. ട്രാം സംവിധാനമുള്ള ഇന്ത്യയിലെ അവസാന നഗരമായ കൊൽക്കത്തയില്‍ ഇപ്പോൾ എസ്പ്ലാനേഡിനും മൈതാനത്തിനും ഇടയിലുള്ള ട്രാം റൂട്ട് മാത്രമേ പരിപാലിക്കപ്പെടുന്നൊള്ളൂ. വിക്ടോറിയ മെമ്മോറിയൽ പോലുള്ള പ്രധാന പ്രദേശങ്ങളെ ചുറ്റിപ്പോകുന്ന ട്രാം മൈതാനത്തിന്‍റെ പച്ചപ്പും ക്രിക്കറ്റും ഫുട്ബോളും കളിക്കുന്ന കുട്ടികളുടെ കാഴ്ചയുമൊക്കെയായി മനോഹരമായ ഒരു യാത്രയാണ് സന്ദര്‍ശകര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. 

ലബനണിലെ പേജർ സ്ഫോടനം; പഴയ തന്ത്രം പക്ഷേ, കൂട്ട ആക്രമണം ആദ്യം

Scroll to load tweet…

'പണത്തെക്കാളേറെ ജീവിതം'; ജീവിക്കാനായി യുഎസ് ഉപേക്ഷിച്ച് ഇന്ത്യ തെരഞ്ഞെടുത്ത മൂന്ന് മക്കളുടെ അമ്മ പറയുന്നു

150 വര്‍ഷത്തെ സേവനത്തിനിടെ വെള്ള, നീല ട്രാം കാറുകൾ ബംഗാളികളുടെ ഹൃദയത്തിൽ തന്നെ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു, ഇത് നഗരത്തിന്‍റെ ഒരു ഭാഗം എന്ന നിലയിലാണ് കണക്കാക്കപ്പെട്ടിരുന്നത്. ഗതാഗത സൌകര്യങ്ങള്‍ മെച്ചപ്പെടുത്താനായി ട്രാം സര്‍വ്വീസ് നിര്‍ത്താനുള്ള സർക്കാര്‍ തീരുമാനം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. ചരിത്രപരമായ സ്ഥാനം അവകാശപ്പെടുന്ന ട്രാം നിര്‍ത്തലാക്കുന്നതില്‍ സമൂഹ മാധ്യമ ഉപയോക്താക്കളില്‍ വലിയ നിരാശയാണ് സൃഷ്ടിച്ചത്. പലരും തങ്ങളുടെ ജീവിതവുമായി ട്രാമുകള്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് എഴുതി. 

 "ഒരു യുഗത്തിന്‍റെ അവസാനം.. കൊൽക്കത്ത ട്രാം 151 വർഷത്തെ പാരമ്പര്യം അവസാനിക്കുന്നു. ഈ ഐതിഹാസിക അധ്യായത്തിന് തിരശ്ശീല വീഴുമ്പോൾ, ചരിത്രത്തിന്‍റെ ഒരു ഭാഗത്തോട് നമ്മള്‍ വിടപറയുന്നു. ഭാവി തലമുറയ്ക്ക് ട്രാം മാത്രമേ അറിയൂ .. മങ്ങിയ ഫോട്ടോഗ്രാഫുകളിലൂടെയും ഗൃഹാതുര കഥകളിലൂടെയും. ആർഐപി കൊൽക്കത്ത ട്രാംസ്." മറ്റൊരു ഉപയോക്താവ് എഴുതി, "കൊൽക്കത്തയിലെ 150 വർഷത്തെ പൈതൃക ഗതാഗതം. ട്രാമുകൾ നിർത്തലാക്കി. കൊൽക്കത്തയിലെ തെരുവുകളിൽ അവരെ മിസ് ചെയ്യും." മറ്റൊരാള്‍ എഴുതി. 

'കുഴികളിൽ നിന്ന് കുഴികളിലേക്ക്...' ഇന്ത്യന്‍ റോഡുകളിലെ ലംബോര്‍ഗിനിയുടെ അവസ്ഥ; വീഡിയോ വൈറൽ