ആ​ഗസ്ത് 15 -ന് ഉച്ചയ്ക്ക് 1.50 -നാണ് സൂപ്പർ വാസുകി പുറപ്പെട്ടത്. ഇത് 11.20 മണിക്കൂർ കൊണ്ട് 267 കിലോമീറ്റര്‍ ദൂരം പിന്നിട്ടിരുന്നു. ഒരു സ്റ്റേഷൻ പിന്നിടാൻ നാല് മിനിറ്റ് നേരമാണ് സൂപ്പർ വാസുകി എടുത്തത്.

ആ​ഗസ്ത് 15 -ന് ഇന്ത്യയുടെ 75 -ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ ഏറ്റവും നീളം കൂടിയ ചരക്ക് ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടന്നു. പേര് സൂപ്പർ വാസുകി. 'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാ​ഗമായിട്ടായിരുന്നു പരീക്ഷണ ഓട്ടം. ഛത്തീസ്‌ഗഢിലെ കോർബയില്‍ നിന്ന് നാഗ്‌പൂരിലെ രാജ്‌നന്ദ്ഗാവ് വരെ ഇതിന്റെ ഭാ​ഗമായി ട്രെയിൻ ഓടി. 

എന്താണ് 'സൂപ്പർ വാസുകി'?

രാജ്യത്തെ ഏറ്റവും നീളം കൂടിയ ചരക്ക് ട്രെയിൻ. മിനിഞ്ഞാന്ന് പരീക്ഷണാർത്ഥം കന്നിയോട്ടം. നീളം 3.5 കിലോമീറ്റർ. ആറ് ലോക്കോകളും 295 വാ​ഗണുകളുമുണ്ട് സൂപ്പർ വാസുകിക്ക്. ഏകദേശം 27,000 ടൺ കൽക്കരിയാണ് പരീക്ഷണ ഓട്ടത്തിൽ സൂപ്പർ വാസുകി വഹിച്ചത്. ഈ കൽക്കരി കൊണ്ട് ഒരു ദിവസം മുഴുവനും 3000 മെ​ഗാവാട്ട് പവർ പ്ലാന്റ് പ്രവർത്തിപ്പിക്കാൻ പറ്റുമെന്ന് പറയുന്നു. ഇന്ന് ഇന്ത്യൻ റെയിൽവേയുടെ കീഴിലുള്ളവയിൽ ഏറ്റവും നീളം കൂടിയതും ഏറ്റവും ഭാരം വഹിക്കാൻ കഴിയുന്നതുമായ ട്രെയിനാണ് സൂപ്പർ വാസുകി. 

ആ​ഗസ്ത് 15 -ന് ഉച്ചയ്ക്ക് 1.50 -നാണ് സൂപ്പർ വാസുകി പുറപ്പെട്ടത്. ഇത് 11.20 മണിക്കൂർ കൊണ്ട് 267 കിലോമീറ്റര്‍ ദൂരം പിന്നിട്ടിരുന്നു. ഒരു സ്റ്റേഷൻ പിന്നിടാൻ നാല് മിനിറ്റ് നേരമാണ് സൂപ്പർ വാസുകി എടുത്തത്. റെയില്‍വേ മന്ത്രി അശ്വനി വൈഷ്‌ണവ് ട്രെയിനിന്‍റെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചു. 

Scroll to load tweet…

'2022 ഓഗസ്റ്റ് 15 -ന്, അമൃത് കാലിന് തുടക്കം കുറിച്ചു കൊണ്ട്, ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാഗമായി എസ്ഇസിആർ സൂപ്പർ വാസുകി എന്ന പേരിൽ ട്രെയിൻ ദീർഘദൂര യാത്ര നടത്തി' എന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.