ആൺമക്കൾക്ക് വിവാഹശേഷവും സ്വന്തം മാതാപിതാക്കൾക്കൊപ്പം എല്ലാ ആഘോഷങ്ങളിലും പങ്കുചേരാനും കുടുംബത്തിന്റെ പാരമ്പര്യങ്ങളെല്ലാം നോക്കാനും സാധിക്കാറുണ്ട്. എന്നാൽ, പെൺമക്കൾ സ്വന്തം വീട്ടിൽ പോകാൻ ആഗ്രഹിക്കുമ്പോൾ അതിൽ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരുന്നു, ഏത് കുടുംബത്തിനാണ് മുൻഗണന നൽകേണ്ടതെന്ന ചോദ്യം വരുന്നു.
വിവാഹശേഷം ഫെസ്റ്റിവലുകളും ആഘോഷങ്ങളുമെല്ലാം ഭർത്താവിന്റെ വീട്ടുകാർക്കൊപ്പം മാത്രം ആഘോഷിക്കേണ്ടിവരാറുണ്ടോ? അത്തരം സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വരുന്ന സ്ത്രീകളുണ്ട്. ഇതേക്കുറിച്ച് ഒരു യുവതി ഷെയർ ചെയ്ത പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇതിലെ വിവേചനത്തെ ചോദ്യം ചെയ്യുകയാണ് യുവതി. പ്രത്യേകിച്ചും ആൺമക്കളില്ലാത്ത കുടുംബങ്ങളിലെ വിവാഹിതരായ പെൺമക്കളുടെ മാതാപിതാക്കളുടെ അവസ്ഥയെ കുറിച്ചാണ് യുവതി പറയുന്നത്.
'വിവാഹിതരായ പെൺമക്കൾക്ക് എപ്പോഴാണ് സ്വന്തം മാതാപിതാക്കൾക്കൊപ്പം ഉത്സവങ്ങൾ ആഘോഷിക്കാൻ കഴിയുക? പ്രത്യേകിച്ച് സഹോദരന്മാരില്ലാതെ പെൺമക്കൾ മാത്രമുള്ള കുടുംബങ്ങളിലെ അവസ്ഥ എന്താണ്? മക്കളുടെ വിവാഹശേഷം ഓരോ ദീപാവലിയും ഹോളിയും ഇത്തരം മാതാപിതാക്കൾ തനിച്ചാണോ ആഘോഷിക്കേണ്ടത്?' എന്നാണ് യുവതി ചോദിക്കുന്നത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ആൺമക്കൾക്ക് വിവാഹശേഷവും സ്വന്തം മാതാപിതാക്കൾക്കൊപ്പം എല്ലാ ആഘോഷങ്ങളിലും പങ്കുചേരാനും കുടുംബത്തിന്റെ പാരമ്പര്യങ്ങളെല്ലാം നോക്കാനും സാധിക്കാറുണ്ട്. എന്നാൽ, പെൺമക്കൾ സ്വന്തം വീട്ടിൽ പോകാൻ ആഗ്രഹിക്കുമ്പോൾ അതിൽ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരുന്നു, ഏത് കുടുംബത്തിനാണ് മുൻഗണന നൽകേണ്ടതെന്ന ചോദ്യം വരുന്നു. വിവാഹശേഷം ഭർതൃവീട്ടിലെ ആഘോഷങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്നത് ആരും പറയാതെ തന്നെ നിലനിൽക്കുന്ന ഒരു അനാചാരമാണെന്നും യുവതി ചൂണ്ടിക്കാട്ടി.
ആഘോഷങ്ങൾ ഭർത്താവിന്റെയോ ഭാര്യയുടെയോ വീട്ടിൽ മാത്രം വേണമെന്നല്ല. മറിച്ച് എവിടെ ആഘോഷിക്കണം എന്ന് തീരുമാനിക്കാൻ രണ്ടുപേർക്കും തുല്യഅവകാശമുണ്ടായിരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് യുവതി വ്യക്തമാക്കുന്നു.
'വിവാഹിതരായ സ്ത്രീകളോടാണ്, പ്രത്യേകിച്ച് സഹോദരന്മാരില്ലാത്തവരോട്, നിങ്ങളുടെ അനുഭവങ്ങൾ എന്താണ്? സ്വന്തം വീട്ടുകാർക്കൊപ്പം ആഘോഷിക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടോ?' എന്ന് ചോദിച്ചുകൊണ്ട് യുവതി പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധിപ്പേരാണ് അഭിപ്രായങ്ങളുമായി എത്തിയത്.
നിരവധി സ്ത്രീകൾ തങ്ങൾക്ക് സ്വന്തം വീട്ടുകാർക്കൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിക്കാറുണ്ടെന്ന് കമന്റ് ചെയ്തു. 'സപ്പോർട്ടായി നിൽക്കുന്ന ഭർത്താവും ഭർതൃവീട്ടുകാരും ഉണ്ടെങ്കിൽ സ്വന്തം മാതാപിതാക്കൾക്കൊപ്പവും ആഘോഷങ്ങൾ സാധ്യമാണ്' എന്ന് ഒരു യുവതി കുറിച്ചു. 'ഞാൻ എന്റെ മാതാപിതാക്കളുടെ ഏക മകളാണ്. എല്ലാ ആഘോഷങ്ങളും ഞാൻ എന്റെ മാതാപിതാക്കൾക്കൊപ്പമാണ് ആഘോഷിക്കുന്നത്. അതിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഞാൻ തയ്യാറല്ല' എന്ന് മറ്റൊരാൾ കുറിച്ചു.















