യൂണിവേഴ്‌സിറ്റിയിലെ എർത്ത് സയൻസസ് പ്രൊഫസറായ ഹിലാരി മാഡിന്‍റെ നേതൃത്വത്തിലുള്ള ഈ പഠനം നേച്ചർ ഇക്കോളജി ആന്‍ഡ് എവലൂഷൻ ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു. പുതിയ ഗവേഷണം, പണ്ടുമുതലേ കുഞ്ഞുങ്ങളെ പരിചരിച്ചിരുന്നു എന്നതിന്റെ തെളിവാണ്, മാഡിൻ പറഞ്ഞു.
മനുഷ്യർ എന്നും തങ്ങളുടെ കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കിവളർത്തുന്നവരാണ് എന്നാണ് പറയുന്നത്. മനുഷ്യർ മാത്രമല്ല, മൃഗങ്ങളും തങ്ങളുടെ കുഞ്ഞുങ്ങളെ നോക്കി വളർത്തുന്നു. എന്നാൽ, ഭൂമിയിൽ ആദ്യമായി കുഞ്ഞുകുട്ടിപരാധീനതകളോടെ കഴിയാൻ തുടങ്ങിയത് ആരായിരിക്കും? മനുഷ്യരായിരിക്കും എന്ന് പറയാൻ വരട്ടെ. അത് 300 ദശലക്ഷം വർഷങ്ങൾ മുമ്പ് ജീവിച്ചിരുന്ന പല്ലിവർഗ്ഗത്തിൽ പെട്ട ജീവികളാണ്. അടുത്തകാലത്ത് നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
ചരിത്രാതീത കാലഘട്ടത്തിൽ മൃഗങ്ങൾ തങ്ങളുടെ സന്തതികൾക്ക് വേണ്ടി വിഭവങ്ങൾ ഉപയോഗിച്ചിരുന്നുവെന്ന് ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നു. കാനഡയിലെ ഒന്‍റാറിയോയിലെ കാൾട്ടൺ സർവകലാശാലയാണ് പഠനം നടത്തിയത്. ഒരു ചെറിയ ജീവിയുടെ അസ്ഥികൂടത്തെ വാൽ കൊണ്ട് മൂടുന്ന പല്ലി പോലുള്ള ഒരു ജീവിയുടെ ഫോസിൽ ഗവേഷകർ കണ്ടെത്തി. ആ ഫോസിലിന് 300 ദശലക്ഷം വർഷത്തെ പഴക്കമുണ്ടായിരുന്നു. ചെറിയ ജീവികൾ പല്ലിയുടെ സന്തതികളായിരിക്കാമെന്നും, രക്ഷകർത്താവിന്റെ സംരക്ഷണ മനോഭാവത്തിന്റെ ആദ്യതെളിവായി ഇതിനെ പരിഗണിക്കാമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഈ പെരുമാറ്റം ഇന്നത്തെ സസ്‍തനികളിൽ കാണുന്നതിനോട് സാമ്യമുള്ളതാണെന്നും അവർ കൂട്ടിച്ചേർത്തു.
യൂണിവേഴ്‌സിറ്റിയിലെ എർത്ത് സയൻസസ് പ്രൊഫസറായ ഹിലാരി മാഡിന്‍റെ നേതൃത്വത്തിലുള്ള ഈ പഠനം നേച്ചർ ഇക്കോളജി ആന്‍ഡ് എവലൂഷൻ ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു. പുതിയ ഗവേഷണം, പണ്ടുമുതലേ കുഞ്ഞുങ്ങളെ പരിചരിച്ചിരുന്നു എന്നതിന്റെ തെളിവാണ്, മാഡിൻ പറഞ്ഞു.
പ്രായപൂർത്തിയായ മൃഗം അവരുടെ സന്താനങ്ങളെ വളരെയധികം സംരക്ഷിക്കുന്നുണ്ടെന്നും, ജീവിച്ചിരിക്കുന്നതുവരെ അവരുടെ കുഞ്ഞുങ്ങളെ ഒരു ഗുഹയിൽ ഒളിപ്പിക്കാറുണ്ടെന്നും അവർ പറഞ്ഞു. ഇന്നത്തെ സസ്‍തനികളിൽ ഈ സ്വഭാവം വളരെ സാധാരണമാണ്. സസ്‍തനികളിൽ ഈ സ്വഭാവം വളരെ നേരത്തേതന്നെ ഉണ്ടായിരുന്നു എന്നത് വളരെ രസകരമായ ഒരു കാര്യമായി തോന്നുന്നുവെന്നും മാഡിൻ കൂട്ടിച്ചേർത്തു.
രക്ഷാകർതൃ പരിചരണത്തിന്റെ പരിണാമം ശാസ്ത്രജ്ഞർക്ക് ഇന്നും അജ്ഞാതമാണ്. മാതാപിതാക്കളുടെ പരിചരണം സസ്‍തനികളിൽ സാധാരണമാണ്, കാരണം സന്തതികൾക്ക് അമ്മമാരിൽ നിന്ന് പോഷണം ആവശ്യമായി വരുന്നു. അതുകൊണ്ട് തന്നെ അവയ്ക്കിടയിൽ അത്തരമൊരു ബന്ധത്തിന് സാധ്യതകളേറെയാണ്.
