കഴിഞ്ഞ ദിവസമാണ് മിഷിഗണില്‍ ഒരു ഹണ്ടിങ് ഗൈഡ് സ്ഥാപിച്ച ട്രയല്‍ ക്യാമറയില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായി മാത്രം കാണാറുള്ള വെള്ളക്കരടിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. 

കഴിഞ്ഞദിവസം മിഷിഗണില്‍ ട്രയല്‍ ക്യാമറയില്‍ പതിഞ്ഞ വെള്ളക്കരടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ വെള്ള കരടിയെ ആരും വേട്ടയാടരുതെന്നും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ പുതുതായി പുറത്തുവരുന്ന വാര്‍ത്തകള്‍ ഏറെ ദുഃഖകരമാണ്. ഒരു ചെന്നായയുടെ ആക്രമണത്തില്‍ ആ വെള്ളക്കരടി കൊല്ലപ്പെട്ടിരിക്കുന്നു. കരടിയുടെ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത യൂപ്പര്‍ ഔട്ട്ഡോര്‍സ് 906 എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പ് തന്നെയാണ് സെപ്റ്റംബര്‍ 6-ന് ചെന്നായ്ക്കള്‍ ഈ അപൂര്‍വ മൃഗത്തെ കൊന്നുവെന്ന് അറിയിച്ചത്. 

കഴിഞ്ഞ ദിവസമാണ് മിഷിഗണില്‍ ഒരു ഹണ്ടിങ് ഗൈഡ് സ്ഥാപിച്ച ട്രയല്‍ ക്യാമറയില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായി മാത്രം കാണാറുള്ള വെള്ളക്കരടിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഈ ദൃശ്യങ്ങള്‍ ഏറെ സന്തോഷത്തോടെയാണ് എല്ലാവരും ഏറ്റെടുത്തത്. കാരണം പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം ഇനി ഈ ലോകത്ത് അവശേഷിക്കുന്നത് നൂറോളം വെള്ളക്കരടികള്‍ മാത്രമാണ്. ആ നൂറ് വെള്ളക്കരടികളില്‍ ഒരാളാണ് മിഷിഗണില്‍ കണ്ടെത്തിയ ഈ കരടി . തീര്‍ന്നില്ല മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കറുത്ത കരടികള്‍ നമുക്ക് അത്ര പുതുമയൊന്നുമല്ല. വിവിധ സ്ഥലങ്ങളില്‍ ധാരാളം കറുത്ത കരടികളെ കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു ദശലക്ഷം കറുത്ത കരടികളില്‍ ഒരെണ്ണം മാത്രമായിരിക്കും വെളുത്തതായി ഉണ്ടാകൂ. അത്രമാത്രം അപൂര്‍വമായെ നമുക്ക് ഇവയെ കണ്ടെത്താനാകു. 

സ്പിരിറ്റ് ബിയര്‍ എന്നും വെള്ള കരടികള്‍ അറിയപ്പെടുന്നു. ഒരു തരം കറുത്ത കരടികള്‍ തന്നെയാണ് സ്പിരിറ്റ് ബിയറുകള്‍. എന്നാല്‍ ഇരുണ്ട രോമങ്ങള്‍ക്ക് പകരം വെള്ളയോ ക്രീം നിറമോ ഉള്ള രോമങ്ങളും ഏതാണ്ട് വെളുത്ത നഖങ്ങളും ആയിരിക്കും ഇവയ്ക്ക്. ഇവ ധ്രുവക്കരടികളോ ആല്‍ബിനോകളോ അല്ല.

നോര്‍ത്ത് അമേരിക്കന്‍ ബിയര്‍ സെന്റര്‍ പറയുന്നതനുസരിച്ച് ലോകത്ത് നൂറോളം സ്പിരിറ്റ് ബിയറുകളേ ഉള്ളൂ. അവയില്‍ ഭൂരിഭാഗവും കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയുടെ തീരത്തുള്ള രണ്ട് ദ്വീപുകളിലാണ് താമസിക്കുന്നത്. പ്രിന്‍സസ് റോയല്‍, ഗ്രിബെല്‍ എന്നീ ദ്വീപുകളിലാണ്ഇവയെ സാധാരണ രീതിയില്‍ കാണാന്‍ കഴിയാറ് .

എന്നാലും, ഈ മാസം, കനേഡിയന്‍ ദ്വീപുകളില്‍ നിന്ന് ഏകദേശം 1,900 മൈല്‍ അകലെയുള്ള മിഷിഗണിലെ ഒരു ട്രയല്‍ ക്യാമറയില്‍ പതിഞ്ഞ ഈ സ്പിരിറ്റ് കരടി സന്തോഷത്തിന് വക നല്‍കിയിരുന്നു.

വാര്‍ഷിക കരടി വേട്ട സീസണിന് മുന്നോടിയായി സംസ്ഥാനത്തെ അപ്പര്‍ പെനിന്‍സുലയില്‍ സ്ഥാപിച്ച ക്യാമറയിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. കരടിയുടെ തലയിലും കഴുത്തിലും ചെറുതായി തവിട്ടുനിറത്തിലുള്ള രോമങ്ങളുണ്ട്. ബാക്കി ശരീരഭാഗം മുഴുവന്‍ പൂര്‍ണമായും വെളുത്തതാണ്. ഇതിന്റെ ഭാരം ഏകദേശം 100 പൗണ്ട് ആണെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്.

കരടിയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് ശേഷം മിഷിഗണിലെ പ്രകൃതിവിഭവ വകുപ്പിന് സമര്‍പ്പിച്ചു. ക്യാമറയുടെ ഫ്‌ളാഷ് കാരണമാണ് കരടി വെളുത്ത് നിറത്തില്‍ കാണുന്നത് എന്നാണ് താന്‍ ആദ്യം കരുതിയത് എന്ന് ട്രയല്‍ ക്യാമറയുടെ ഉടമ പറഞ്ഞു. ആ കരടിയെ വെടിവയ്ക്കാന്‍ തന്‍ ആരെയും അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. 

പക്ഷേ ദൗര്‍ഭാഗ്യകരം എന്ന് പറയട്ടെ ആ വെള്ള കരടിയും ഒരു ചെന്നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നു. കരടിയുടെ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത യൂപ്പര്‍ ഔട്ട്ഡോര്‍സ് 906 എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പ് തന്നെയാണ് സെപ്റ്റംബര്‍ 6-ന് ചെന്നായ്ക്കള്‍ ഈ അപൂര്‍വ മൃഗത്തെ കൊന്നുവെന്ന് അറിയിച്ചത്.