Asianet News MalayalamAsianet News Malayalam

Onlyfans: അമ്രപാലി; ലൈംഗികകേളികള്‍ക്ക് പേരുകേട്ട ഒണ്‍ലിഫാന്‍സിന്റെ മേധാവിയായ ഈ ഇന്ത്യക്കാരി ആരാണ്?

36 വയസ്സുകാരിയായ അംറപാലി അവിവാഹിതയാണ്. കൊവിഡ് മഹാമാരി ലോകമെമ്പാടുമുള്ള മനുഷ്യരെ വീടുകളുടെ നാലുചുവരുകള്‍ക്കുള്ളില്‍ പൂട്ടിയിട്ട  കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വന്‍വളര്‍ച്ച നേടിയ ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നതോടെ,  സുന്ദര്‍ പിച്ചായി, സത്യ നാഡെല്ല, ഇന്ദ്ര നൂയി, അരവിന്ദ് കൃഷ്ണ എന്നീ സെലബ്രിറ്റി ഇന്ത്യന്‍ സി ഇ ഒ മാരുടെ നിരയിലേക്കാണ് അമ്രപാലി  ഉയരുന്നത്.  

Who is Amrapali Gan new CEO of Onlyfans
Author
California City, First Published Dec 23, 2021, 6:35 PM IST

ലൈംഗികകേളികളുടെ അതിപ്രസരത്തിനു കേളികേട്ട ഒണ്‍ലിഫാന്‍സ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന്റെ തലപ്പത്തേക്ക് ഇന്ത്യക്കാരി. ലണ്ടന്‍ ആസ്ഥാനമായുള്ള ഈ രതിസൈറ്റിന് ആഗോളവ്യാപകമായി കോടിക്കണക്കിന് ആരാധകരാണുള്ളത്.

മുംബൈയില്‍ ജനിച്ചു വളര്‍ന്ന്, അമേരിക്കയിലേക്ക് കുടിയേറിയ അമ്രപാലി ഗാന്‍ ആണ് ഒണ്‍ലിഫാന്‍സിന്റെ പുതിയ സി ഇ ഒ. ഒണ്‍ലിഫാന്‍സ് സ്ഥാപകനായ ടിം സ്‌റ്റോക്‌ലി പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് നിലവില്‍ ഒണ്‍ലിഫാന്‍സിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷന്‍സ് ഓഫീസറായ അമ്രപാലി  ഗാന്‍ നിയമിതയായത്. 36 വയസ്സുകാരിയായ അംറപാലി അവിവാഹിതയാണ്. കൊവിഡ് മഹാമാരി ലോകമെമ്പാടുമുള്ള മനുഷ്യരെ വീടുകളുടെ നാലുചുവരുകള്‍ക്കുള്ളില്‍ പൂട്ടിയിട്ട  കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വന്‍വളര്‍ച്ച നേടിയ ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നതോടെ,  സുന്ദര്‍ പിച്ചായി, സത്യ നാഡെല്ല, ഇന്ദ്ര നൂയി, അരവിന്ദ് കൃഷ്ണ എന്നീ സെലബ്രിറ്റി ഇന്ത്യന്‍ സി ഇ ഒ മാരുടെ നിരയിലേക്കാണ് അമ്രപാലി  ഉയരുന്നത്.   

വര്‍ഷങ്ങളായി കാലിഫോര്‍ണിയയില്‍ താമസിക്കുന്ന അമ്രപാലിയുടെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈലില്‍ അവരുടെ ഇന്ത്യന്‍ വേരുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. സോഷ്യല്‍ മീഡിയയില്‍ ഒട്ടും സജീവമല്ലാത്ത അവര്‍ക്ക് ഒണ്‍ലിഫാന്‍സ് അക്കൗണ്ട് ഉണ്ടെങ്കിലും വല്ലപ്പോഴും സ്വകാര്യ ജീവിതത്തിലെയും ഔദ്യോഗിക ജീവിതത്തിലെയും ചില വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതൊഴിച്ചാല്‍ ഒട്ടും സജീവമല്ല. 

അമ്രപാലി മൂന്ന് ബിരുദങ്ങള്‍ ഇതിനകം നേടിയിട്ടുണ്ട്. കാലിഫോര്‍ണിയയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈന്‍ ആന്റ് മെര്‍ച്ചന്‍ഡൈസില്‍നിന്നും മെര്‍ച്ചന്‍ഡൈസ് മാര്‍ക്കറ്റിംഗിലും കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍നിന്നും പിആര്‍ ആന്റ് ഓര്‍ഗനൈസേഷനല്‍ കമ്യൂണിക്കേഷനിലും ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍നിന്നും സംരംഭകത്വത്തിലുമാണ് ബിരുദങ്ങള്‍. ആര്‍ക്കേഡ് ഏജന്‍സി, അമേരിക്കയിലെ ആദ്യ കഞ്ചാവ് കഫേ ആയ കാനബിസ് കഫേ, ലോവല്‍ ഹെര്‍ബ് കമ്പനി, റെഡ്ബുള്‍ മീഡിയാ ഹൗസ് എന്നിവയില്‍ ജോലി ചെയ്ത ശേഷമാണ്, ഇവര്‍ കഴിഞ്ഞ വര്‍ഷം ഒണ്‍ലിഫാന്‍സില്‍ എത്തുന്നത്.  

 

Who is Amrapali Gan new CEO of Onlyfans

അമ്രപാലി ഗാന്‍

 

ഒണ്‍ലിഫാന്‍സിന്റെ കഥ

അഞ്ചു വര്‍ഷം മുമ്പാണ് ഒണ്‍ലി ഫാന്‍സ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം സ്ഥാപിതമായത്. വളരെ പെട്ടെന്നാണ് ഇത് ആഗോള പ്രസിദ്ധിയാര്‍ജ്ജിച്ചത്.  സെക്‌സ് വര്‍ക്കര്‍മാരും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സര്‍മാരും സെലിബ്രിറ്റികളും എല്ലാം ആരാധകരുമായി കണക്റ്റ് ചെയ്യാന്‍ പ്രയോജനപ്പെടുത്തുന്നപ്ലാറ്റ് ഫോം ആയി ഇത് മാറിക്കഴിഞ്ഞിട്ടുണ്ട്. 

2016 നവംബറില്‍ ബ്രിട്ടീഷ് സംരംഭകനായ ടിം സ്റ്റോക്ക്‌ലിയാണ് ഒണ്‍ലി ഫാന്‍സ് എന്ന പേരില്‍, പേ വാള്‍ വഴി സുരക്ഷിതമാക്കപ്പെട്ട കണ്ടന്റ് ഷെയറിങ് പ്ലാറ്റ്ഫോം സ്ഥാപ്പിക്കുന്നത്. GlamGirls , Customs4U തുടങ്ങിയ അഡല്‍റ്റ് പെര്‍ഫോമന്‍സ് സൈറ്റുകള്‍ സ്ഥാപിച്ച ശേഷമാണ് ടിം ഒണ്‍ലിഫാന്‍സിലെത്തുന്നത്. 'കിംഗ് ഓഫ് ഹോം മെയ്ഡ് പോണ്‍' എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലൈംഗിക തൊഴിലാളികളെ കൊവിഡ് ലോക്ക് ഡൗണുകള്‍ സാരമായി ബാധിച്ചിരുന്നു. ലോകമാകെ അടച്ചിട്ടതിനു പിന്നാലെ വന്ന സാമ്പത്തിക മാന്ദ്യവും അവരുടെ വ്യാപാരം ഇടിയാന്‍ കാരണമായി. സ്ട്രിപ്പ് ക്‌ളബ്ബുകളും ലൈംഗിക തൊഴില്‍ കേന്ദ്രങ്ങളും അനിശ്ചിതകാലത്തേക്ക് പൂട്ടിയിട്ടതോടെ ഈ തൊഴിലാളികള്‍ പലരും പട്ടിണിയിലായി. അങ്ങനെ ഉപജീവനം മുടങ്ങിയ അവസരത്തിലാണ്, വീണ്ടും സമ്പാദിച്ചു തുടങ്ങുക എന്ന ലക്ഷ്യത്തോടെ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന പലരും കൂട്ടത്തോടെ ഒണ്‍ലിഫാന്‍സില്‍  കുടിയേറുന്നത് 

അഡല്‍റ്റ് എന്റെര്‍റ്റൈനെര്‍മാരുടെ ലൈവ് പ്രദര്‍ശനങ്ങള്‍ പണം നല്‍കി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് സൗകര്യം നല്‍കുന്ന ഒരു കണ്ടന്റ് അഗ്രഗേറ്റര്‍ വെബ്സൈറ്റ് ആയാണ് ഒണ്‍ലി ഫാന്‍സ് തുടങ്ങുന്നത്. കൊവിഡിന് ശേഷമാണ് ലോകമെങ്ങും ഇത് പ്രചാരം നേടിയത്. 

 

Who is Amrapali Gan new CEO of Onlyfans

 

വിവാദങ്ങള്‍ തുടര്‍ക്കഥ
ഇതിന്റെ പേരിലുണ്ടായ വിവാദങ്ങളും ചില്ലറയായിരുന്നില്ല.  പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ വ്യാജ ഐഡികള്‍ ഉപയോഗിച്ച് വെബ്സൈറ്റില്‍ കയറിയ ശേഷം തങ്ങളുടെ നഗ്‌ന ചിത്രങ്ങള്‍ പങ്കുവെക്കുന്നു എന്ന്  ബിബിസി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ബിബിസിയുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ഒണ്‍ലിഫാന്‍സിന്റെ ബാങ്കുകളുടെ ഭാഗത്തുനിന്നുണ്ടായ സമ്മര്‍ദ്ദംമൂലം ഒക്ടോബര്‍ ഒന്ന് മുതല്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ അശ്‌ളീലം ഉണ്ടാവില്ല എന്നൊരു പ്രഖ്യാപനം നടത്താന്‍ മാനേജ്മെന്റിനെ പ്രേരിപ്പിച്ചു എങ്കിലും, നിക്ഷേപകരില്‍ നിന്നുണ്ടായ പ്രതിഷേധം കാരണം, പ്രഖ്യാപിക്കപ്പെട്ടതിന് വെറും ആറു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആ നയംമാറ്റം റദ്ദാക്കി.

ഒണ്‍ലി ഫാന്‍സ് 12 കോടിയില്‍ അധികം സബ്‌സ്‌ക്രൈബര്‍മാരുള്ള ഒരു വലിയ പ്രസ്ഥാനമായി വളര്‍ന്നുകഴിഞ്ഞു. പ്രതിമാസം 5 ഡോളര്‍ മുതല്‍ 50 ഡോളര്‍ വരെ ഫീസ് ഒടുക്കുന്ന ഈ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടമുള്ള കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് 'ടിപ്പ്' നല്‍കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. സൈറ്റ് നാലുമാസത്തെ താഴെ ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് പ്രതിദിനം 100 ഡോളറും, നാലുമാസത്തിനു മേലെ ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് പ്രതിദിനം 200 ഡോളറും ടിപ്പ് നല്‍കാന്‍ അനുവാദമുണ്ട്. പെര്‍ഫോമന്‍സ് നടത്തുന്ന താരങ്ങള്‍ക്ക് പേഴ്‌സണല്‍ മെസേജുകള്‍ അയക്കാനും, ഫോണ്‍ വിളിച്ച് സംസാരിക്കാനും, ഗ്രൂപ്പ് ചാറ്റ് നടത്താനും, പെര്‍ഫോര്‍മര്‍മാരുടെ വീഡിയോകളും ഫോട്ടോകളും എല്ലാം നേരിട്ട് അയച്ചു കിട്ടാനും ഒണ്‍ലി ഫാന്‍സില്‍ സംവിധാനമുണ്ട്. ഇതിനൊക്കെ ചുമത്തുന്ന നിരക്കുകളുടെ ഇരുപതു ശതമാനമാണ് ഒണ്‍ലി ഫാന്‍സ് കമ്മീഷനായി ഈടാക്കുക. ബാക്കി എണ്‍പതു ശതമാനവും പെര്‍ഫോമന്‍സ് നടത്തുന്നവരുടെ അക്കൗണ്ടുകളില്‍ ആണ് ചെന്നെത്തുന്നത് എന്നതാണ് പലരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്. 
 
പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന കണ്ടന്റ് ക്രിയേറ്റര്‍മാരില്‍ ടോപ്പ് 10 %, ടോപ്പ് 0.1 % എന്നീ സ്ലാബുകളില്‍ വരുന്നവരെ ടോപ്പ് ക്രിയേറ്റര്‍ ബാഡ്ജ് നല്‍കി ഒണ്‍ലി ഫാന്‍സ് അംഗീകരിക്കുകയും സ്പെഷ്യല്‍ ഇന്‍സെന്റീവുകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ഈ ബാഡ്ജുകളെ തങ്ങള്‍ക്ക് കൂടുതല്‍ കാഴ്ചക്കാരെ നേടിയെടുക്കാനുള്ള മാര്‍ക്കറ്റിങ് ടൂളുകളായി ഇതേ ക്രിയേറ്റര്‍മാര്‍ പ്രയോജനപ്പെടുത്തുന്നതും സാധാരണമാണ്. ഇന്‍സൈഡര്‍ പ്രസിദ്ധപ്പെടുത്തിയ ഒണ്‍ലി ഫാന്‍സ് ഡാറ്റ പ്രകാരം,  17.4 കോടി പ്രതിമാസ സന്ദര്‍ശനങ്ങളും 55 ലക്ഷം പ്രതിദിന സന്ദര്‍ശനങ്ങളും ഈ വെബ്‌സൈറ്റിനുണ്ട്. പതിനഞ്ചു കോടി രജിസ്റ്റേര്‍ഡ് ഉപഭോക്താക്കളും, പതിനഞ്ചു ലക്ഷത്തോളം കണ്ടെന്റ് ക്രിയേറ്റര്‍മാരും തങ്ങള്‍ക്കുണ്ട് എന്നാണ് ഇവര്‍ പറയുന്നത്. പ്രതിവര്‍ഷം അഞ്ഞൂറ് കോടി ഡോളറാണ് തങ്ങള്‍ ക്രിയേറ്റര്‍മാര്‍ക്ക് നല്‍കുന്നത് എന്നും ഒണ്‍ലി ഫാന്‍സ് പറയുന്നു. കൊവിഡ് ലോക്ക് ഡൌണ്‍ തുടങ്ങിയ ശേഷം ഓരോ ദിവസവും രണ്ടു ലക്ഷം പേരാണ് പുതുതായി അംഗത്വമെടുത്തത് എന്നും അവര്‍ അവകാശപ്പെടുന്നു. 

 

Who is Amrapali Gan new CEO of Onlyfans
 
 

ഇന്ത്യക്കാരും അംഗങ്ങള്‍
സുപ്രസിദ്ധ റാപ്പര്‍ ആയ Bhad Bhabie എന്ന യുവതി വെറും ആറു മണിക്കൂര്‍ നേരം കൊണ്ട് ഒരു മില്യണ്‍ ഡോളര്‍ സമ്പാദിച്ച് ഒണ്‍ലി ഫാന്‍സില്‍ റെക്കോര്‍ഡ് ഇടുകയുണ്ടായി. 13 വയസ്സുമുതല്‍ക്കെ റാപ്പ് സംഗീത രംഗത്ത് പ്രസിദ്ധിയാര്‍ജിച്ചിരുന്ന ആവമറ ആവമയശല പതിനെട്ടുവയസ്സു തികഞ്ഞു ദിവസങ്ങള്‍ക്കുള്ളിലാണ് ഒണ്‍ലി ഫാന്‍സില്‍ കണ്ടെന്റ് ക്രിയേറ്റര്‍ ആയി ചേരുന്നത്. അതിനു മുമ്പ് Bella Thorne  എന്ന ഡിസ്നി താരവും 24 മണിക്കൂര്‍ നേരം കൊണ്ട് ഒരു മില്യണ്‍ ഡോളര്‍ നേടി ചരിത്രം സൃഷ്ടിച്ചിരുന്നു. 

ഇന്ത്യയിലെ പല സിനിമാ താരങ്ങളും മോഡലുകളും ഒണ്‍ലി ഫാന്‍സിന്റെ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ എന്ന നിലയ്ക്ക് പ്രസിദ്ധരാണ്.  ഷെര്‍ലിന്‍ ചോപ്ര, പൂനം പാണ്ഡെ, സോഫിയ ഹയാത്ത്, അഞ്ജലി കാര, ആനി ശര്‍മ്മ, സ്വാതി നായിഡു എന്നിങ്ങനെ പലരും ഈ പ്ലാറ്റ്‌ഫോമിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന മോഡലുകളാണ്. 

Follow Us:
Download App:
  • android
  • ios