Asianet News MalayalamAsianet News Malayalam

ഷി ജിൻ പിങിനെ വിമർശിച്ച പ്രൊഫസർക്കെതിരെ അനാശാസ്യത്തിന് കേസ്; ആരാണ് ചൈന തുറുങ്കിലടച്ച പ്രൊഫ. സു സാങ്റൺ?

ഏത് നിമിഷവും തന്നെത്തേടി സർക്കാരിന്റെ കരങ്ങൾ എത്തിപ്പെടാം എന്നതുകൊണ്ട് അത്യാവശ്യമുള്ള തുണികളും, ബ്രഷും പെയ്സ്റ്റുമെല്ലാം എടുത്ത് തയ്യാറായി നില്കുകയായിരുന്നു പ്രൊഫ. സു  സാങ്റൺ.

Who is prof. Xu Zhungran the profession whom china arrested for soliciting prostitution for criticizing xi jin ping
Author
China, First Published Jul 7, 2020, 4:17 PM IST

പീപ്പിൾസ് റിപ്പബിക് ഓഫ് ചൈനയിലെ വിദ്യാർത്ഥികളുടെ പ്രിയങ്കരനായ ഒരു നിയമാധ്യാപകനായിരുന്നു സു സാങ്റൺ. ബെയ്ജിങ്ങിലെ സിങ്ഹുവാ സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥികൾക്ക് നിയമശാസ്ത്രം, ഭരണഘടനാ നിയമം  എന്നിവയിൽ അറിവുപകർന്നു നൽകിയിരുന്ന നിയമവിശാരദനായിരുന്നു. ബെയ്ജിങ്ങിലെ തന്നെ യൂനിറൂൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് എന്ന പ്രശസ്തകലാലയത്തിലെ റിസർച്ച് ഫെല്ലോ കൂടിയായിരുന്നു പ്രൊഫ. സു. ചൈനയിലെ സർവകലാശാലയിലെ ബിരുദ, ബിരുദാനന്തര ബിരുദ പഠനങ്ങൾക്കു ശേഷം, മെൽബൺ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ബിരുദവും നേടിയ ശേഷമാണ് അദ്ദേഹം പ്രൊഫസറായി ജോലിചെയ്യാൻവേണ്ടി തിരികെ ബെയ്ജിങ്ങിലെത്തുന്നത്.  

എന്നാൽ, 2012 -ൽ ഷി ജിൻപിങ് അധികാരത്തിലേറിയ ശേഷം അദ്ദേഹത്തിന്റെ ഏകാധിപത്യ നയങ്ങളുടെ കടുത്ത വിമർശകനായി മാറുക എന്ന അത്യന്തം അപകടകരമായ പ്രവൃത്തിയിലേക്ക് സു നീങ്ങി. മാവോ സെഡുങ് ചൈനയെ പിന്നോട്ടടിച്ച അതേ പോലെ ഷി ജിൻപിങ്ങും ചെയ്യുന്നു എന്ന എതിരഭിപ്രായം ഉറക്കെ വിളിച്ചു പറയാൻ ധൈര്യം കാണിച്ച അപൂർവം ബുദ്ധിജീവികളിൽ ഒരാൾ കൂടിയാണ് പ്രൊഫ. സു. "Imminent Fears, Immediate Hopes '' എന്ന പേരിൽ അദ്ദേഹമെഴുതിയ ലേഖനം ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. 

കഴിഞ്ഞ ദിവസം സു സാങ്റണ്ണിന്റെ ഭാര്യക്ക് പൊലീസിന്റെ എന്ന പേരിൽ ഒരു ഫോൺ സന്ദേശം വന്നിരുന്നു എന്ന് അവരുടെ ഒരു കുടുംബ സുഹൃത്ത് സ്ഥിരീകരിച്ചിരുന്നു. ചെങ്ടു നഗരത്തിൽ കഴിഞ്ഞ കാലത്ത് സ്വന്തം സഹപ്രവർത്തകർക്കൊപ്പം അനാശാസ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്നതാണ് സർക്കാർ ചാർജ് ചെയ്തിരിക്കുവന്ന കുറ്റം. തങ്ങളുടെ പ്രിയപ്പെട്ട പ്രൊഫസർക്കുമേൽ ഭരണകൂടം ചെലുത്തിയിരിക്കുന്ന ഈ കുറ്റം ഏറെ പരിഹാസ്യമായിരിക്കുന്നു എന്ന് വേറെ ഒരു സുഹൃത്ത് ആക്ഷേപിച്ചു. സർക്കാരിനോട് എതിർപ്പ് പ്രകടിപ്പിക്കുന്നവരെ ഇങ്ങനെ കള്ളക്കേസിൽ കുടുക്കുക ഗവണ്മെന്റിന്റെ സ്ഥിരം പരിപാടിയാണ് എന്നും പ്രൊഫ. സു  സാങ്റന്റെ സുഹൃത്ത് പറഞ്ഞു. 

ഇരുപതോളം പേരടങ്ങിയ ഒരു സംഘം കഴിഞ്ഞ ദിവസം പ്രൊഫസറുടെ വീട് സന്ദർശിച്ച് അദ്ദേഹത്തിന്റെ കമ്പ്യൂട്ടറും പുസ്തകങ്ങളും മറ്റും കസ്റ്റഡിയിലെടുത്തത് കൊണ്ടുപോയിരുന്നു. എന്നാൽ, ഏത് നിമിഷവും തന്നെത്തേടി സർക്കാരിന്റെ കരങ്ങൾ എത്തിപ്പെടാം എന്നതുകൊണ്ട് അത്യാവശ്യമുള്ള തുണികളും, ബ്രഷും പെയ്സ്റ്റുമെല്ലാം എടുത്ത് തയ്യാറായി നില്കുകയായിരുന്നു പ്രൊഫ. സു സാങ്റൺ.

അറസ്റ്റിലായ ശേഷം പ്രൊഫ. സുവിനെ കലാലയങ്ങളിലും സർവകലാശാലകളിലും പഠിപ്പിക്കുന്നതിൽ നിന്ന് വിലക്കിക്കൊണ്ടുയ ഉത്തരവിറങ്ങിയിട്ടുണ്ട്. കൊവിഡ് മഹാമാരിയെ ചൈന കൈകാര്യം ചെയ്ത രീതിയും ചോദ്യം പ്രൊഫ. സു സാങ്റൺ തന്റെ ലേഖനങ്ങളിലൂടെ ചോദ്യം ചെയ്തിരുന്നു അദ്ദേഹം. അതിന്റെ പേരിൽ കഴിഞ്ഞ ഫെബ്രുവരി മുതൽ വീട്ടുതടങ്കലിൽ കഴിഞ്ഞ ആളുകൂടിയാണ് സു                    

Follow Us:
Download App:
  • android
  • ios