ഒരു പതിറ്റാണ്ടുകാലം ജർമ്മനിയിൽ ജീവിച്ച ശേഷം, കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് മടങ്ങി പ്രവാസി. ലീഡർഷിപ്പ് കോച്ചായ ഹരിത് ഭാസിനാണ് എന്തുകൊണ്ട് നാട്ടിലേക്ക് മടങ്ങുന്നുവെന്ന് കാണിച്ച് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. 

വിദേശത്തെ നല്ല ജോലിയും സുരക്ഷിതമായ ജീവിതസാഹചര്യങ്ങളും ഉപേക്ഷിച്ച് പ്രവാസികൾ നാട്ടിലേക്ക് മടങ്ങുമ്പോൾ ആളുകളതിനെ അമ്പരപ്പോടെയാണ് നോക്കിക്കാണാറുള്ളത്. അതുപോലെ, ഒരു പതിറ്റാണ്ടുകാലമെടുത്ത് ജർമ്മനിയിൽ ഉണ്ടാക്കിയ കരിയറും കുടുംബജീവിതവും അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങാനുണ്ടായ കാരണം പങ്കുവെച്ചിരിക്കുകയാണ് ലീഡർഷിപ്പ് കോച്ചായ ഹരിത് ഭാസിൻ. ഇൻസ്റ്റഗ്രാമിൽ അദ്ദേഹം പങ്കുവെച്ച ഈ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജർമ്മനിയോടുള്ള അതൃപ്തി കൊണ്ടല്ല, മറിച്ച് കുടുംബത്തോടൊപ്പം കഴിയാനും സ്വന്തം വേരുകളിലേക്ക് മടങ്ങാനുള്ള ആഗ്രഹം കൊണ്ടുമാണ് ഈ തീരുമാനമെന്ന് ഹരിത് വ്യക്തമാക്കുന്നു. '10 വർഷത്തെ ജർമ്മനിയിലെ ജീവിതത്തിന് ശേഷം, പലരെയും അത്ഭുതപ്പെടുത്തിയ ഒരു തീരുമാനമാണ് ഞങ്ങൾ എടുത്തത്. ഞങ്ങളുടെ കുട്ടികൾ ജനിച്ച രാജ്യം വിട്ട്, എല്ലാ സമ്പാദ്യങ്ങളുമായി ഞങ്ങൾ ഇന്ത്യയിലേക്ക് മടങ്ങുകയാണ്' ഹരിത് കുറിച്ചു.

ജർമ്മനി മടുത്തോ എന്ന ചോദ്യത്തിന് 'ജർമ്മനിക്ക് എപ്പോഴും എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ടാകും' എന്നായിരുന്നു ഹരിത്തിന്റെ മറുപടി. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം ജർമ്മനി തനിക്ക് നൽകിയ എല്ലാത്തിനും അദ്ദേഹം നന്ദി പറഞ്ഞു. കരിയറിലെ വളർച്ചയും മക്കളുടെ ജനനവും നല്ല സുഹൃത്തുക്കളെ ലഭിച്ചതുമെല്ലാം ജർമ്മനിയിലാണ്. അതുകൊണ്ട് തന്നെ ഈ മാറ്റം ജർമ്മനി ഇഷ്ടപ്പെടാത്തതുകൊണ്ടല്ല, മറിച്ച് ഇന്ത്യ തങ്ങളെ തിരികെ വിളിക്കുന്നത് കൊണ്ടാണ്. കുടുംബത്തോട് കൂടുതൽ അടുത്തുനിൽക്കാൻ തങ്ങൾ ആഗ്രഹിച്ചതായും ഹരിത് കൂട്ടിച്ചേർത്തു.

View post on Instagram

തന്റെ കുട്ടികൾ ഇരു രാജ്യങ്ങളിലെയും ജീവിതസാഹചര്യങ്ങൾ അനുഭവിച്ചറിയണമെന്ന് ഹരിത് ആഗ്രഹിക്കുന്നു. 'ജർമ്മനിയിലെ അച്ചടക്കവും ആഗോള കാഴ്ചപ്പാടുകളും അവർ മനസ്സിലാക്കണം. ഒപ്പം ഇന്ത്യയുടെ സ്നേഹവും സംസ്കാരവും കുടുംബബന്ധങ്ങളുടെ ഊഷ്മളതയും അവർ തൊട്ടറിയണം' എന്നാണ് അദ്ദേഹം എഴുതിയത്.

ഇതൊരു താൽക്കാലിക മടങ്ങിവരവല്ല. കൃത്യമായ പ്ലാനിങ്ങോടെ എടുത്ത തീരുമാനമാണെന്നും ഹരിത് വ്യക്തമാക്കി. 'ജർമ്മനിയെ എപ്പോഴും കൃതജ്ഞതയോടെ ഓർക്കും. ഇന്ത്യ എന്നത് വെറുമൊരു രാജ്യമല്ല, എന്റെ വീടാണ്. രണ്ട് രാജ്യങ്ങൾ, രണ്ട് വീടുകൾ, പക്ഷേ ഒരൊറ്റ ഹൃദയം' എന്നാണ് ഹരിത് കുറിച്ചത്. സ്വന്തം വേരുകളിലേക്ക് മടങ്ങുക എന്നത് വളരെ മികച്ച തീരുമാനമാണ് എന്ന് പലരും അഭിപ്രായപ്പെട്ടു.