'പതിറ്റാണ്ടുകളായി അമേരിക്കയിലാണ് കഴിയുന്നതെങ്കിലും താനും കുടുംബവും ഇടയ്ക്കിടെ ഇന്ത്യ സന്ദർശിക്കാറുണ്ട്' എന്നും അവർ പറഞ്ഞു.

താനിപ്പോഴും കുടുംബമായി പതിവായി ഇന്ത്യ സന്ദർശിക്കാറുണ്ട് എന്ന് 'ഹബ്‌സ്‌പോട്ട്' സിഇഒ യാമിനി രംഗൻ. സൗത്ത് ഇന്ത്യയിലാണ് യാമിനി രം​ഗൻ ജനിച്ചു വളർന്നത്. പതിറ്റാണ്ടുകളായി ഇവർ അമേരിക്കയിലാണ് കഴിയുന്നത്. തന്റെ മക്കൾക്ക് തങ്ങളുടെ വേരുകളുമായുള്ള ബന്ധം നിലനിർത്തുന്നതിന് വേണ്ടിയാണ് താനിപ്പോഴും പതിവായി ഇന്ത്യയിൽ വരുന്നത് എന്നാണ് യാമിനി പറയുന്നത്. 

അടുത്തിടെ ക്ലീനർ പെർകിൻസുമായി അദ്ദേഹത്തിന്റെ 'ഗ്രിറ്റ് പോഡ്‌കാസ്റ്റി'നായി സംസാരിച്ചപ്പോഴാണ് ഇന്ത്യയിലെ മിഡിൽ ക്ലാസ് ജീവിതത്തെ കുറിച്ചും അമേരിക്കയിലെ ഇപ്പോഴുള്ള ജീവിതത്തെ കുറിച്ചും യാമിനി പറഞ്ഞത്. യാമിനി രംഗൻ ഇന്ന് 34 ബില്യൺ ഡോളർ മൂല്യമുള്ള ഒരു സോഫ്റ്റ്‌വെയർ കമ്പനിയുടെ അധിപയാണ്. ഏകദേശം 26 മില്യൺ ഡോളറാണ് അവർ ശമ്പളം വാങ്ങുന്നത്. എന്നാൽ, തന്റെ പഴയകാലം ഇത്ര സുഖകരമായിരുന്നില്ല എന്നാണ് യാമിനി പറയുന്നത്. 

350 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു കൊച്ചുവീട്ടിലാണ് താൻ ജനിച്ചത് എന്നും ആവശ്യത്തിന് പണമുണ്ടായിരുന്നില്ല എന്നും യാമിനി സംഭാഷണത്തിൽ വെളിപ്പെടുത്തി. തന്റെ അച്ഛന് ഒരു ചെറിയ ബിസിനസ്സ് ആയിരുന്നു എന്നും അമ്മ ഒരു വീട്ടമ്മയാണെന്നും അവർ പറയുന്നു. എന്നാൽ, അവർ ഞങ്ങൾക്ക് വേണ്ടി അവരെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്തു എന്നും യാമിനി പറയുന്നു. 

'പതിറ്റാണ്ടുകളായി അമേരിക്കയിലാണ് കഴിയുന്നതെങ്കിലും താനും കുടുംബവും ഇടയ്ക്കിടെ ഇന്ത്യ സന്ദർശിക്കാറുണ്ട്' എന്നും അവർ പറഞ്ഞു. 'നിങ്ങൾ എപ്പോഴെങ്കിലും ഇന്ത്യയിലേക്ക് തിരികെ പോയോ' എന്ന ചോദ്യത്തിനായിരുന്നു അവരുടെ മറുപടി. കുറച്ച് വർഷങ്ങൾ കൂടുമ്പോഴെല്ലാം പോകാറുണ്ട്. തങ്ങളുടെ മൂന്ന് ആൺമക്കൾക്ക് അവർക്ക് കിട്ടുന്ന പ്രിവിലേജ് മനസിലാക്കാനാണ് അങ്ങനെ ചെയ്യുന്നത് എന്നാണ് യാമിനി പറഞ്ഞത്. താൻ എവിടെയാണ് എങ്ങനെയാണ് വളർന്നത് എന്ന് അവർ അതിലൂടെ മനസിലാക്കാനാണ് അങ്ങനെ പോകുന്നത് എന്നും യാമിനി പറഞ്ഞു. 

വളർന്ന സ്ഥലത്ത് താൻ ഒരു അനാഥാലയത്തിന് വേണ്ട സംഭാവനകൾ നൽകുന്നുണ്ട് എന്നും അഭിമുഖത്തിൽ അവർ വെളിപ്പെടുത്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം