'മകൾ ഈ ചോദ്യം ചോദിച്ചിട്ട് 20 മിനിറ്റായി ഞങ്ങൾ കടയ്ക്ക് എതിർവശത്ത് ഇരിക്കുന്നു, ഇതുവരെ ആരും ആ കടയിലേക്ക് കയറിയിട്ടുമില്ല. സെയിൽസ്മാനോട് പോയി ചോദിക്കുന്നത് മര്യാദകേടാണെന്ന് തോന്നുന്നു, പക്ഷേ കുട്ടിക്ക് ഒരു ഉത്തരം വേണം, എനിക്കാണെങ്കിൽ ഉത്തരവുമില്ല.'

എയർപോർട്ടിൽ ചെക്ക്-ഇൻ ചെയ്തുകഴിഞ്ഞും ലഗേജ് സ്റ്റോറുകൾ പ്രവർത്തിക്കുന്നത് എന്തിനായിരിക്കും? തന്റെ മകളുടെ ഈ ലളിതമായ ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ നിൽക്കേണ്ടി വന്ന ഒരു അച്ഛന്റെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. എക്സ് (ട്വിറ്റർ) ൽ ശോഭിത് ശ്രീവാസ്തവ എന്ന യുവാവാണ് മകളുടെ ചോദ്യത്തെ കുറിച്ച് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

'മകൾ ഈ ചോദ്യം ചോദിച്ചിട്ട് 20 മിനിറ്റായി ഞങ്ങൾ കടയ്ക്ക് എതിർവശത്ത് ഇരിക്കുന്നു, ഇതുവരെ ആരും ആ കടയിലേക്ക് കയറിയിട്ടുമില്ല. സെയിൽസ്മാനോട് പോയി ചോദിക്കുന്നത് മര്യാദകേടാണെന്ന് തോന്നുന്നു, പക്ഷേ കുട്ടിക്ക് ഒരു ഉത്തരം വേണം, എനിക്കാണെങ്കിൽ ഉത്തരവുമില്ല'- ശോഭിത് എക്സിൽ കുറിച്ചു.

നിരവധി പേരാണ് ഈ ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയത്. ഇത്തരം കടകൾ എന്തിനാണ് എന്നതുമായി ബന്ധപ്പെട്ട് പല അഭിപ്രായങ്ങളും പലരും കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്. യാത്രാവേളകളിൽ പെട്ടെന്ന് ഉണ്ടാകുന്ന അത്യാവശ്യങ്ങൾക്കാണ് ട്രാവൽ റീട്ടെയ്ൽ പ്രധാനമായും സഹായിക്കുന്നത്. നമ്മൾ ആ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ മാത്രമേ ഇത്തരം കടകളുടെ വില മനസ്സിലാകൂ എന്ന് ചിലർ അഭിപ്രായപ്പെട്ടു.

എയർപോർട്ടിൽ എത്തിയപ്പോൾ ബാഗ് പൊട്ടിപ്പോകുകയോ കേടുപാടുകൾ സംഭവിക്കുകയോ, ചെയ്യുമ്പോഴോ, സാധനങ്ങൾ വീണു പോകുമ്പോഴോ, മറ്റ് കാരണങ്ങളാലോ പഴയ ബാഗ് ഉപേക്ഷിക്കേണ്ടി വരുമ്പോൾ പുതിയതൊരെണ്ണം വാങ്ങാൻ ഇത് ഉപകരിക്കും.

Scroll to load tweet…

സെക്യൂരിറ്റി പരിശോധനയ്ക്കും ബോർഡിംഗിനും തൊട്ടുമുമ്പുള്ള ഇത്തരം കടകളിൽ നിന്ന് ബാഗ് വാങ്ങിയാൽ, ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്നും മറ്റും കൂടുതൽ സാധനങ്ങൾ വാങ്ങി ക്യാബിൻ ബാഗ് പരിധിക്കുള്ളിൽ ഉൾപ്പെടുത്താൻ സാധിക്കുമെന്ന് മറ്റൊരാൾ ചൂണ്ടിക്കാണിച്ചു.

ചുരുക്കത്തിൽ, പെട്ടെന്നുള്ള അത്യാവശ്യങ്ങൾക്കും അവസാന നിമിഷത്തെ ഷോപ്പിംഗ് ആവശ്യങ്ങൾക്കും വേണ്ടിയാണ് ഇത്തരം ലഗേജ് സ്റ്റോറുകൾ എയർപോർട്ടുകളിൽ പ്രവർത്തിക്കുന്നത് എന്നാണ് പലരും അഭിപ്രായപ്പെട്ടത്.