Asianet News MalayalamAsianet News Malayalam

ഭാര്യ ഐസിയു -വിൽ, പത്തുദിവസം തുടർച്ചയായി 'ഐ‍ലൗ‍യൂ' എന്നെഴുതിയ ബോർഡുമായി ഭർത്താവ് പുറത്ത്

പത്ത് ദിവസത്തോളം അവൾ അവിടെ തനിച്ച് കിടന്നു. എന്നാൽ, അവളുടെ വേദനയും, പ്രയാസങ്ങളും മനസ്സിലാക്കിയ അദ്ദേഹം തന്റെ പ്രിയപ്പെട്ടവൾക്ക് ആത്മവിശ്വാസം പകരാൻ ആഗ്രഹിച്ചു. ഒരു ക്രാഫ്റ്റ് സ്റ്റോറിൽ നിന്ന് വാങ്ങിയ സാമഗ്രികൾ ഉപയോഗിച്ച്, "ഐ ലവ് യു" എന്ന് എഴുതിയ ഒരു ബോർഡ് ഉണ്ടാക്കി, ഡോണ കിടന്ന ആശുപത്രിയിലേയ്ക്ക് അദ്ദേഹം ചെന്നു. 

wife in ICU husband holds i love you board outside window
Author
America, First Published Nov 13, 2021, 11:28 AM IST

ഗാരി ക്രെയിൻ(Gary Crane) തന്റെ ഭാര്യ ഡോണ(Donna)യ്ക്ക് വിവാഹ സമയത്ത് നൽകിയ ഉറപ്പാണ് താൻ ഇപ്പോഴും കൂടെയുണ്ടാകുമെന്നത്. പിന്നീട്‌ അവൾ കൊവിഡ് ബാധിച്ച് ഐസിയുവിലായപ്പോഴും, ജീവന് വേണ്ടി പോരാടുമ്പോഴും അവൾ തനിച്ചല്ലെന്ന് അവളോട് പറയാൻ അദ്ദേഹം ആഗ്രഹിച്ചു. അതിനായി അവൾ ഐസിയുവിൽ കിടന്ന് 10 ദിവസവും അവൻ അവളുടെ ജനലിനു പുറത്ത് "ഞാൻ നിന്നെ സ്നേഹിക്കുന്നു" എന്നെഴുതിയ ഒരു ബോർഡുമായി നിന്നു. ഡോണയ്ക്ക് 56 ഉം, ഗാരിയ്ക്ക് 61 ഉം ആണ് പ്രായം. ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ സ്വീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് താൻ പോസിറ്റീവ് ആണെന്ന് ഡോണ മനസ്സിലാക്കിയത്.  

പിന്നീട് അവൾ വീട്ടിൽ 10 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞു. അപ്പോഴൊക്കെ ശ്വസിക്കാൻ നന്നേ പ്രയാസപ്പെട്ടിരുന്നു അവൾ. ഒരു ദിവസം രാത്രിയിൽ ശ്വാസം കിട്ടാതെ പിടയുന്ന അവളെ കണ്ട ഗാരി ഉടനെ തന്നെ അവളെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തുമ്പോൾ അവളുടെ ഓക്സിജന്റെ അളവ് വളരെ കുറവായിരുന്നു. ഡോണയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തീവ്രപരിചരണ വിഭാഗത്തിലേക്ക് കൊണ്ടുപോവുകയും ചെയ്തു. “അന്നാണ് ഞാൻ ഗാരിയെ അവസാനമായി കണ്ടത്. അവന് എന്നോടൊപ്പം ഇരിക്കാൻ സാധിച്ചില്ല" അവൾ പറഞ്ഞു. കൊവിഡ് ബാധിച്ച ഡോണയ്ക്ക് പിന്നീട് കടുത്ത ന്യുമോണിയ ഉണ്ടെന്ന് കണ്ടെത്തി. അത് അവളുടെ ശ്വാസകോശത്തെ ഗുരുതരമായി ബാധിച്ചു. മരിയോൺ കൗണ്ടി ഫയർ റെസ്‌ക്യൂവിലെ ലെഫ്റ്റനന്റായ ഗാരി, ഭാര്യയുടെ ആശുപത്രിയ്ക്ക് വെളിയിൽ കാത്തുനിന്നു.  

പത്ത് ദിവസത്തോളം അവൾ അവിടെ തനിച്ച് കിടന്നു. എന്നാൽ, അവളുടെ വേദനയും, പ്രയാസങ്ങളും മനസ്സിലാക്കിയ അദ്ദേഹം തന്റെ പ്രിയപ്പെട്ടവൾക്ക് ആത്മവിശ്വാസം പകരാൻ ആഗ്രഹിച്ചു. ഒരു ക്രാഫ്റ്റ് സ്റ്റോറിൽ നിന്ന് വാങ്ങിയ സാമഗ്രികൾ ഉപയോഗിച്ച്, "ഐ ലവ് യു" എന്ന് എഴുതിയ ഒരു ബോർഡ് ഉണ്ടാക്കി, ഡോണ കിടന്ന ആശുപത്രിയിലേയ്ക്ക് അദ്ദേഹം ചെന്നു. എല്ലാ ദിവസവും രാവിലെ ആശുപത്രിയുടെ പാർക്കിംഗ് സ്ഥലത്ത് അവൾക്ക് കാണാവുന്ന ഇടത്ത് ബോർഡുമായി അദ്ദേഹം നിൽക്കുമായിരുന്നു. അദ്ദേഹം ബോർഡുമായി നില്കുന്നത് ജനലിലൂടെ അവൾ കണ്ണീരോടെ നോക്കി കിടക്കും.  

"ഞാൻ അവൾക്കൊപ്പമുണ്ടെന്ന് അവളെ അറിയിക്കാൻ ഞാൻ ആഗ്രഹിച്ചു" ഗാരി പറഞ്ഞു. "ഞാൻ അഡ്മിറ്റായതിന് ശേഷം ഞങ്ങൾക്ക് പരസ്പരം സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഞാൻ ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ അവൻ അവിടെ നില്പുണ്ടാകും. എല്ലാ ദിവസവും ഞാൻ അവനെ കാണും" അവൾ പറഞ്ഞു. പതുക്കെ, ഡോണ സുഖം പ്രാപിച്ചു. ഒടുവിൽ അവർ സന്തോഷത്തോടെ ആശുപത്രി വിട്ടു.  ജീവിതം പൂർണ്ണമായും ആസ്വദിക്കാനാണ് ഇപ്പോൾ അവരുടെ തീരുമാനം. മരണത്തെ മുന്നിൽ കണ്ട ഡോണ വാക്സിനേഷൻ എടുക്കാൻ വൈകരുതെന്ന് ആളുകളോട് പറയുന്നു.  

Follow Us:
Download App:
  • android
  • ios