കുറച്ച് മാസങ്ങൾക്ക് മുമ്പ് അച്ഛൻ തനിക്ക് ഐഫോൺ 16 വാങ്ങിത്തന്നിരുന്നു. എന്നാൽ, ഐഫോൺ 17 വാങ്ങിത്തരാൻ പറഞ്ഞപ്പോൾ അച്ഛൻ സമ്മതിച്ചില്ല. അതുകൊണ്ടാണ് ഫോളോവേഴ്സിനോട് ഐഫോൺ 17 വാങ്ങാൻ സഹായം തേടുന്നത് എന്നാണ് വീഡിയോയിൽ പറയുന്നത്.

ഐഫോൺ 17 പുറത്തിറങ്ങിയിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. ഐഫോൺ പ്രേമികൾ എങ്ങനെയെങ്കിലും ഇത് സ്വന്തമാക്കണം എന്നുള്ള ആ​ഗ്രഹത്തിലാണ്. എന്നാൽ, ഒരു യുവതി ഐഫോൺ വാങ്ങാനായി പണം കണ്ടെത്താൻ സ്വീകരിച്ച മാർ​ഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഉത്തർപ്രദേശിലെ ലഖിംപൂരിൽ നിന്നുള്ള ഒരു കണ്ടന്റ് ക്രിയേറ്ററാണ് കക്ഷി. 'ബ്യൂട്ടി ക്വീൻ' എന്ന മഹി സിംഗ് തന്റെ ഫോളോവേഴ്സിനോട് തനിക്ക് ഐഫോൺ 17 പ്രോ മാക്സ് വാങ്ങാൻ ചെറിയ തുകകൾ സംഭാവന ചെയ്യുമോ എന്നാണ് ചോദിക്കുന്നത്. അതിനായി, തന്റെ ബാങ്ക് അക്കൗണ്ടിന്റെ ക്യു ആർ കോഡും ഇവർ ഷെയർ ചെയ്തിട്ടുണ്ട്.

കുറച്ച് മാസങ്ങൾക്ക് മുമ്പ് അച്ഛൻ തനിക്ക് ഐഫോൺ 16 വാങ്ങിത്തന്നിരുന്നു. എന്നാൽ, ഐഫോൺ 17 വാങ്ങിത്തരാൻ പറഞ്ഞപ്പോൾ അച്ഛൻ സമ്മതിച്ചില്ല. അതുകൊണ്ടാണ് ഫോളോവേഴ്സിനോട് ഐഫോൺ 17 വാങ്ങാൻ സഹായം തേടുന്നത് എന്നാണ് വീഡിയോയിൽ പറയുന്നത്. 'ഐഫോൺ 17 പ്രോ ഇപ്പോൾ പുറത്തിറങ്ങിയതേയുള്ളൂ, അതിന്റെ നിറം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. മൂന്ന് മാസം മുമ്പാണ് എന്റെ അച്ഛൻ എനിക്ക് 16 വാങ്ങിത്തന്നത്. ഒക്ടോബർ 21 -ന് എന്റെ ജന്മദിനത്തിന് ഈ പുതിയ ഫോൺ വാങ്ങാനാണ് എന്റെ ആ​ഗ്രഹം. പക്ഷേ എന്റെ അച്ഛൻ അത് വാങ്ങിത്തരുന്നില്ല. ഒന്നോ രണ്ടോ മൂന്നോ നാലോ രൂപ വീതം തന്ന് സഹായിച്ചാൽ, എനിക്ക് ഈ ഫോൺ വാങ്ങാൻ വേണ്ടി കഴിയും, അങ്ങനെയുണ്ടായാൽ എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ നിങ്ങളോട് നന്ദി പറയും. അതുവഴി എന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടും. എനിക്ക് ഈ ഫോൺ വളരെ ഇഷ്ടമായി. എനിക്കത് പറഞ്ഞറിയിക്കാൻ പോലും സാധിക്കില്ല' എന്നാണ് വീിഡയോയിൽ പറയുന്നത്.

Scroll to load tweet…

'മുമ്പും ഞാൻ യാചകരെ കണ്ടിട്ടുണ്ട്, പക്ഷേ ഇങ്ങനെ യാചിക്കുന്നൊരാളെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്' എന്ന കാപ്ഷനോടെ @ShoneeKapoor എന്ന യൂസറാണ് എക്സിൽ (ട്വിറ്റർ) ൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. യാചിക്കുന്നതിന്റെ സ്റ്റൈൽ പോലും മാറിപ്പോയി എന്ന് അനേകങ്ങളാണ് പറഞ്ഞിരിക്കുന്നത്. അതേസമയം, ഈ വീഡിയോ വ്യാജമാണോ എന്ന് ചോദിച്ചവരും ഉണ്ട്.