കാമുകന്റെ ഫോൺ പരിശോധിച്ചതോടെ ഞെട്ടി യുവതി, അതോടെ ബന്ധവും തകർന്നു, ഇതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നും...
കാമുകൻ തന്നിൽ നിന്നും എന്തോ മറയ്ക്കുന്നു എന്ന തോന്നലാണ് യുഎസ്സിൽ നിന്നുള്ള ലില്ലി എന്ന യുവതിയെ കൊണ്ട് അയാളുടെ ഫോൺ പരിശോധിപ്പിച്ചത്.

മൊബൈൽ ഫോണുകൾ നമ്മുടെയെല്ലാം ജീവിതത്തിന്റെ അനിവാര്യഘടകമായി മാറിക്കഴിഞ്ഞു. ബാങ്കിംഗിനും ഭക്ഷണം ഓർഡർ ചെയ്യാനും സുഹൃത്തുക്കളും കുടുംബവുമായി ബന്ധം സൂക്ഷിക്കാനും എല്ലാം ഇന്ന് നമുക്ക് മൊബൈൽ ആവശ്യമാണ്. എന്നാൽ, അതേ സമയം തന്നെ മൊബൈൽ ഫോൺ കാരണം ബന്ധം തകരുന്ന സംഭവവും കുറവല്ല. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇതും.
നിങ്ങളിൽ എത്രപേർ പങ്കാളിയുടെ/ കാമുകന്റെ/ കാമുകിയുടെ മൊബൈൽ ഫോൺ പരിശോധിക്കാറുണ്ട്. സത്യത്തിൽ അതൊരു മോശം സ്വഭാവമാണ് അല്ലേ- ആരുടെയായാലും ഫോൺ പരിശോധിക്കുന്നത്, നമുക്ക് എത്ര അടുപ്പമുള്ള ആളാണ് എങ്കിൽ പോലും. അതുപോലെ സ്വന്തം കാമുകന്റെ ഫോൺ പരിശോധിച്ച ഒരു യുവതി ഞെട്ടിപ്പോയി. ഒരിക്കലും അവൾ പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് അതിൽ കണ്ടത്. എന്നത് മാത്രമല്ല, അവരുടെ ബന്ധം തന്നെ അതോടെ തകർന്നുപോയി.
കാമുകൻ തന്നിൽ നിന്നും എന്തോ മറയ്ക്കുന്നു എന്ന തോന്നലാണ് യുഎസ്സിൽ നിന്നുള്ള ലില്ലി എന്ന യുവതിയെ കൊണ്ട് അയാളുടെ ഫോൺ പരിശോധിപ്പിച്ചത്. അങ്ങനെ ഒരു ദിവസം അവൾ അയാളുടെ ഫോൺ പരിശോധിച്ചു. അവൾ ഞെട്ടിപ്പോയി. അയാൾ തന്റെ കൂട്ടുകാരോടെല്ലാം ലില്ലിയെ കുറിച്ച് സംസാരിച്ചിരിക്കുന്നു. എന്നാൽ, എന്താണ് സംസാരിച്ചത് എന്നല്ലേ? താനും ലില്ലിയും തമ്മിലുള്ള ലൈംഗികബന്ധം തീരെ നല്ലതല്ല. അക്കാര്യത്തിൽ താൻ നിരാശനാണ് എന്നാണ് അയാൾ സംസാരിച്ചിരിക്കുന്നത്. അതും ഒന്നും രണ്ടും പേരോടൊന്നുമല്ല അനവധി ആളുകളോടാണ് അയാൾ അങ്ങനെ സംസാരിച്ചിരിക്കുന്നത്.
ലിലി തന്നെ അയാളോട് പറഞ്ഞ തന്റെ അപകർഷതകളടക്കം അയാൾ സുഹൃത്തുക്കളുടെ ഗ്രൂപ്പിൽ പറഞ്ഞ് ചിരിച്ചിരിക്കുന്നു. ലില്ലി പറയുന്നത്, മറ്റൊരാളുടെ ഫോൺ എന്തിന്റെ പേരിലായാലും തെറ്റാണ് എന്ന് അറിയാം. പക്ഷേ, കാമുകന്റെ ഫോണിൽ നിന്നും കിട്ടിയ വിവരങ്ങൾ തന്നെ ഞെട്ടിച്ചിരിക്കുന്നു എന്നാണ്.