എന്റെ ആ എൻകൗണ്ടറുകളിൽ, ആ ജീവികൾ എങ്ങനെയിരിക്കുന്നുവെന്നും എനിക്കും കാണാൻ കഴിഞ്ഞു. ഞാൻ ആദ്യം കണ്ടത് ഇളം നീല നിറമുള്ള ഒരു പെൺകുട്ടിയെയാണ്. അവൾക്ക് മുടിയില്ല, പക്ഷേ അവൾ വളരെ സുന്ദരിയായിരുന്നു. അവൾ ശരീരത്തോട് ഇറുകിച്ചേർന്നിരുന്ന ചാരനിറത്തിലുള്ള സ്യൂട്ട് ധരിച്ചിരുന്നു.
ലോക്ക്ഡൗൺ സമയത്ത് താൻ ആദ്യമായി ഒരു യുഎഫ്‌ഒ (Unidentified flying object -UFO)) കണ്ടതായി സ്ത്രീയുടെ അവകാശവാദം. ഇപ്പോൾ ദിവസവും അന്യഗ്രജീവികളെ കാണുന്നുണ്ട് എന്നും അവർ അവകാശപ്പെട്ടു. യുഎസിലെ മിസോറിയിൽ(Missouri, U.S.) നിന്നുള്ള ലില്ലി നോവ(Lily Nova) എന്ന 29 -കാരി വിരസത മാറ്റാനാണ് ആസ്‌ട്രോഫോട്ടോഗ്രാഫി ഏറ്റെടുത്തത്. എന്നാൽ, അതിനിടയിൽ 2020 അവസാനത്തോടെ താൻ ആദ്യമായി അജ്ഞാതമായ പറക്കും ഉപകരണങ്ങളെ കണ്ടു എന്ന് അവർ അവകാശപ്പെട്ടു. പിന്നീട് അധികം വൈകാതെ മറ്റൊരു കൂടിക്കാഴ്ചയുണ്ടായി എന്നും ഇവർ അവകാശപ്പെടുന്നു.
ഇപ്പോൾ കാര്യങ്ങളാകെ മാറിമറിഞ്ഞു. ഓരോ ദിവസവും അന്യഗ്രഹജീവികൾ അവയുടെ വാഹനത്തിലെന്നുവെന്നും താനവയെ ദിവസേന കണ്ടുമുട്ടുന്നു എന്നും ലില്ലി നോവ അവകാശപ്പെടുന്നുണ്ട്. "അന്യഗ്രഹജീവികളുമായും യുഎഫ്‌ഒകളുമായും ഉള്ള എന്റെ ആദ്യത്തെ ഏറ്റുമുട്ടൽ വളരെ തീവ്രമായിരുന്നു. ഒരു രാത്രി ഒരൽപം ശുദ്ധവായു ലഭിക്കാൻ ഞാൻ പുറത്തേക്ക് പോയി. അപ്പോഴാണ് തൊട്ടപ്പുറത്തായി മുകളിൽ തിളങ്ങുന്ന വെളിച്ചം കണ്ടത്. പെട്ടെന്ന് തന്നെ ഞാൻ കണ്ണടച്ചു. പിന്നെ, ഞാൻ അന്വേഷണം തുടങ്ങി, അത് ഒരു യുഎഫ്‌ഒ ആണെന്ന് മനസ്സിലായി. നിമിഷങ്ങൾക്ക് ശേഷം ഞാൻ കുറച്ച് നേരം അതിനെത്തന്നെ നോക്കി. ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ അത് വളരെ അടുത്തായിരുന്നു" അവൾ അവകാശപ്പെട്ടതായി മിറർ പറയുന്നു.
"എനിക്ക് യഥാർത്ഥത്തിൽ അതിന്റെ ത്രികോണാകൃതി കാണാൻ കഴിഞ്ഞു. യുഎഫ്‌ഒകൾ എനിക്ക് മുകളിൽ അപ്രത്യക്ഷമാകുന്നതിന് മുമ്പ് തന്നെ ഇത് ഒരു സാധാരണ വിമാനമല്ലെന്ന് എന്നെ കാണിക്കാൻ ശ്രദ്ധേയമായ ചില തന്ത്രങ്ങളും അവ നടത്തി" അവൾ കൂട്ടിച്ചേർത്തു. അന്യഗ്രഹജീവികളെയും യുഎഫ്‌ഒകളെയും കുറിച്ച് താൻ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്തതിനാൽ താൻ ഭയപ്പെട്ടുവെന്ന് ലില്ലി പറഞ്ഞു. എന്നാൽ, അതിനുശേഷം ഇത് ഒരു സാധാരണ സംഭവമായി മാറി.
"കുറച്ച് മാസങ്ങൾക്ക് ശേഷം എനിക്ക് എന്റെ രണ്ടാമത്തെ കണ്ടുമുട്ടൽ ഉണ്ടായി. അതിനുശേഷം, അത് ഇടയ്ക്കിടെ സംഭവിച്ചുകൊണ്ടിരുന്നു. ഇപ്പോൾ എനിക്ക് ദിവസേന ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നു. ആ എൻകൗണ്ടറുകളിൽ എനിക്ക് അന്യഗ്രഹജീവികൾ എങ്ങനെയുണ്ടെന്ന് കാണാനും കഴിഞ്ഞു" അവൾ പറഞ്ഞു.
"എന്റെ ആ എൻകൗണ്ടറുകളിൽ, ആ ജീവികൾ എങ്ങനെയിരിക്കുന്നുവെന്നും എനിക്കും കാണാൻ കഴിഞ്ഞു. ഞാൻ ആദ്യം കണ്ടത് ഇളം നീല നിറമുള്ള ഒരു പെൺകുട്ടിയെയാണ്. അവൾക്ക് മുടിയില്ല, പക്ഷേ അവൾ വളരെ സുന്ദരിയായിരുന്നു. അവൾ ശരീരത്തോട് ഇറുകിച്ചേർന്നിരുന്ന ചാരനിറത്തിലുള്ള സ്യൂട്ട് ധരിച്ചിരുന്നു. അവളുടെ വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവരും അതേ യൂണിഫോമിൽ അവളുടെ പുറകിൽ നിൽക്കുന്നത് ഞാൻ കണ്ടു. സുന്ദരമായ മുടിയും, സുന്ദരവും തിളങ്ങുന്നതുമായ ചർമ്മവും, തിളങ്ങുന്ന നീലക്കണ്ണുകളുമുള്ള മറ്റൊരു കൂട്ടം ജീവികളെയും ഞാൻ കണ്ടിട്ടുണ്ട്" അവൾ തുടർന്നു.
ഓരോ വട്ടം അവയെ കാണുന്നതിനുമിടയിൽ ഒരു നിശ്ചിത ഇടവേളയുണ്ടാകാറുണ്ട്. എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കിയെടുക്കാനുള്ള സമയം അതുകൊണ്ട് തനിക്ക് കിട്ടുന്നുണ്ട്. ഇപ്പോൾ, അവ പ്രത്യക്ഷപ്പെടാൻ നേരം ടെലിപ്പതി പോലൊരു അനുഭവവും തനിക്കുണ്ടാകുന്നു എന്നും അവൾ അവകാശപ്പെടുന്നു.
