നെറ്റ്‍ഫ്ലിക്സ് ഡോക്യുമെന്ററിയിൽ മുഴുകി, ടൂത്ത്പേസ്റ്റാണെന്ന് കരുതി വേദനയ്‍ക്കുള്ള മരുന്നെടുത്ത് പല്ലുതേച്ചു
ടിക്ടോക്കിൽ പങ്കുവച്ച വീഡിയോയ്ക്കൊപ്പം എങ്ങനെയാണ് ഡോക്യുമെന്ററിയെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ താൻ അറിയാതെ ക്രീമെടുത്ത് പല്ല് തേച്ചത് എന്നതിനെ കുറിച്ച് മിയ പങ്ക് വച്ചു.
ആവേശത്തോടെ ഏതെങ്കിലും സിനിമയോ സീരീസോ ഒക്കെ കണ്ടിരിക്കുന്ന സമയത്ത് നമ്മൾ ചിലപ്പോൾ ബോധമില്ലാതെ പല കാര്യങ്ങളും ചെയ്ത് പോകാറുണ്ട്. എന്നാലും, എന്തൊക്കെ പറഞ്ഞാലും ഈ യുവതി ചെയ്തതു പോലെ ആരെങ്കിലും ചെയ്യുമോ എന്ന കാര്യം സംശയമാണ്. മിയ കിറ്റൽസൺ എന്ന യുവതി ചെയ്തത് ഇതാണ്, പേസ്റ്റിന് പകരം വേദനയ്ക്കുള്ള ക്രീമെടുത്ത് പല്ല് തേച്ചു. താൻ ഡേവിഡ് ബെക്കാമിന്റെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിൽ മുഴുകിയിരിക്കവെ പേസ്റ്റാണ് എന്ന് തെറ്റിദ്ധരിച്ച് വേദനയ്ക്കുള്ള ക്രീമെടുത്ത് പല്ലുതേച്ചു എന്ന് വെളിപ്പെടുത്തിയത് മിയ തന്നെയാണ്.
തന്റെ ഈ പ്രവൃത്തി കാരണം തന്റെ കാമുകന് പോയ്‍സൺ കൺട്രോളിലേക്ക് വിളിക്കേണ്ടുന്ന അവസ്ഥ വരെ വന്നു എന്നും മിയ വെളിപ്പെടുത്തി. മിയ തന്റെ കോൾഗേറ്റ് ടൂത്ത്‌പേസ്റ്റാണ് എന്ന് തെറ്റിദ്ധരിച്ച് പെയിൻ റിലീഫ് ക്രീമായ ഡീപ് ഹീറ്റ് എടുക്കുകയായിരുന്നു. അത് രണ്ടും ഏകദേശം ഒരുപോലെയായിരുന്നു ഇരുന്നത്. ശേഷം, മിയ അതുപയോഗിച്ച് പല്ലും തേച്ച് തുടങ്ങി. ഇതോടെ പരിഭ്രാന്തനായ മിയയുടെ കാമുകൻ പോയ്‍സൺ കൺട്രോൾ എന്ന ആരോഗ്യപ്രവർത്തകരുടെ സംഘത്തെ വിളിച്ചു വരുത്തുകയായിരുന്നു. ആരെങ്കിലും അറിയാതെ വിഷ പദാർത്ഥങ്ങൾ കഴിച്ചാൽ സഹായത്തിനെത്തുന്ന സംഘമായിരുന്നു ഇത്.
ടിക്ടോക്കിൽ പങ്കുവച്ച വീഡിയോയ്ക്കൊപ്പം എങ്ങനെയാണ് ഡോക്യുമെന്ററിയെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ താൻ അറിയാതെ ക്രീമെടുത്ത് പല്ല് തേച്ചത് എന്നതിനെ കുറിച്ച് മിയ പങ്ക് വച്ചു. ഒരിക്കലും തനിക്കിതൊരു അഭിമാന നിമിഷമല്ല എന്നാണ് സംഭവത്തെ കുറിച്ച് മിയ പറഞ്ഞത്. ഏതായാലും, മിയ പങ്ക് വച്ച വീഡിയോ 10 മില്ല്യണിലധികം ആളുകൾ കണ്ടുകഴിഞ്ഞു.
ഏതായാലും, അപ്പോൾ തന്നെ പോയ്‍സൺ കൺട്രോളിൽ വിളിച്ച കാമുകൻ അടിപൊളിയാണ് എന്നും ആളെ തന്നെ വിവാഹം ചെയ്തോളൂ എന്നും ആളുകൾ കമന്റ് ചെയ്തു.
വായിക്കാം: പിക്കാസോയുടെ പെയിന്റിംഗ് ലേലത്തിൽ വിറ്റു, കിട്ടിയ തുക 1157 കോടിക്ക് മുകളിൽ..!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: