Asianet News MalayalamAsianet News Malayalam

എന്നാലും, ഇതെന്തൊരു അഡിക്ഷൻ, യുവതിയുടെ വിവാഹമോചനത്തിന്റെ കാരണം കേട്ട് അന്തംവിട്ട് സോഷ്യൽ മീഡിയ..!

മുൻഭർത്താവ് തങ്ങളുടെ മകളെ മണിക്കൂറുകളോളം കാറിൽ ലോക്ക് ചെയ്തിട്ട് ഓടാൻ പോയി എന്നതായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ. ഒരു മാരത്തോണിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണത്രെ യുവാവ് മകളെ കാറിൽ ലോക്ക് ചെയ്ത് പോയത്.

woman divorced husband because of his running addiction rlp
Author
First Published Nov 17, 2023, 4:53 PM IST

ഒട്ടേറെക്കാരണങ്ങൾ കൊണ്ട് വിവാഹമോചനം നേടുന്നവർ ഇന്നുണ്ട്. ചിലതൊക്കെ കേൾക്കുമ്പോൾ നമുക്ക് വിചിത്രമായി തോന്നാം. എന്നാൽ, ചൈനയിൽ ഒരു യുവതി തന്റെ ഭർത്താവിന് നേരെ ഉന്നയിച്ച ആരോപണങ്ങൾ ഇവിടുത്തെ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് തന്നെ വഴിവച്ചു. 

പല മനുഷ്യർക്കും പലതരം അഡിക്ഷൻ കാണും. അതിൽ ചിലതെല്ലാം ചിലപ്പോൾ വിവാഹമോചനത്തിൽ എത്തിച്ചേരാറുണ്ട്. മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോ​ഗം തുടങ്ങിയവയെല്ലാം അതിൽ പെടുന്നു. എന്നാൽ, ഓട്ടം ആരെയെങ്കിലും വിവാഹമോചനത്തിൽ ചെന്നെത്തിച്ചിട്ടുണ്ടോ? ഉണ്ട് എന്നാണ് ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ നിന്നുള്ള ഒരു യുവതി പറയുന്നത്. 

സാഹോ എന്ന സർനെയിമിൽ അറിയപ്പെടുന്ന യുവതിയാണ് തന്റെ അനുഭവം പങ്കുവച്ചത്. യുവതിയുടെ മുൻഭർത്താവ് പെം​ഗിന് ഓട്ടത്തോട് വലിയ താല്പര്യമാണ്. താല്പര്യമാണ് എന്നല്ല അഡിക്ഷനാണ് എന്ന് വേണം പറയാൻ. ആദ്യമൊക്കെ യുവാവിന് ഓട്ടത്തോടുള്ള താല്പര്യം യുവതിക്കും ഇഷ്ടമായിരുന്നു. അങ്ങനെ തന്നെയാണ് യുവതി യുവാവിലേക്ക് ആകർഷിക്കപ്പെട്ടതും. 

എന്നാൽ, ഇത് ഓട്ടം എന്നാൽ വെറും ഓട്ടമായിരുന്നില്ല, ഒരു ഒന്നൊന്നര ഓട്ടമായിരുന്നു. യുവാവിന് ഓട്ടത്തോടുള്ള ഈ അമിതമായ അഭിനിവേശം ഒടുവിൽ യുവതിയിൽ കടുത്ത ദേഷ്യവും നിരാശയും ഒക്കെ നിറച്ചു. അങ്ങനെ അത് എത്തിച്ചേർന്നത് അവരുടെ വിവാഹമോചനത്തിലാണ്. എന്നാൽ, അതിനേക്കാളൊക്കെ ​ഗൗരവപരമായ ഒരു കാര്യം കൂടി യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. 

മുൻഭർത്താവ് തങ്ങളുടെ മകളെ മണിക്കൂറുകളോളം കാറിൽ ലോക്ക് ചെയ്തിട്ട് ഓടാൻ പോയി എന്നതായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ. ഒരു മാരത്തോണിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണത്രെ യുവാവ് മകളെ കാറിൽ ലോക്ക് ചെയ്ത് പോയത്. കുഞ്ഞിന് ബോറടിക്കാതിരിക്കാൻ വേണ്ടി മൊബൈലും ഭക്ഷണവും കൂടി കാറിൽ വച്ചാണ്  ഇയാൾ ഓടാൻ പോയത്. 

മകൾ അച്ഛന്റെ കൂടെ ആയിരുന്നു കഴിഞ്ഞിരുന്നത്. പിന്നീട് കണ്ടപ്പോൾ മകൾ തന്നെയാണ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയത് എന്നും യുവതി പറയുന്നു. ചൈനീസ് സോഷ്യൽ മീഡിയയിൽ യുവതി പങ്കുവച്ച ഈ അനുഭവം ശരിക്കും ആളുകളെ രോഷം കൊള്ളിക്കുക തന്നെ ചെയ്തു. എന്നാലും ഇങ്ങനെയുണ്ടോ ഒരോട്ടം എന്നായിരുന്നു പലരുടേയും സംശയം. 

(ചിത്രം പ്രതീകാത്മകം)

വായിക്കാം: കടലിൽ നിന്നും നീന്തിവന്ന ജീവിയെക്കണ്ട് ഞെട്ടി ജനങ്ങൾ, ലോകത്തിലെ തന്നെ അപകടം പിടിച്ച പക്ഷി!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios