Asianet News MalayalamAsianet News Malayalam

​ഗർഭമലസിയതിന് 30 വർഷത്തെ തടവ് വിധിച്ചു, ഒടുവിൽ ഒമ്പതാം വർഷം മോചിപ്പിക്കപ്പെട്ട് യുവതി

ഇപ്പോഴും എല്‍ സാല്‍വദോറില്‍ ജീവന്‍ തന്നെ അപകടത്തിലാവുന്ന ഘട്ടങ്ങളില്‍ ഗര്‍ഭച്ഛിദ്രം ഉണ്ടായവരുള്‍പ്പടെ അനേകം സ്ത്രീകള്‍ വിചാരണ നേരിടുന്നുണ്ട്. 

woman jailed for abortion accusation and freed after nine years
Author
El Salvador, First Published Jun 9, 2021, 1:05 PM IST

എല്‍ സാല്‍വദോറിലെ ഗര്‍ഭച്ഛിദ്ര നിയമം വളരെ കര്‍ശനമാണ്. അതിന്‍റെ പേരില്‍ ഒമ്പത് വര്‍ഷം തടവില്‍ കഴിയേണ്ടി വന്ന യുവതിയാണ് സാറ റോജല്‍. 30 വര്‍ഷത്തെ തടവിന് വിധിക്കപ്പെട്ട സാറ ഒടുവില്‍ ഏകദേശം അതിന്‍റെ മൂന്നിലൊന്ന് ഭാഗവും അനുഭവിച്ച ശേഷം ഇപ്പോൾ മോചിതയായിരിക്കുകയാണ്. 

2012 ഒക്ടോബറിലാണ് സാറ അറസ്റ്റ് ചെയ്യപ്പെടുന്നത്. അന്ന് അവള്‍ 22 വയസുള്ള ഒരു വിദ്യാര്‍ത്ഥിനി ആയിരുന്നു. ബ്ലീഡിംഗ് കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പോയതായിരുന്നു അവള്‍. അവിടെ വച്ച് ഗര്‍ഭം അലസുകയായിരുന്നു. വീട്ടില്‍ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് ബ്ലീഡിംഗ് ഉണ്ടായത് എന്ന് സാറ പറഞ്ഞിരുന്നു. എന്നാല്‍, ഗര്‍ഭച്ഛിദ്രം നടത്തി എന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട സാറയെ 30 വർഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു.

woman jailed for abortion accusation and freed after nine years

ഗർഭച്ഛിദ്രം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് എൽ സാൽവദോറിൽ നടന്ന പ്രതിഷേധത്തിൽ നിന്ന്/ ​ഗെറ്റി ഇമേജസ്

'ഗര്‍ഭച്ഛിദ്രം സംഭവിച്ച് കരയുകയായിരുന്ന അവളെ വീട്ടുകാര്‍ക്കൊപ്പം വിടുന്നതിന് പകരം അറസ്റ്റ് ചെയ്ത് അന്യായമായി ജയിലിലടക്കുകയായിരുന്നു. സാറ ഒരിക്കലും ഈ തടവ് അര്‍ഹിക്കുന്നില്ല' എന്ന് ഫെമിനിസ്റ്റ് ആക്ടിവിസ്റ്റായ മോറേന ഹെരേര പറയുന്നു. 

സാൻ സാൽവദോറിൽ നിന്ന് 35 മൈൽ (56 കിലോമീറ്റർ) തെക്ക് കിഴക്കായി സകാറ്റെലോക്കയിലെ ഒരു ജയിലിൽ കഴിയുന്ന സാറയെ മോചിപ്പിക്കാൻ ഒരാഴ്ച മുമ്പാണ് ഉത്തരവ് വന്നത്. എന്നാൽ, അറ്റോർണി ജനറൽ ഓഫീസില്‍ നിന്നും മോചനം നല്‍കാനുള്ള ഉത്തരവിന് അംഗീകാരം കിട്ടാനായി പിന്നേയും കാത്തിരിക്കേണ്ടി വന്നു. 

woman jailed for abortion accusation and freed after nine years

ഗർഭച്ഛിദ്രം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് എൽ സാൽവദോറിൽ നടന്ന പ്രതിഷേധത്തിൽ നിന്ന്/ ​ഗെറ്റി ഇമേജസ്

ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട് ഏറ്റവും കര്‍ശനമായ നിരോധനവും നിയമങ്ങളും നിലനില്‍ക്കുന്ന ഇടങ്ങളിലൊന്നാണ് എല്‍ സാല്‍വദോര്‍. ബലാത്സംഗത്തിലാണ് ഗര്‍ഭിണി ആയതെങ്കിലോ, അമ്മയുടെ ജീവന്‍ അപകടത്തിലാണെങ്കിലോ പോലും ഇവിടെ ഗര്‍ഭച്ഛിദ്രം അനുവദിക്കില്ല. ഗര്‍ഭച്ഛിദ്രം നടന്നാല്‍ 40 വര്‍ഷം വരെ തടവും ലഭിക്കാം. എന്നാല്‍, അടുത്തകാലത്തായി ഇതില്‍ ചില മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഇതേ തുടര്‍ന്ന് പല സ്ത്രീകളും ജയിലില്‍ നിന്നും മോചിപ്പിക്കപ്പെടുകയുമുണ്ടായി. 

എങ്കിലും, ഇപ്പോഴും എല്‍ സാല്‍വദോറില്‍ ജീവന്‍ തന്നെ അപകടത്തിലാവുന്ന ഘട്ടങ്ങളില്‍ ഗര്‍ഭച്ഛിദ്രം ഉണ്ടായവരുള്‍പ്പടെ അനേകം സ്ത്രീകള്‍ വിചാരണ നേരിടുന്നുണ്ട്. രാജ്യത്തിന്റെ പല ഭാ​ഗത്തുനിന്നും ഫെമിനിസ്റ്റുകളും ആക്ടിവിസ്റ്റുകളും അടക്കമുള്ളവരിൽ നിന്നും ഈ വിഷയത്തിൽ പ്രതിഷേധവും പ്രതികരണവും ഉണ്ടാകുന്നുണ്ട്. 

woman jailed for abortion accusation and freed after nine years

ഗർഭച്ഛിദ്രം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് എൽ സാൽവദോറിൽ നടന്ന പ്രതിഷേധത്തിൽ നിന്ന്/ ​ഗെറ്റി ഇമേജസ്

കടുത്ത അബോർഷൻ നിയമങ്ങൾ നിലനിൽക്കുന്ന വിവിധയിടങ്ങളിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി ​ഗർഭച്ഛിദ്രം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രതിഷേധങ്ങൾ നടന്നു വരുന്നുണ്ട്. അർജന്റീനയിൽ കാലങ്ങളായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഫലമെന്നോണം കഴിഞ്ഞ ഡിസംബറിലാണ് നിയന്ത്രിത ​ഗർഭച്ഛിദ്രത്തിന് അനുമതി ലഭിച്ചത്. അതുവരെ ​ഗർഭച്ഛിദ്രം നടക്കുന്നത് 15 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായിരുന്നു. 

പോളണ്ടിൽ അമ്മയുടെ ജീവന് അപകടമാവുകയോ, ബലാത്സം​ഗത്തിൽ ​ഗർഭിണി ആവുകയോ ചെയ്താലല്ലാതെ ​ഗർഭച്ഛിദ്രം അനുവദിക്കില്ലെന്ന വിധിക്കെതിരെ വലിയ പ്രതിഷേധമുണ്ടായതും ലോകം കണ്ടിരുന്നു. എന്നാൽ, എൽ സാൽവദോറിനെ സംബന്ധിച്ച് ഏറെക്കുറെ പൂർണമായും അബോർഷൻ നിരോധിക്കുന്ന തരത്തിലുള്ളതാണ് നിയമങ്ങൾ. ഏതായാലും ലോകത്ത് നടക്കുന്ന പ്രതിഷേധങ്ങൾ പോലെ തന്നെ കാലങ്ങളായി ഇതിനെതിരെ പ്രതിഷേധവുമുണ്ട്. 

ഒടുവില്‍, അര്‍ജന്‍റീനയും നിയന്ത്രിത ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി...

 

Follow Us:
Download App:
  • android
  • ios